നിപ്പ മരണസാധ്യത 75 ശതമാനത്തിലധികമുള്ള വൈറൽ രോഗമാണെങ്കിലും മറ്റ് സാംക്രമിക രോഗങ്ങളെപ്പോലെ പകർച്ചശേഷി കൂടിയ ഒരു രോഗമല്ല. അതുകൊണ്ടുതന്നെ നിപ്പയെ ഭീതിയോടെ കാണേണ്ട ഒരു രോഗമല്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടപ്പിലാക്കുകയാണ് വേണ്ടതെന്നും കഴിഞ്ഞ രണ്ടു വർഷത്തെ അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിപ്പ മരണസാധ്യത 75 ശതമാനത്തിലധികമുള്ള വൈറൽ രോഗമാണെങ്കിലും മറ്റ് സാംക്രമിക രോഗങ്ങളെപ്പോലെ പകർച്ചശേഷി കൂടിയ ഒരു രോഗമല്ല. അതുകൊണ്ടുതന്നെ നിപ്പയെ ഭീതിയോടെ കാണേണ്ട ഒരു രോഗമല്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടപ്പിലാക്കുകയാണ് വേണ്ടതെന്നും കഴിഞ്ഞ രണ്ടു വർഷത്തെ അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചു കഴിഞ്ഞു. നിപ്പയ്ക്ക് ഫലപ്രദമായ ചികിത്സയില്ല എന്നതും വാക്സിൻ ലഭ്യമല്ലെയെന്നതും പ്രതിരോധത്തിന് മുൻതൂക്കം നൽകണമെന്നതിനെ ശക്തിപ്പെടുത്തുന്നു. 

നിപ്പയെ പ്രതിരോധിക്കാൻ എളുപ്പമാണ്. കാരണം ഒരു സീസണൽ പനിയാണ്. ഡിസംബർ മുതൽ മെയ് വരെയുള്ള സമയത്താണ് ഇതുണ്ടാവാൻ സാധ്യത കൂടുതൽ. മറ്റൊന്ന് ‍droplet infection വഴി രോഗം ഉണ്ടാവാമെങ്കിലും പ്രധാന മാർഗം രോഗിയുമായുള്ള അടുത്ത സമ്പർക്കമാണ്. പ്രതിരോധ പ്രവർത്തനങ്ങൾ പ്രധാനമായും മൂന്നു തലത്തിലാണ് വേണ്ടത്. 

ADVERTISEMENT

1. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും രോഗം പകരാതിരിക്കാൻ:

വവ്വാൽ കടിച്ചതെന്നു സംശയമുള്ള പഴങ്ങൾ കഴിക്കാതിരിക്കുക. വവ്വാലുകൾ രോഗം പരത്തുന്നു എന്നു നിസ്സംശയം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. 

∙ഏതു പഴമായാലും നന്നായി കഴുകിയതിനുശേഷം ഉപയോഗിക്കുക.

∙വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. 

ADVERTISEMENT

2. വളർത്തു മൃഗങ്ങളിൽ നിന്നും രോഗമുണ്ടാവാതിരിക്കാൻ

∙രോഗം പടർന്നു പിടിക്കുന്ന സമയത്ത് പന്നിയിറച്ചി  പരമാവധി ഒഴിവാക്കുക.

∙വളർത്തു മൃഗങ്ങളെ തൊട്ടതിനുശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

∙കയ്യുറകൾ ഉപയോഗിക്കുക.

ADVERTISEMENT

3. രോഗിയിൽ നിന്നും മറ്റുള്ളവരിലേക്കും രോഗം പകരാതിരിക്കാൻ 

ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് ഇതിനാണ്.

∙അനാവശ്യമല്ലെങ്കിൽ സമ്പർക്കം ഒഴിവാക്കുക. ആവശ്യമായി വന്നാൽ രോഗികളുമായി ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക.

∙സമ്പർക്കത്തിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകുക. 

∙രോഗിക്ക് ആവശ്യമുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

4. രോഗിയെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർ പാലിക്കേണ്ടത്

∙മറ്റ് സാംക്രമിക രോഗങ്ങളിൽ എടുക്കേണ്ട മുൻകരുതലുകൾ  ഇവിടെയും സ്വീകരിക്കണം. രോഗിയുടെ ശരീരസ്രവത്തിൽ നിന്നു വൈറസ് പടരാമെന്നതിനാൽ അതീവശ്രദ്ധവേണം. 

∙ചികിത്സാസമയത്ത് കയ്യുറയും മാസ്ക്കും ധരിക്കണം.  രോഗിയുടെ സമീപത്ത് നിന്ന് ഒരു മീറ്ററെങ്കിലും മാറി നിൽക്കണം. 

∙രോഗം വന്ന് മരണമടഞ്ഞ ആളിൽ നിന്നും വൈറസ് പടരാം. മൃതദേഹം കൈകാര്യം ചെയ്യുന്നവർ കയ്യുറയും മാസ്ക്കും മറ്റ് വസ്ത്രങ്ങളും ഉപയോഗിക്കണം. ചത്ത മൃഗങ്ങളെ കൈകാര്യം ചെയ്യേണ്ടി വന്നാലും ഇവ പാലിക്കണം. നടപടികൾക്കു ശേഷം സോപ്പും വെള്ളവും ഉപയോഗിച്ചും നന്നായി കൈകൾ കഴുകുക. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT