ഫ്ളോസിങ് അഥവാ പല്ലിന്റെ ഇടയ്ക്കുള്ള അഴുക്ക് നീക്കം ചെയ്യൽ ''സാറേ, എന്റെ മോള് പറഞ്ഞു പല്ലിന്റെയിടയിൽ നൂലിട്ട് വലിക്കാൻ, പണ്ട് പിൻ അല്ലെങ്കിൽ പല്ലുകുത്തി ഇട്ട് കുത്തുമായിരുന്നു ഇപ്പം നൂലാണ് ഉപയോഗിക്കുന്നത് " "ഏത് നൂലാണ് ചേച്ചീ ഉപയോഗിക്കുന്നത് ?" "തയ്ക്കണ നൂല് അല്ലാതെ പിന്നെ ഏത് സാറേ?" "അയ്യോ ഇതതല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്ളോസിങ് അഥവാ പല്ലിന്റെ ഇടയ്ക്കുള്ള അഴുക്ക് നീക്കം ചെയ്യൽ ''സാറേ, എന്റെ മോള് പറഞ്ഞു പല്ലിന്റെയിടയിൽ നൂലിട്ട് വലിക്കാൻ, പണ്ട് പിൻ അല്ലെങ്കിൽ പല്ലുകുത്തി ഇട്ട് കുത്തുമായിരുന്നു ഇപ്പം നൂലാണ് ഉപയോഗിക്കുന്നത് " "ഏത് നൂലാണ് ചേച്ചീ ഉപയോഗിക്കുന്നത് ?" "തയ്ക്കണ നൂല് അല്ലാതെ പിന്നെ ഏത് സാറേ?" "അയ്യോ ഇതതല്ല സാധനം, പറഞ്ഞു തരാം ഈ നൂലിനെ ദന്തൽ ഫ്ളോസ് എന്ന് പറയും'' ഒരു രോഗിയുമായി മുൻപ് നടന്ന സംഭാഷണമാണ് ഓർത്തത്.

ഇപ്പോഴും പലരും ചെയ്യാത്ത, ശരിയായി മനസിലാക്കാത്ത, ശരിയായി മനസിലാക്കി കൊടുക്കാത്ത ഒരു കാര്യമാണ് ഫ്ളോസിങ്. പല്ലുകൾക്കിടയിലെ അഴുക്ക് നീക്കം ചെയ്യാനുള്ള ഒരുപാധിയാണിത്. പല്ലുകൾക്കിടയിൽ ഭക്ഷണത്തിന് കടന്നു പോകാനായി വളരെ ചെറിയ വിടവുകളുണ്ട്. ഇവയെ നിർഗമനമാർഗങ്ങൾ അഥവാ embrasures എന്ന് പറയുന്നു. ഇവ പല വലിപ്പത്തിലാണുണ്ടാവുക. തീരെ ചെറിയ വിടവുകൾക്കാണ് ഫ്ളോസ് അഭികാമ്യം. അൽപം കൂടി വലിയ വിടവുകളിൽ ഇന്റർദന്തൽ ബ്രഷുകളാണ് കൂടുതൽ നല്ലത് 

ADVERTISEMENT

1. എന്താണ് ദന്തൽ ഫ്ളോസ്? 

1800 കാലഘട്ടത്തിൽ ലെവി സ്പിയർ പാംലി എന്ന ഗവേഷകന്റെ ശ്രമഫലമായി പ്ലാക്ക് ഗാരട്ട് എന്ന രൂപത്തിൽ തുടങ്ങിയ ഉപാധി പിന്നീട് ആധുനിക കാലത്തേക്കു വന്നപ്പോൾ രൂപവും ഭാവവും മാറി. പല്ലുകൾക്കിടയിലെ അഴുക്കെടുക്കാൻ സഹായിക്കുന്ന നൂൽ എന്നിതിനെ വിളിക്കാം 

2. എത്ര തരം ഫ്ളോസുകളുണ്ട്?

