കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇടിമിന്നലിനെ ലാഘവത്തോടെ കാണുന്നത് വൻ അപകടങ്ങൾ വരുത്തിവയ്ക്കും. ഇടിമിന്നൽ സമയത്ത് എന്തെല്ലാം കരുതലുകൾ വേണം? ആവശ്യമെങ്കിൽ ഉടൻ പ്രഥമ ശുശ്രൂഷ എങ്ങനെ നൽകണം? ഇക്കാര്യങ്ങൾ അറിഞ്ഞു വയ്ക്കാം... മുൻകരുതൽ ഇങ്ങനെ... ∙ കുട്ടികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇടിമിന്നലിനെ ലാഘവത്തോടെ കാണുന്നത് വൻ അപകടങ്ങൾ വരുത്തിവയ്ക്കും. ഇടിമിന്നൽ സമയത്ത് എന്തെല്ലാം കരുതലുകൾ വേണം? ആവശ്യമെങ്കിൽ ഉടൻ പ്രഥമ ശുശ്രൂഷ എങ്ങനെ നൽകണം? ഇക്കാര്യങ്ങൾ അറിഞ്ഞു വയ്ക്കാം...

ADVERTISEMENT

മുൻകരുതൽ ഇങ്ങനെ... 

∙ കുട്ടികൾ ഇടിമിന്നലുള്ള സമയത്തു തുറസ്സായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

ADVERTISEMENT

∙ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറുക.

∙ മഴക്കാർ കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തക്കോ പോകരുത്. 

ADVERTISEMENT

∙ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.

∙ ജനലും വാതിലും അടച്ചിടുക

∙ ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

∙ ഫോൺ ഉപയോഗിക്കരുത്‌.

∙ ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

∙ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.

∙ ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌. 

∙വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

∙ വാഹനത്തിനുള്ളിലാണെങ്കിൽ തുറസായ സ്ഥലത്ത്‌ നിർത്തി, ലോഹഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

∙ ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്.

∙ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കണം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ്ജ്‌ പ്രൊട്ടക്ടർ ഘടിപ്പിക്കാം.

∙ വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്തു കെട്ടരുത്. മഴമേഘം കാണുമ്പോൾ അവയെ അഴിക്കാൻ തുറസായ സ്ഥലത്തേക്കു പോകരുത്.

പ്രഥമ ശുശ്രൂഷ ഉടൻ

∙ മിന്നലിന്റെ ആഘാതത്താൽ പൊള്ളലേൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാകുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലേറ്റയാളിന്റെ  ശരീരത്തിൽ വൈദ്യുത പ്രവാഹമുണ്ടാകില്ല. 30 സെക്കൻഡിനകം പ്രഥമ ശുശ്രൂഷ നൽകണം. 

∙മിന്നലേറ്റ് നിലത്തു വീഴുന്ന വ്യക്തിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കിടത്തി തട്ടിവിളിക്കണം. 

∙ അബോധാവസ്ഥയിൽ ആണെങ്കിൽ അപ്പോൾ തന്നെ ആംബുലൻസ് വിളിക്കണം.(പ്രഥമ ശുശ്രൂഷ ചെയ്യുമ്പോഴേക്കും കാലതാമസം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് അപ്പോൾ തന്നെ വിളിക്കേണ്ടത്). 

∙ അബോധാവസ്ഥയിൽ ആണെങ്കിൽ നേരെ കിടത്തി ഇടനെഞ്ചിൽ  കൈകൊണ്ടു 30 തവണ വീതം അമർത്തണം (ചെസ്റ്റ് കംപ്രഷൻ). 30 തവണയ്ക്കു ശേഷം 2 തവണ വായിലൂടെ ശ്വാസം നൽകണം. (ഇടിമിന്നലിന്റെ ആഘാതത്തിൽ ഹൃദയത്തിന്റെ താളം തെറ്റി വിറയ്ക്കുന്നതും തലച്ചോറിലേക്കുള്ള വൈദ്യുത പ്രവാഹം നിലയ്ക്കുന്നതുമാണ് അബോധാവസ്ഥയ്ക്കു കാരണം.)

∙ നാഡിമിടിപ്പ് ഇല്ലാതിരിക്കുകയും അബോധാവസ്ഥയിലും ആണെങ്കിൽ കൃത്രിമ ശ്വാസം നൽകിവേണം ആശുപത്രിയിൽ എത്തിക്കേണ്ടത്. 

∙ തട്ടിവിളിക്കുമ്പോൾ കണ്ണു തുറക്കുകയും ബോധം വീഴുകയും ചെയ്യുകയാണെങ്കിൽ കാര്യമായ കുഴപ്പമില്ല. എങ്കിലും ഉടൻ ആശുപത്രിയിൽ എത്തിക്കണം. 

∙ മിന്നലേറ്റ് തെറിച്ചു വീഴുന്നവരുടെ കഴുത്തോ അസ്ഥികളോ ഒടിയാൻ സാധ്യതയുണ്ട്.  സൂക്ഷിച്ചു വേണം എടുക്കേണ്ടത്. 

∙ മുറിവുണ്ടെങ്കിൽ ബാൻഡേജ് കെട്ടണം. 

∙ പൊള്ളലേറ്റാൽ ടാപ്പിൽ നിന്നു 10 മിനിറ്റ് വെള്ളം (തണുത്ത ജലം അല്ല) ഒഴിച്ചു കൊണ്ടിരിക്കണം.