കൊച്ചുകുഞ്ഞുങ്ങളെ കണ്ടാല്‍ ഒരു മുത്തം നല്‍കാന്‍ തോന്നാത്ത ആളുകള്‍ ചുരുക്കമാണ്. എന്നാല്‍ സ്നേഹപൂര്‍വം നല്‍കുന്ന ഈ ചുംബനങ്ങള്‍ അവരെ മരണത്തിലേക്കുവരെ തള്ളിവിട്ടേക്കാം എന്ന് അറിയാമോ ? ന്യൂജഴ്സി സ്വദേശിനിയായ അരീന ഡിഗ്രിഗോറിയോയുടെ മകന്‍ അന്റോണിയോയാണ് ഏറ്റവും ഒടുവില്‍ ഇതിന് ഇരയായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചുകുഞ്ഞുങ്ങളെ കണ്ടാല്‍ ഒരു മുത്തം നല്‍കാന്‍ തോന്നാത്ത ആളുകള്‍ ചുരുക്കമാണ്. എന്നാല്‍ സ്നേഹപൂര്‍വം നല്‍കുന്ന ഈ ചുംബനങ്ങള്‍ അവരെ മരണത്തിലേക്കുവരെ തള്ളിവിട്ടേക്കാം എന്ന് അറിയാമോ ? ന്യൂജഴ്സി സ്വദേശിനിയായ അരീന ഡിഗ്രിഗോറിയോയുടെ മകന്‍ അന്റോണിയോയാണ് ഏറ്റവും ഒടുവില്‍ ഇതിന് ഇരയായത്. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് അരീനയ്ക്ക് തന്റെ മകന്റെ ജീവന്‍വരെ അപകടത്തിലായ അനുഭവം ഉണ്ടായത്. Respiratory syncytial virus (RSV)  ആണ് കുഞ്ഞിനെ ബാധിച്ചത്. ചുംബനത്തില്‍ നിന്നാണ് ഇത് പകരുന്നത്.

ADVERTISEMENT

മാസങ്ങള്‍ മാത്രം പ്രായമുള്ളപ്പോഴാണ് അന്റോണിയോയ്ക്ക് രോഗം കണ്ടെത്തുന്നത്. ഡേ കെയറില്‍ കുഞ്ഞിനെ ഇടയ്ക്കിടെയാക്കുന്ന പതിവ് അരീനയ്ക്കുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഇവിടെ നിന്നു വീട്ടിലേക്ക് കുഞ്ഞിനെ കൊണ്ടുവന്നപ്പോള്‍ അരീനയ്ക്ക് അറിയില്ലായിരുന്നു മാരകമായ ഒരു രോഗം തന്റെ മകനെ കാര്‍ന്നു തിന്നാന്‍ ആരംഭിച്ചിരുന്നു എന്ന്.

രണ്ടുമാസങ്ങള്‍ക്ക് ശേഷം അന്റോണിയോയ്ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. വൈകാതെ കുഞ്ഞിനു Respiratory syncytial virus (RSV) ആണെന്ന് സ്ഥിരീകരിച്ചു. മുതിര്‍ന്ന ആളുകളുടെ ചുംബനത്തിലൂടെയാണ് ഇത് പകരുന്നത്. ഡേകെയര്‍ നടത്തുകാരില്‍ നിന്നോ സന്ദര്‍ശകരില്‍ നിന്നോ ആകാം കുഞ്ഞിനു രോഗം പടര്‍ന്നത് എന്നാണ് അനുമാനം.

ADVERTISEMENT

രോഗബാധിതരുടെ ശരീരസ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്‌. ഒരു ചെറിയ ചുംബനം കുഞ്ഞിന്റെ നെറ്റിയില്‍ നല്‍കിയാല്‍ പോലും ചിലപ്പോള്‍ രോഗം പകരം. ആശുപത്രിയില്‍ ട്യൂബുകള്‍ കൊണ്ട് ചുറ്റപെട്ട് അത്യാസന്നനിലയില്‍ കഴിയുന്ന അന്റോണിയോയുടെ ചിത്രം സഹിതം അരീന പോസ്റ്റ്‌ ചെയ്ത കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രാധാന്യം നേടിയിരുന്നു. എന്തായാലും വലിയ ദുരന്തങ്ങള്‍ സംഭവിക്കാതെ കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ വന്നു. ഇപ്പോഴും അവനു ശ്വാസതടസ്സം ഉണ്ടെന്ന് അരീന പറയുന്നു. എങ്കിലും അവനെ തങ്ങള്‍ക്ക് ജീവനോടെ ലഭിച്ചു എന്നതുതന്നെ വലിയ സന്തോഷം എന്നവര്‍ നന്ദിയോടെ പറയുന്നു. 

മുതിര്‍ന്നവരില്‍ വലിയ ദോഷങ്ങള്‍ ഉണ്ടാക്കാത്ത Respiratory syncytial virus (RSV) വൈറസ്‌ പക്ഷs കുഞ്ഞുങ്ങളില്‍ വലിയ അപകടം ഉണ്ടാക്കും. കുഞ്ഞുങ്ങളെ ചുംബിക്കുമ്പോള്‍ അതുകൊണ്ടുതന്നെ ശ്രദ്ധിക്കണം എന്നും അരീന പറയുന്നു.