വ്യായാമം ചെയ്യുന്നത് ശാരീരികവും മാനസികവുമായ സൗഖ്യമേകുമെന്ന് നമുക്കറിയാം. അമിതവണ്ണം കുറയ്ക്കാനും വ്യായാമം ശീലമാക്കുന്നവർ ഏറെയാണ്. എന്നാൽ വണ്ണം കുറയ്ക്കാൻ മാത്രമല്ല തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കുമെന്നു പഠനം. അമിതഭാരവും പൊണ്ണത്തടിയും ഉള്ളവർക്ക് തലച്ചോറിൽ ഇൻസുലിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യായാമം ചെയ്യുന്നത് ശാരീരികവും മാനസികവുമായ സൗഖ്യമേകുമെന്ന് നമുക്കറിയാം. അമിതവണ്ണം കുറയ്ക്കാനും വ്യായാമം ശീലമാക്കുന്നവർ ഏറെയാണ്. എന്നാൽ വണ്ണം കുറയ്ക്കാൻ മാത്രമല്ല തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കുമെന്നു പഠനം.

അമിതഭാരവും പൊണ്ണത്തടിയും ഉള്ളവർക്ക് തലച്ചോറിൽ ഇൻസുലിൻ പ്രതിരോധത്തിനുള്ള സാധ്യത കൂടുതലാണ്. ശരാശരി ബോഡി ഇൻഡക്സ് 31 ഉള്ള, അമിതഭാരവും പൊണ്ണത്തടിയുമുള്ള 22 പേരിൽ ആണ് പഠനം നടത്തിയത്. പഠനത്തിനു മുൻപും 8 ആഴ്ച നീണ്ട പഠനശേഷവും ഇവരുടെ തലച്ചോർ സ്കാൻ ചെയ്തു. സൈക്ലിങ്ങും നടത്തവും ഉൾപ്പെടെയുള്ള വ്യായാമമാണ് ഇവർ പരിശീലിച്ചത്. 

ADVERTISEMENT

ഇൻസുലിൻ സെൻസിറ്റിവിറ്റി അറിയാൻ ഇൻസുലിൻ സ്പ്രേ ഉപയോഗിച്ച് തലച്ചോറിന്റെ പ്രവർത്തനം അളന്നു. ബുദ്ധി, മാനസിക നില, പെരിഫറൽ മെറ്റബോളിസം ഇവയും കണക്കു കൂട്ടി. 

തലച്ചോറിലെ ചില ഭാഗങ്ങളിൽ രക്തപ്രവാഹം വർധിച്ചതായി കണ്ടു. ന്യൂറോട്രാൻസ്മിറ്റര്‍ ആയ ഡോപാമിനെ ആശ്രയിക്കുന്ന ഭാഗങ്ങളിലാണ് രക്തപ്രവാഹം കൂടിയത്. 

ADVERTISEMENT

8 ആഴ്ച വ്യായാമശേഷം തലച്ചോറിലെ stratum എന്ന ഭാഗത്ത് ഇൻസുലിൻ സെൻസിറ്റിവിറ്റി കൂടിയതായി കണ്ടു. 

വ്യായാമത്തിനു ശേഷം പൊണ്ണത്തടിയുള്ള ഒരു വ്യക്തിയുടെ ബ്രെയിൻ റെസ്പോൺസ് നോർമൽ ശരീരഭാരം ഉള്ളവരുടേതു പോലെ തന്നെയായിരുന്നു. 

ADVERTISEMENT

തലച്ചോറിന്റെ പ്രവർത്തനം എത്ര മെച്ചപ്പെട്ടുവോ അത്രതന്നെ കുടവയറും കുറഞ്ഞു. 

വ്യായാമം തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഈ പഠനം ‍ട്യൂബിഞ്ജെൻ സർവകലാശാല ഗവേഷകനായ ഡോ. സ്റ്റെഫാനി കുൾമാന്റെ നേതൃത്വത്തിലാണ് നടത്തിയത്. 

സൊസൈറ്റി ഫോർ ദി സ്റ്റഡി ഓഫ് ഇൻജസ്റ്റീവ് ബിഹേവിയറിന്റെ 27–ാമത് വാർഷിക സമ്മേളനത്തിൽ ഈ പഠനം അവതരിപ്പിച്ചു.

English summary : Exercise good for brain health of obese