പലതരം ഇഴ ചേർന്ന മൾട്ടിഫിലമെന്റ് തരം ഉദാ:നൈലോൺ, ഒരു തരം ഇഴ ചേർന്ന മോണോ ഫിലമെൻറ് തരം ഉദാ:PTFE (പോളി ടെട്രാ ഫ്ളൂറോ എത്തിലീൻ) ഇവയിൽ തന്നെ മെഴുക് അടങ്ങിയതും ഇല്ലാത്തതും ഉണ്ട്. പാരഫിൻ വാക്സാണെന്നും തിമിംഗലത്തിൽ നിന്ന് ഉൽപാദിക്കപ്പെടുന്ന സ്പെർമസെറ്റി വാക്സാണെന്നും പല പഠനങ്ങളിൽ പറയുന്നു. ഇഴ കൂടിയതിൽ നാരുകൾ കീറാനും പൊട്ടാനും സാധ്യത കൂടുതലാണ്. അതിനാൽ ഇറുകിയ തരത്തിൽ പല്ലുകൾ സ്ഥിതി ചെയ്യുന്നവർക്ക് മെഴുക് അടങ്ങിയ തരമാണ് അഭികാമ്യം

ADVERTISEMENT

3. എങ്ങനെ ചെയ്യണം ? 

പടിപടിയായി തന്നെ കേട്ടോളൂ 1. ഒരു 18 ഇഞ്ച് നൂൽ മുറിച്ചെടുക്കുക 2.അത് രണ്ടു കൈകളുടെയും നടുവിരലിൽ ചുറ്റുക 3. ഏതാണ്ട് 2-3 ഇഞ്ച് ഉപയോഗത്തിനായി മെല്ലെ വിടുവിച്ച് പല്ലകൾക്കിടയിൽ മെല്ലെ മുമ്പോട്ടും പിന്നോട്ടും ചലിപ്പിച്ച് പതിയേ ഇറക്കുക 4. പല്ലിലെ സ്വാഭാവികമായ വളവും തിരിവു മനുസരിച്ച് നൂലും വളയ്ക്കുകയും തിരിക്കുകയും വേണം 5. അധികം ബലമോ മർദ്ദമോ ഏൽപ്പിക്കാതെ അഴുക്കെടുത്ത് സാവധാനം വീണ്ടും മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ച് സാവധാനം തിരിച്ചെടുക്കുക 6. അടുത്ത വൃത്തിയുള്ള 2 - 3 ഇഞ്ച് ഭാഗം കൊണ്ട് ഈ പ്രക്രിയ തുടരുക 7. എല്ലാ പല്ലുകൾക്കിടയിലും ഇത് തുടർന്നതിനു ശേഷം അവസാനിപ്പിക്കുക. ഇത് രാത്രിയിൽ അത്താഴം കഴിഞ്ഞ് ബ്രഷിങ്ങിനു ശേഷം ചെയ്താൽ മതിയാകും. പല സ്വാദിലും മണത്തിലും ഉള്ളവ വിപണിയിൽ ലഭ്യമാണ് 

4. ഇത് ചെയ്തില്ലെങ്കിൽ എന്താണ് കുഴപ്പം? 

സാധാരണ ബ്രഷിന് എത്താൻ കഴിയാത്ത ഈ ഭാഗത്തെ അഴുക്ക് ക്രമേണ ഘനീഭവിച്ച് കാൽക്കുലസായി രൂപം മാറും. മോണരോഗം മൂർച്ഛിച്ച് പല്ലുകൾ കൊഴിഞ്ഞു പോകാൻ കാരണമാവും. അതോടോപ്പം പല്ലുകൾക്കിടയിൽ ദന്തക്ഷയം വർധിക്കാനും കാരണമാവും. പലപ്പോഴും ഈ ഭാഗങ്ങളിൽ അസഹ്യമായ പുളിപ്പും അനുഭവപ്പെടും.

ADVERTISEMENT

5. ഇത് കുട്ടികൾ ചെയ്യേണ്ടതുണ്ടോ ? 

പാൽപ്പലുകൾക്കിടയിൽ സാധാരണ സാധാരണ ബ്രഷിന് കയറി അഴുക്ക് എടുക്കാവുന്ന അകലം ഉണ്ടാവാറുണ്ട്. കുട്ടികളിൽ സ്ഥിരദന്തങ്ങൾ വന്നു തുടങ്ങിയാൽ ഫ്ളോസിങ് ചെയ്തു തുടങ്ങാം. അതായത് ആറു വയസ്സു മുതൽ ഇത് ആരംഭിക്കാം.

അപ്പോൾ തയ്ക്കുന്ന നൂല് എങ്ങനെയെങ്കിലും തിരുകി കയറ്റാതെ ശരിയായ ഉപാധി ഉപയോഗിച്ച് ശാസ്ത്രീയമായിതന്നെ ചെയ്തു തുടങ്ങിക്കോളൂ. സ്വച്ഛ ഭാരതം പോലെ സ്വച്ഛദന്തങ്ങളും ഉണ്ടാവട്ടെ.

English Summary : The need for flossing for dental care

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT