ഇക്കഴിഞ്ഞ സെപ്റ്റംബർ 29ന് ഹൃദയ ദിനം ആചരിച്ചപ്പോൾ ലോകമെങ്ങുമുള്ള കാർഡിയോളജിസ്റ്റുകൾ ഏറ്റവും ആശങ്കയോടെ പങ്കുവച്ച കാര്യം പ്രായപൂർത്തിയായവരിൽ വളരെയധികം പേർ ഹൃദ്രോഗത്തിന് അടിമപ്പെടുന്നു എന്നതാണ്. നഗരങ്ങളിൽ ജീവിക്കുന്നവരിൽ ഏകദേശം നാലിൽ 3 പേരും ഹൃദ്രോഗ ഭീഷണി നേരിടുന്നവരാണെണ് സർവേയിൽ കണ്ടെത്തിയത്രേ. ലോക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇക്കഴിഞ്ഞ സെപ്റ്റംബർ 29ന് ഹൃദയ ദിനം ആചരിച്ചപ്പോൾ ലോകമെങ്ങുമുള്ള കാർഡിയോളജിസ്റ്റുകൾ ഏറ്റവും ആശങ്കയോടെ പങ്കുവച്ച കാര്യം പ്രായപൂർത്തിയായവരിൽ വളരെയധികം പേർ ഹൃദ്രോഗത്തിന് അടിമപ്പെടുന്നു എന്നതാണ്. 

നഗരങ്ങളിൽ ജീവിക്കുന്നവരിൽ ഏകദേശം  നാലിൽ 3 പേരും ഹൃദ്രോഗ ഭീഷണി നേരിടുന്നവരാണെണ് സർവേയിൽ കണ്ടെത്തിയത്രേ. ലോക ഹൃദയ ദിനത്തിന്റെ  ഭാഗമായാണ് സർവേ നടത്തിയത്. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് ഭീഷണി അധികവും. നഗരത്തിലെ ജീവിതത്തിരക്കു തന്നെയാണ് വില്ലൻ.

ADVERTISEMENT

ആവശ്യത്തിന് ഉറങ്ങാൻ സമയമില്ലായ്മ, മാനസിക സമ്മർദം, വ്യായാമക്കുറവ്, ആഹാരം ഉപേക്ഷിക്കൽ, ക്രമം തെറ്റിയ ജീവിതചര്യ, കുടവയറ് ഇതെല്ലാം മൂലം പിടിപെടുന്ന രക്തസമ്മർദം, പ്രമേഹം തുടങ്ങിയ  വിവിധ കാരണങ്ങളാണ് ഹൃദ്രോഗത്തിലേക്കു നയിക്കുന്നത്. 

‌ഇതിൽതന്നെ ഏറ്റവും കൂടുതൽ രോഗഭീഷണി നേരിടുന്നത് 30 – 50 പ്രായക്കാരാണ്. സർവേയിൽ പങ്കെടുത്ത 30–40 വയസ്സുകാരിൽ ഭൂരിപക്ഷവും വ്യായാമം ഇല്ലാത്തവരും കുടവയറുകാരുമാണ്, അതേസമയം 41–55 പ്രായക്കാരുടെ മുഖ്യപ്രശ്നം വർധിച്ച മാനസികസമ്മർദമാണ്.  

ADVERTISEMENT

മുംബൈ, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ മെട്രോ നഗരങ്ങളിൽ നടത്തിയ സർവേയിൽ തെളിഞ്ഞത് നഗരത്തിലെ  ഏറ്റവും വലിയ പ്രശ്നം ഉറക്കത്തിന്റെ സമയക്കുറവും കടുത്ത മാനസികസമ്മർദവുമാണെന്നാണ്. ഹൃദയാരോഗ്യത്തിന് ദിവസം 8 മണിക്കൂർ തീർച്ചയായും ഉറങ്ങണമെന്നു ഹൃദ്രോഗവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ, പ്രമേഹവും രക്തസമ്മർദവുമാണ് ഹൃദ്രോഗ ഭീഷണി ഉയർത്തിയിരുന്നത്. ഉറക്കക്കുറവ് പുതുതായി കണ്ടു തുടങ്ങിയ പ്രശ്നമാണ്. 

ADVERTISEMENT

സർവേയിൽ പങ്കെടുത്തവരിൽ 50% മുതൽ 75% വരെയുള്ളവർക്ക്  ജീവിത ശൈലിയിലൂടെ അപകടകരമായ ഒരു രോഗമെങ്കിലും പിടിപെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകുന്നു.