തോൾ വേദന ഇന്ന് സാധാരണമാണ്. തൊഴിൽരീതികളിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങളും വ്യായാമക്കുറവുമാണ് വില്ലൻ. ഒക്യുപേഷണൽ ഓവർയൂസ് സിൻഡ്രം എന്നറിയപ്പെടുന്ന ഈ മസ്കുലോസ്ക്കെൽറ്റൽ പ്രശ്നങ്ങൾ ഇന്ന് വളരെയധികം കൂടിയെങ്കിലും പലരും ഇതിനെക്കുറിച്ച് അജ്ഞരാണ്. ശരിയായ വ്യായാമവും ചെറിയ ശ്രദ്ധയും കൊടുത്താൽ സ്ഥിരമായ വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തോൾ വേദന ഇന്ന് സാധാരണമാണ്. തൊഴിൽരീതികളിലും ജീവിതശൈലിയിലും വന്ന മാറ്റങ്ങളും വ്യായാമക്കുറവുമാണ് വില്ലൻ. ഒക്യുപേഷണൽ ഓവർയൂസ് സിൻഡ്രം എന്നറിയപ്പെടുന്ന ഈ മസ്കുലോസ്ക്കെൽറ്റൽ പ്രശ്നങ്ങൾ ഇന്ന് വളരെയധികം കൂടിയെങ്കിലും പലരും ഇതിനെക്കുറിച്ച് അജ്ഞരാണ്. ശരിയായ വ്യായാമവും ചെറിയ ശ്രദ്ധയും കൊടുത്താൽ സ്ഥിരമായ വലിയ വേദനകൾക്കു പരിഹാരമാകും..

എന്താണ് ഒക്യുപ്പേഷൻ ഓവർയൂസ് സിൻഡ്രം

ADVERTISEMENT

ഒരു ജോലി സ്ഥിരമായി ചെയ്യുമ്പോൾ ആ ചലനം സാധ്യമാക്കുന്ന പേശികളിലും സ്നായുക്കളിലും പ്രവർത്തനക്കുറവും വലിച്ചിലും (Microtrauma) ഉണ്ടായി ക്രമേണ വേദനയിലേക്ക് നയിക്കുന്നു. 

ലക്ഷണം

ജോലി ചെയ്യുമ്പോൾ കഴപ്പ്, വേദന, മരവിപ്പ് എന്നിവയാണ് തുടക്കം. എന്തിലെങ്കിലും പിടിക്കുമ്പോഴോ കൈ ഉയർത്തുമ്പോഴോ ബലം ലഭിക്കാത്തതുപോലെ തോന്നുന്നു. ക്രമേണ ദൈനംദിന ജോലിയെയും ബാധിക്കുന്നു.

കാരണങ്ങൾ

ADVERTISEMENT

1. തോളിലെ പ്രത്യേക പേശിയുടെയോ പേശികളുടെയോ ദിവസവുമുള്ള ഉപയോഗം.

ഉദാ: പാചകം ചെയ്യുമ്പോൾ ഇളക്കുക, കംപ്യൂട്ടർ ഉപയോഗം.

2. തെറ്റായ പോസ്റ്റർ (Posture) അഥവാ സന്ധികൾക്ക് സുഗമമല്ലാത്ത രീതിയിലുള്ള ജോലികൾ.

3. ജോലി ചെയ്യുന്ന വ്യക്തിയുടെ ഉയരത്തിനു യോജിക്കാത്ത ഫർണിച്ചറും ഉപകരണങ്ങളും. 

ADVERTISEMENT

ഉദാ: മേശ, കസേര, അടുക്കളയിലെ സ്ലാബ് ഹൈറ്റ്, അലമാര, പാത്രം കഴുകുന്ന സ്ഥലം. 

4. കൈയുടെ ശക്തി ആവശ്യത്തിലധികം ഉപയോഗിക്കേണ്ടി വരിക. 

ഉദാ: മൂർച്ചയില്ലാത്ത കത്തി, ചക്രമില്ലാത്ത ട്രാവൽ ബാഗ്.

5. വ്യായാമക്കുറവുമൂലമോ അല്ലാതെയോ ഉള്ള ബലക്കുറവ്.

6. ഒരേ പൊസിഷനിൽ തുടർച്ചയായി കൈപിടിച്ചുള്ള ജോലികൾ.

ചികിത്സ

1. ഫിസിയോ തെറാപ്പി

2. ഫിസിയോ തെറാപ്പിയും മരുന്നും സംയോജിപ്പിച്ച് ചികിത്സ.

3. സർജറി

ചികിത്സയ്ക്കു ശേഷം അഥവാ വേദന വരാതിരിക്കാനുള്ള ചില നിർദേശങ്ങൾ

ശരിയായ ഫർണിച്ചര്‍ തിരഞ്ഞെടുക്കുന്ന രീതി, ജോലി ചെയ്യുമ്പോൾ ശരീരം ഉപയോഗിക്കേണ്ട രീതി, തോൾ ഭാഗത്തിന് ആവശ്യമായ വ്യായാമം ഇവ ഫിസിയോ തെറാപ്പിസ്റ്റിൽനിന്ന് മനസ്സിലാക്കി സ്ഥിരമായി പരിശീലിക്കുക.

ചില നിർദേശങ്ങൾ

അടുക്കള

1. അലമാരയിൽ തോൾ ലവലിനു താഴെയും തുടയുടെ മധ്യ ഭാഗത്തിനു മുകളിലുമായി സാധനങ്ങൾ ക്രമീകരിക്കുക. തോൾ ലവലിനു മുകളിൽ നിന്ന് എത്തിച്ചോ അല്ലാതെയോ സാധനങ്ങൾ എടുക്കുന്നത് കുറയ്ക്കുക. 

2. നിങ്ങളുടെ കൈയുടെ നീളത്തെക്കാൾ (കൈമുട്ട് നിവർത്തി) എത്തിച്ച് അലമാരയിൽ സാധനങ്ങൾ വയ്ക്കുന്നതും പാത്രത്തിൽ ഇളക്കുന്നതും ഒഴിവാക്കുക. 

3. പാചകം ചെയ്യുമ്പോൾ നിങ്ങളുടെ മുന്നിൽ എല്ലാം ക്രമീകരിക്കുക. ഇടയ്ക്കിടെ വശത്തുനിന്നും പുറകിൽനിന്നും സാധനങ്ങൾ എത്തിച്ച് എടുക്കരുത്. 

കാർ

1. കാർ സീറ്റ് വളരെ പിന്നിലേക്കു നീക്കി കൈമുട്ട് പൂർണമായി നിവർത്തി ഡ്രൈവ് ചെയ്യാതിരിക്കുക. 

2. ഡ്രൈവ് ചെയ്യുമ്പോൾ കൈ വിൻഡോയിൽ വയ്ക്കുന്നത് വേദന ഉണ്ടാക്കാം. 

3. മുന്നിലെ സീറ്റിൽ ഇരുന്ന് പുറകിലെ സീറ്റിൽ സാധനങ്ങൾ വയ്ക്കുന്നതും എടുക്കുന്നതും വേദനയ്ക്ക് കാരണമായേക്കാം. 

ഓഫിസ്

1. ഓഫിസ് മേശയിൽ എപ്പോഴും ഉപയോഗിക്കുന്ന സാധനങ്ങൾ നിങ്ങളുടെ കൈമുട്ട് കുറച്ച് മടങ്ങി ഇരുന്നാലും എടുക്കാൻ കഴിയുന്ന രീതിയിൽ ക്രമീകരിക്കുക. 

2. കംപ്യൂട്ടർ മൗസ് ഉപയോഗിക്കുമ്പോൾ കൈമുട്ട് 900– 1200 ഡിഗ്രി മടങ്ങി ഇരിക്കുന്നത് തോളിന് ഗുണം ചെയ്യും. 

3. ഭാരമുള്ള ഫയൽക്കെട്ടുകൾ ചെറിയ കെട്ടുകളാക്കി തുടയുടെ പകുതിക്കും തോളിനും ഇടയിൽ അലമാരയിൽ ക്രമീകരിക്കുക.

4. ഫയൽ വശത്തേക്കും പുറകിലേക്കും കൈയുടെ നീളത്തെക്കാൾ എത്തിച്ച് കൊടുക്കുന്നത് കുറയ്ക്കുക.

5. ജോലിക്കിടയിൽ തോളിനും കൈയ്ക്കും ഇടയ്ക്കിടെ വിശ്രമം കൊടുക്കുക. 

6. തോൾ ലവലിനെക്കാള്‍ ഉയരമുള്ള അലമാരയിൽനിന്ന് ഫയലുകൾ എടുക്കുന്നത് കുറയ്ക്കുക. ഭാരമുള്ളവ തീർത്തും ഒഴിവാക്കുക.

(ദുബായ് ലുലു വില്ലേജ് ഡോകിബ് ക്ലിനിക്കിലെ ഫിസിയോതെറാപ്പി ഡിപ്പാർട്ട്മെന്റ് തലവനാണ് ലേഖകൻ)

English summary: Common Shoulder Problems and How To Treat Them

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT