കുട്ടികൾക്ക് ജന്മനാ തന്നെ കാലുകൾക്ക് ഉണ്ടാകുന്ന ഒരു വൈകല്യമാണ് ക്ലബ് ഫൂട്ട്. ഈ വൈകല്യമുള്ള കുട്ടികളിൽ കാലിന്റെ പാദം ഉള്ളിലേക്കു തിരിഞ്ഞ് മടങ്ങിയിരിക്കും. ശരിയായി ചികിൽസിച്ചില്ലെങ്കിൽ കുട്ടികൾ വലുതായാൽ നടക്കുമ്പോൾ വൈകല്യമുണ്ടാകും. കുട്ടി ജനിച്ചു കഴിയുമ്പോൾത്തന്നെ കാലുകൾക്ക് എന്തെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്ക് ജന്മനാ തന്നെ കാലുകൾക്ക് ഉണ്ടാകുന്ന ഒരു വൈകല്യമാണ് ക്ലബ് ഫൂട്ട്. ഈ വൈകല്യമുള്ള കുട്ടികളിൽ കാലിന്റെ പാദം ഉള്ളിലേക്കു തിരിഞ്ഞ് മടങ്ങിയിരിക്കും. ശരിയായി ചികിൽസിച്ചില്ലെങ്കിൽ കുട്ടികൾ വലുതായാൽ നടക്കുമ്പോൾ വൈകല്യമുണ്ടാകും. കുട്ടി ജനിച്ചു കഴിയുമ്പോൾത്തന്നെ കാലുകൾക്ക് എന്തെങ്കിലും വൈരൂപ്യമുണ്ടോ എന്നു നോക്കി, സംശയമുണ്ടെങ്കിൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം. 

ക്ലബ് ഫൂട്ടിന്റെ ചികിത്സ കുട്ടി ജനിച്ചയുടൻ തുടങ്ങേണ്ടതാണ്. (പോൺസെറ്റി മെത്തേഡ് എന്ന നൂതന ചികിത്സയാണു ലോകം മുഴുവൻ ഇപ്പോൾ ഉപയോഗിക്കുന്നത്). ജനിച്ച് ഒരാഴ്ച വരെ കാലുകൾ മസ്സാജ് ചെയ്തു ശരിയാക്കുവാൻ ശ്രമിക്കണം.  ഒരാഴ്ചയ്ക്കു ശേഷം ഏകദേശം ഒന്നര മാസത്തോളം കാല് പ്ലാസ്റ്ററിട്ടു നേരെയാക്കുവാൻ ശ്രമിക്കണം. 

ADVERTISEMENT

കുട്ടിയുടെ കാല് വളർന്നു കൊണ്ടിരിക്കുന്നതിനാൽ ഓരോ ആഴ്ചയും പ്ലാസ്റ്റർ പുതിയത് ഇടണം. ഒന്നരമാസത്തിനു ശേഷം കാലുകൾക്കു വന്നിട്ടുള്ള മാറ്റങ്ങൾ വിലയിരുത്തി അടുത്ത ഘട്ടത്തിലേക്കു കടക്കണം (അക്കിലസ്) ടെൻഡർ ലെങ്ത്തെനിങ് പ്രോസിഡ്യൂർ), കണങ്കാലിലെ ഓപ്പറേഷനാണത്. ഇതിനുശേഷം ഒന്നര മാസത്തോളം കുട്ടിയുടെ കാലിൽ പ്ലാസ്റ്റർ ഇടണം. 

തുടർന്നു നാലു വയസ്സു വരെ കാലിൽ ബ്രേസ് ഇടണം. അതിനുശേഷം കാൽപൂര്‍ണമായും രോഗവിമുക്തമായിരിക്കും.  ജന്മനാ ചികിൽസ ലഭിക്കാതെ വൈകല്യം അനുഭവിക്കുന്ന കുട്ടികൾക്കും പിന്നീട് ചികിൽസിച്ചാൽ കുറയേറെ വൈകല്യങ്ങൾ പരിഹരിക്കുവാൻ സാധിക്കും.