സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ചു ധാരാളം പറഞ്ഞിട്ടുള്ളതാണ്. എങ്കിലും നമ്മളിൽ മിക്കവരും അത്ര ശ്രദ്ധ ചെലുത്താത്ത ഒരു കാര്യത്തെക്കുറിച്ചാകട്ടെ ഇന്ന്. മധ്യവയസ്സു പിന്നിടുന്നതോടെ പല സ്ത്രീകളും പറഞ്ഞു തുടങ്ങും. മുട്ടുവേദനയാണ്, പടി കയറാൻ വയ്യ, നടുവേദനയാണ് എന്നൊക്കെ. പ്രായമായ സ്ത്രീകൾക്കാണെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ചു ധാരാളം പറഞ്ഞിട്ടുള്ളതാണ്. എങ്കിലും നമ്മളിൽ മിക്കവരും അത്ര ശ്രദ്ധ ചെലുത്താത്ത ഒരു കാര്യത്തെക്കുറിച്ചാകട്ടെ ഇന്ന്.

മധ്യവയസ്സു പിന്നിടുന്നതോടെ പല സ്ത്രീകളും പറഞ്ഞു തുടങ്ങും. മുട്ടുവേദനയാണ്, പടി കയറാൻ വയ്യ, നടുവേദനയാണ് എന്നൊക്കെ. പ്രായമായ സ്ത്രീകൾക്കാണെങ്കിൽ ഒന്നു തെന്നുമ്പോഴേക്കും അസ്ഥി പൊട്ടുന്ന പ്രശ്നവും. ഒടുവിൽ ഡോക്ടറെ കാണുമ്പോഴാണ് അറിയുക, അസ്ഥി തേയ്മാനം അഥവാ ഓസ്റ്റിയോ പോറോസിസ് ആണെന്ന്. പലരും കേട്ടിട്ടുള്ള വാക്കാണെങ്കിലും നമുക്ക് ഒരിക്കലും വരില്ല എന്ന ചിന്തയാണു നമ്മെ നയിക്കുന്നത്.

കാൽസ്യത്തിലാണു കാര്യം
ശരീരത്തിലെ കാൽസ്യം അളവു കുറയുന്നതുമൂലം അവ ദുർബലമായി, സുഷിരം വീഴുന്ന അവസ്ഥയാണ് ഓസ്റ്റിയോ പോറോസിസ്. രോഗത്തിന്റെ മൂർധന്യത്തിൽ എല്ലുകൾ ഒടിയുകയും എഴുന്നേറ്റു നിൽക്കാൻപോലും കഴിയാതെവരികയും ചെയ്യും. നിരന്തര ജോലിയും മറ്റുമായി തിരക്കിനിടയിൽ ഈ നിശബ്ദ വില്ലനെ നാം പലപ്പോഴും കണ്ടെത്താറില്ല. കണക്കുകൾ പ്രകാരം 45 വയസ്സിനു മീതേയുള്ള രണ്ടിലൊന്നു സ്‌ത്രീകൾക്ക് ഓസ്‌റ്റിയോ പോറോസിസിനു സാധ്യതയുണ്ട്.

കാത്സ്യം ശരീരത്തിന് ഏറ്റവും ആവശ്യമായ പോഷകങ്ങളിലൊന്നാണ്. രക്‌തത്തിലെ കാത്സ്യത്തിന്റെ അളവു കുറഞ്ഞാൽ ശരീരം എല്ലുകളിൽ നിന്ന് അതു വലിച്ചെടുക്കും. ഇങ്ങനെയാണ് എല്ലുകൾ ദുർബലമാകുക. 40 വയസ്സിനുശേഷം എല്ലുകളുടെ വളർച്ച നിലയ്ക്കും. ഇതോടെയാണ് എല്ലുകൾക്കു പ്രശ്നം വരിക. സ്‌ത്രീകളിൽ എല്ലുകളുടെ സാന്ദ്രത ആർത്തവവിരാമമാകുന്നതുവരെ കുറഞ്ഞുകൊണ്ടിരിക്കും. ആ സമയത്ത് ഓസ്‌റ്റിയോ പോറോസിസിനു സാധ്യത കൂടുതലാണ്.

ADVERTISEMENT

അധികം ഇരിക്കണ്ട, പണി കിട്ടും
പ്രത്യേക ലക്ഷണങ്ങളില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ജീവകം ‘ഡി’യുടെ കുറവും എല്ലുനാശത്തിനു കാരണമായേക്കാം. ദീർഘനേരം ഇരുന്നു ജോലിചെയ്യുന്നയാളാണെങ്കിൽ പ്രത്യേകം സൂക്ഷിക്കുക.

പുറം വേദനയും കൈകാൽ വേദനയുമൊക്കെ ബാമിലും സ്വയം ചികിൽസയിലും ഒതുക്കാതെ ഡോക്ടറെ കാണുക തന്നെ വേണം.

എല്ലുകളുടെ സാന്ദ്രത അളക്കാൻ കഴിഞ്ഞാൽ മാത്രമെ രോഗബാധ അറിയാൻ കഴിയൂ. ഡെൻസിറ്റോമീറ്ററുകൾ ഉപയോഗിച്ചുള്ള എല്ലു സാന്ദ്രതാ നിർണയത്തിലൂടെയാണിതു ചെയ്യുന്നത്.

തുടക്കത്തിലേ പിടിക്കാം
ഗർഭകാലത്തും പ്രസവശേഷവുമൊക്കെ ഡോക്ടർമാർ തരുന്ന കാൽസ്യം ടാബ്‌ലറ്റുകൾ കൃത്യമായി കഴിക്കുക. കാൽസ്യം അടങ്ങിയ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പാലും പാലുൽപന്നങ്ങളും കാൽസ്യത്തിന്റെ ഒരു പ്രധാന ഉറവിടമാണ്. ചെറുമൽസ്യങ്ങളിലും കടൽമൽസ്യങ്ങളിലും ഇലക്കറികളിലുമൊക്കെ കാൽസ്യം അടങ്ങിയിട്ടുണ്ട്. റാഗി, മുളപ്പിച്ച ചെറുപയർ, മറ്റു പയർവർഗങ്ങൾ, ഉഴുന്ന്, സോയ, സ്പിനാച്ച്, ബ്രോക്കോളി തുടങ്ങിയവയും കാൽസ്യം സ്രോതസുകളാണ്.

ജീവിതശൈലി ക്രമീകരിക്കുക, പോഷകാഹാരങ്ങൾ വേണ്ടുംവിധം കഴിക്കുക, വേണ്ടത്ര വ്യായാമം ചെയ്യുക, സർവോപരി, രോഗത്തെപ്പറ്റി അറിവുനേടുക, ആത്മവിശ്വാസം കൈവെടിയാതിരിക്കുക – ഓസ്‌റ്റിയോ പോറോസിസിനെ പരമാവധി അകറ്റിത്തന്നെ നിർത്താം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT