കിടക്കുമ്പോഴും ഇരിക്കുമ്പോഴും പ്രഷർ വ്യത്യാസം ഉണ്ടാകാം. ടെൻഷനോ മാനസിക സമ്മർദമോ ഒക്കെ ഉള്ളപ്പോഴും ഡോക്ടറെ കാണാൻ പോകുമ്പോഴും പ്രഷർ കൂടാം. അതിനാൽ 10–15 മിനിറ്റ് വിശ്രമിച്ച ശേഷം മാത്രം

കിടക്കുമ്പോഴും ഇരിക്കുമ്പോഴും പ്രഷർ വ്യത്യാസം ഉണ്ടാകാം. ടെൻഷനോ മാനസിക സമ്മർദമോ ഒക്കെ ഉള്ളപ്പോഴും ഡോക്ടറെ കാണാൻ പോകുമ്പോഴും പ്രഷർ കൂടാം. അതിനാൽ 10–15 മിനിറ്റ് വിശ്രമിച്ച ശേഷം മാത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിടക്കുമ്പോഴും ഇരിക്കുമ്പോഴും പ്രഷർ വ്യത്യാസം ഉണ്ടാകാം. ടെൻഷനോ മാനസിക സമ്മർദമോ ഒക്കെ ഉള്ളപ്പോഴും ഡോക്ടറെ കാണാൻ പോകുമ്പോഴും പ്രഷർ കൂടാം. അതിനാൽ 10–15 മിനിറ്റ് വിശ്രമിച്ച ശേഷം മാത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപത്തി മൂന്നു വയസ്സുള്ള യുവതിയാണു ഞാൻ. ഇടയ്ക്കിടെ ശക്തമായ നെഞ്ചുവേദന വരുന്നു. ഡോക്ടറെ കാണിച്ചപ്പോൾ രക്തപരിശോധന നടത്തി ഒരു കുഴപ്പവും ഇല്ലെന്നു പറഞ്ഞു. പിന്നീടു ഹോമിയോ ആശുപത്രിയിൽ കാണിച്ചപ്പോൾ രക്താതിമർദം കൂടുതലാണെന്നു പറഞ്ഞു. ഈ പ്രായത്തിൽ  ഇങ്ങനെ ഉണ്ടാകുമോ? എന്തുകൊണ്ടാണ് ഇങ്ങനെ കൂടുന്നത്? മരുന്നു കൊണ്ടു മാറ്റാൻ സാധിക്കുമോ? കല്യാണം കഴിഞ്ഞു പ്രസവസമയത്ത് എനിക്കോ കുഞ്ഞിനോ ഇതുകൊണ്ടു പ്രശ്നം ഉണ്ടാകുമോ? രക്താതിമർദം കൂടുതലാണെന്നു കേട്ടപ്പോൾ മുതൽ എനിക്ക് ആകെ ടെൻഷനാണ്. ഇതു നിസ്സാരമായി തള്ളിക്കളയാതെ വിശദമായ ഒരു മറുപടി തന്നു സഹായിക്കണം. 

ഉത്തരം: ജീവസന്ധാരണത്തിന് കോശങ്ങൾക്കു പ്രണവായു അത്യന്താപേക്ഷിതമാണ്. ഇതു നമ്മൾ നേരത്തേ മനസ്സിലാക്കിയിട്ടുണ്ട്. പ്രാണവായു എപ്പോഴും രക്തത്തിൽക്കൂടി ശരീരം മുഴുവൻ ചുറ്റിക്കറങ്ങുന്നുണ്ട്. രക്തത്തിലെ അരുണാണുക്കളിലെ ഹീമോഗ്ലോബിൻ ആണു പ്രാണവായു വേണ്ടത്ര അളവിൽ കോശങ്ങളിൽ എത്തിക്കുന്നത്. ഹൃദയസ്പന്ദനത്തിൽക്കൂടി പ്രാണവായു അടങ്ങിയ രക്തം പ്രധാന രക്തക്കുഴലുകളായ അയോർട്ട വഴി ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും എത്തിച്ചേരുന്നു. ചെറുതായി മുറിഞ്ഞാൽ പോലും രക്തം പൊടിയുന്നു. ഹൃദയമിടിപ്പിൽ രക്തക്കുഴലിനുള്ളിലെ സമ്മർദമാണ് രക്തസമ്മർദമായി നമുക്ക് അളക്കാൻ കഴിയുന്നത്. കിടത്തിയോ ഇരുത്തിയോ പ്രത്യേക ഉപകരണം കൈയിൽ കെട്ടിയാണ് രക്തസമ്മര്‍ദം അളക്കുന്നത്. ചിലപ്പോൾ കാലിൽ കെട്ടിയും ആവശ്യമനുസരിച്ച് നിർത്തിയും പ്രഷർ നോക്കാറുണ്ട്. ഇതിനുള്ള ഉപകരണം വിപണിയില്‍ ലഭ്യമാണ്. 

ADVERTISEMENT

കിടക്കുമ്പോഴും ഇരിക്കുമ്പോഴും പ്രഷർ വ്യത്യാസം ഉണ്ടാകാം.  ടെൻഷനോ മാനസിക സമ്മർദമോ ഒക്കെ ഉള്ളപ്പോഴും ഡോക്ടറെ കാണാൻ പോകുമ്പോഴും പ്രഷർ കൂടാം. അതിനാൽ 10–15 മിനിറ്റ് വിശ്രമിച്ച ശേഷം മാത്രം പ്രഷർ നോക്കുന്നതായിരിക്കും ഉചിതം. വൃക്ക രോഗങ്ങൾ, ഹോർമോൺ തകരാറുകൾ മുതലയായവയും പ്രഷർ കൂട്ടാമെങ്കിലും പ്രഷർ കൂടുതലുള്ള തൊണ്ണൂറു ശതമാനം പേരിലും കാരണമൊന്നും കാണാറില്ല. പ്രഷർ കൂടിയിരുന്നാൽ അതു താങ്ങുവാൻ രക്തക്കുഴലിലെ കോശങ്ങളും ബലപ്പെട്ടു വികസിച്ചേക്കാം. പക്ഷേ, മിക്കപ്പോഴും ഇതു സംഭവിക്കുന്നത് രക്തക്കുഴലിലെ വ്യാസം കുറഞ്ഞിട്ടായിരിക്കും. അവയവത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന രക്തക്കുഴലുകളുടെ വ്യാസവും കുറഞ്ഞു പോയേക്കാം.

 

ADVERTISEMENT

അന്തിമമായി പലപ്പോഴും വൃക്കകളുടെ പ്രവർത്തനം മന്ദീഭവിച്ചേക്കാം. വൃക്കമാറ്റവും വേണ്ടിവന്നേക്കാം. ചിലപ്പോൾ രക്തക്കുഴൽ തന്നെ ഘനീഭവിച്ച് പ്രഷർ കൂടി പൊട്ടിപ്പോയേക്കാം. തലച്ചോറിനകത്താണെങ്കിൽ മാരകമായേക്കാം. പ്രഷർ രോഗികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരികയാണ്. നിങ്ങൾ വിവരിച്ചമാതിരി ടെൻഷൻ കുറയുന്തോറും പ്രഷറും കുറയുമെന്നു പ്രതീക്ഷിക്കാം. സങ്കീർണതകൾ ഒഴിവാക്കാൻ ചികിൽസിക്കുകയാണെങ്കിൽ ആയുഷ്കാലം മരുന്നു കഴിക്കേണ്ടി വരും. ഗർഭിണിയായിരിക്കുന്ന സമയത്ത് പ്രഷർ നിയന്ത്രണത്തിലാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടിവരും.