നാലഞ്ചു വയസ്സു കഴിഞ്ഞു കുട്ടികൾ ഉറക്കത്തിൽ അറിയാതെ മൂത്രമൊഴിക്കുന്നുണ്ടെങ്കിൽ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഏഴെട്ടു വയസ്സായിട്ടും അതു തുടർന്നാൽ ചെറിയ ചികിൽസയും ഔഷധവും വേണ്ടി വരും. മിക്കവാറും അർധരാത്രി 12 മണിക്കുള്ള ഗാഢനിദ്രയ്ക്കു ശേഷമാകും അതു സംഭവിക്കുക. വയറ്റിൽ കൃമിശല്യം, മാനസിക സംഘർഷം, മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട രോഗങ്ങൾ, ഞരമ്പുകളുടെ തകരാറുകൾ, അമിതാഹാരം, തുടർച്ചയായ മലബന്ധം, വേണ്ടതിലേറെയുള്ള വെള്ളംകുടി, വ്യായാമക്കുറവ്, ജന്മനാലുള്ള പ്രമേഹം എന്നിവയിൽ ഏതെങ്കിലും ഇതിനു കാരണമാകാം. ഓട്ടിസം, മാനസിക വൈകല്യം എന്നിവയും കാരണമാകാറുണ്ട്.

നേരത്തേ കിടന്നുറങ്ങുന്ന മക്കളെ രാത്രി എഴുന്നേൽപിച്ചു മൂത്രം ഒഴിപ്പിക്കുന്നത് ഇതിനൊരു പരിഹാരമാണെങ്കിലും അവർക്കതു ശല്യമാകും. ൈവകുന്നേരം ചൂടുവെള്ളത്തിൽ മേൽ കഴുകിയശേഷം ഭക്ഷണം നൽകുന്നതും സന്ധ്യയ്ക്കു ശേഷം മധുരം നല്‍കാതിരിക്കുന്നതും നല്ലൊരു പ്രതിവിധിയാണ്. ചായ, കാപ്പി, കോള എന്നിവ ചെറുപ്പത്തിൽ കുട്ടികൾക്കു നൽകാതിരിക്കുന്നതും ഗുണം ചെയ്യും.

വസ്തിയാമായാന്ത കകൃതം രണ്ടു നേരം ചെറിയ അളവിൽ നൽകുന്നതും ഉത്തമം. കൃമിശുദ്ധി വരുത്താൻ അഷ്ടചൂർണം നൽകുന്നതും നല്ലതാണ്. കുട്ടികൾക്ക് ആവശ്യത്തിനു വ്യായാമവും കളിക്കാനുള്ള സാഹചര്യവും ഒരുക്കിയിട്ടില്ലെങ്കിൽ അവർ രാത്രിയിൽ കിടന്നു മൂത്രമൊഴിക്കാനുള്ള സാധ്യതയുണ്ട്. മാംസപേശിക്കും മൂത്രസഞ്ചിക്കും ബലം ലഭിക്കാനും വ്യായാമം ഉപകാരപ്പെടും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT