പനിക്കൊപ്പം ഈ ലക്ഷണങ്ങൾ കണ്ടാൽ മലേറിയ സംശയിക്കണം
കേരളത്തിൽ ജോലിക്കായി മറ്റുള്ളടത്തുനിന്നും വരുന്നവരിലും അന്യസംസ്ഥാനങ്ങളിലും മറ്റും യാത്ര ചെയ്തശേഷം വരുന്നവരിലും മലപ്രദേശങ്ങളിലുള്ളവരിലും മലേറിയ രോഗസാധ്യത കൂടുതലാണ്. മലേറിയ മൂലം മരണം ചിലപ്പോൾ സംഭവിക്കുന്നതുകൊണ്ട് അതിന്റെ ലക്ഷണങ്ങളെ ആരംഭത്തിൽതന്നെ കണ്ടെത്തി ചികിത്സിക്കേണ്ടതാണ്. ലക്ഷണങ്ങൾ

കേരളത്തിൽ ജോലിക്കായി മറ്റുള്ളടത്തുനിന്നും വരുന്നവരിലും അന്യസംസ്ഥാനങ്ങളിലും മറ്റും യാത്ര ചെയ്തശേഷം വരുന്നവരിലും മലപ്രദേശങ്ങളിലുള്ളവരിലും മലേറിയ രോഗസാധ്യത കൂടുതലാണ്. മലേറിയ മൂലം മരണം ചിലപ്പോൾ സംഭവിക്കുന്നതുകൊണ്ട് അതിന്റെ ലക്ഷണങ്ങളെ ആരംഭത്തിൽതന്നെ കണ്ടെത്തി ചികിത്സിക്കേണ്ടതാണ്.
ലക്ഷണങ്ങൾ ശ്രദ്ധിക്കുക
മലേറിയയുടെ ആദ്യ ലക്ഷണങ്ങൾ മറ്റു പകർച്ചപ്പനികളോട് സാമ്യമുള്ളവയാണ് എന്നതുകൊണ്ട് രോഗനിർണയവും ചികിത്സയും വൈകാം. വൈറൽ പനി, ഡെങ്കിപ്പനി, ഫ്ലൂ എന്നിവയ്ക്ക് ഉണ്ടാകുന്നതുപോലെ ശക്തമായ പനിയും തലവേദനയും ശരീരവേദനയും ആണ് മലേറിയയുടെയും പ്രാരംഭ ലക്ഷണങ്ങൾ. അതുപോലെതന്നെ മലേറിയയുടെ രോഗാണുക്കളില്‍ പ്ലാസ്മോഡിയം മലേറിയ, പ്ലാസ്മോഡിയം ഫാൽസിപാറം എന്നിവയിൽ ഏതു മൂലമാണ് പനി ഉണ്ടാവുന്നത് എന്നതനുസരിച്ച് ലക്ഷണങ്ങളിൽ മാറ്റം വരുന്നു. മറ്റൊന്ന് സങ്കീർണതകൾ ഉണ്ടായാൽ അതിന്റെ പ്രത്യേക ലക്ഷണങ്ങളും ഉണ്ടാവുന്നു.
പനി – പനിയാണ് പ്രധാന ലക്ഷണം. ശക്തമായ പനി, വിറയലോടു കൂടിയ പനി. പനി രണ്ടു വിധത്തിലുണ്ടാവാം. പനി ഒന്നിടവിട്ട ദിവസം മാത്രം ഉണ്ടാകുന്നു. ഇത് മലമ്പനി (മലേറിയ)യുടെ ഒരു പ്രത്യേക ലക്ഷണമാണ്. സാധാരണ മലേറിയ (പ്ലാസ്മോഡിയം വൈവാക്സ് മൂലമുണ്ടാവുന്നത്) യുടെ പ്രധാന ലക്ഷണമാണിത്. ഇത് മൂന്നു അവസ്ഥ ഉണ്ടാക്കുന്നു.
∙ തണുത്ത അവസ്ഥ
രോഗിക്ക് വിറയലും നല്ല തണുപ്പും ഉണ്ടാവുന്നു.
∙ ചൂടുള്ള അവസ്ഥ
രോഗിക്ക് ശരീരം പൊള്ളുന്ന പനിയും ഒപ്പം തലവേദനയും ഉണ്ടാവുന്നു.
∙ വിയർക്കുന്ന അവസ്ഥ
അമിതമായി വിയർക്കുകയും ഒപ്പം തളരുകയും ചെയ്യുന്നു.
മറ്റു ലക്ഷണങ്ങൾ
∙ ശരീരവേദന, തലവേദന, സന്ധിവേദന
∙ ഛർദ്ദി, ഓക്കാനം
∙ വിളർച്ച (അനീമിയ). ചുവന്ന രക്തകോശങ്ങളിൽ രോഗാണുക്കള്‍ കുടികൊള്ളുന്നതുമൂലം രക്തക്കുറവ് ഉണ്ടാവുന്നു.
∙ മഞ്ഞപ്പിത്തം. കൂടുതൽ ചുവന്ന കോശങ്ങൾ നശിപ്പിക്കപ്പെടുന്നതുകൊണ്ട് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ ഉണ്ടാവുന്നു. ഉദാ: മൂത്രത്തിന് മഞ്ഞനിറം.
∙ വയറിന്റെ ഇടതുവശത്ത് മുകളിലായി മുഴ ഉണ്ടാവുക. പ്ലീഹ (Spleen) വലുതാവുന്നതാണ് കാരണം.
തലച്ചോറിനെ ബാധിക്കുന്ന പ്ലാസ്മോഡിയം ഫാൽസിപാറം മലേറിയ ഇപ്പോൾ കൂടുതലായി നമ്മുടെ നാട്ടിൽ കാണുന്നു. തുടർച്ചയായി ഉണ്ടാവുന്ന ഉയർന്ന പനിയോടൊപ്പം നാഡീവ്യൂഹവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും ഉണ്ടാവാം. മലേറിയ തലച്ചോറിന് നീർക്കെട്ട് ഉണ്ടാക്കുന്നതാണ് കാരണം (Encephalopathy). കണ്ണുകൾ രണ്ടും ഒരേ ദിശയിൽ നീക്കാൻ കഴിയാതെ വരിക, ഫിറ്റ്സ്, ബോധക്ഷയം (coma) എന്നിവയാണ് ലക്ഷണങ്ങൾ. ചിലരിൽ ശ്വാസംമുട്ടലും ഉണ്ടാവാം. സെറിബ്രൽ മലേറിയ 6 ആരംഭത്തിൽ തന്നെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ മരണം സംഭവിക്കും
(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)