കാൻസറിനെ നേരിടുകയാണെങ്കിൽ അത് നന്ദുവിനെപ്പോലെ നേരിടണം. നന്ദുവിനെ അറിയുന്നവരെല്ലാം ഇങ്ങനെ പറയും. സ്വന്തം അവസ്ഥയിൽ അവൻ ദുഃഖിച്ചിരുന്നിട്ടില്ല. ഏതൊരു സാഹചര്യത്തേയും നേരിടാനുള്ള ഊർജം സംസാരിക്കുന്നവരിലേക്ക് അവൻ പകർന്നു നൽകും. ഒരു കാൽ നഷ്ടമായപ്പോഴും നന്ദു പരിഭവിച്ചില്ല. ഒരു കാലുമായി പഴനി മല കയറി. നാട്

കാൻസറിനെ നേരിടുകയാണെങ്കിൽ അത് നന്ദുവിനെപ്പോലെ നേരിടണം. നന്ദുവിനെ അറിയുന്നവരെല്ലാം ഇങ്ങനെ പറയും. സ്വന്തം അവസ്ഥയിൽ അവൻ ദുഃഖിച്ചിരുന്നിട്ടില്ല. ഏതൊരു സാഹചര്യത്തേയും നേരിടാനുള്ള ഊർജം സംസാരിക്കുന്നവരിലേക്ക് അവൻ പകർന്നു നൽകും. ഒരു കാൽ നഷ്ടമായപ്പോഴും നന്ദു പരിഭവിച്ചില്ല. ഒരു കാലുമായി പഴനി മല കയറി. നാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൻസറിനെ നേരിടുകയാണെങ്കിൽ അത് നന്ദുവിനെപ്പോലെ നേരിടണം. നന്ദുവിനെ അറിയുന്നവരെല്ലാം ഇങ്ങനെ പറയും. സ്വന്തം അവസ്ഥയിൽ അവൻ ദുഃഖിച്ചിരുന്നിട്ടില്ല. ഏതൊരു സാഹചര്യത്തേയും നേരിടാനുള്ള ഊർജം സംസാരിക്കുന്നവരിലേക്ക് അവൻ പകർന്നു നൽകും. ഒരു കാൽ നഷ്ടമായപ്പോഴും നന്ദു പരിഭവിച്ചില്ല. ഒരു കാലുമായി പഴനി മല കയറി. നാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൻസറിനെ നേരിടുകയാണെങ്കിൽ അത് നന്ദുവിനെപ്പോലെ നേരിടണം. നന്ദുവിനെ അറിയുന്നവരെല്ലാം ഇങ്ങനെ പറയും. സ്വന്തം അവസ്ഥയിൽ അവൻ ദുഃഖിച്ചിരുന്നിട്ടില്ല. ഏതൊരു സാഹചര്യത്തേയും നേരിടാനുള്ള ഊർജം സംസാരിക്കുന്നവരിലേക്ക് അവൻ പകർന്നു നൽകും. ഒരു കാൽ നഷ്ടമായപ്പോഴും നന്ദു പരിഭവിച്ചില്ല. ഒരു കാലുമായി പഴനി മല കയറി. നാട് ചുറ്റി. കാൻസർ രോഗികൾക്കു വേണ്ടി പ്രവർത്തിച്ചു. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവച്ചു. ഒരുപാടു പേർക്ക് പ്രചോദനമായി. ഓരോ തവണ കാൻസർ തളർത്തുമ്പോഴും നന്ദു ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രം, ‘സഹതാപത്തോടെ നോക്കരുത്, ഞാൻ തിരിച്ചുവരും’.

ജീവിതത്തിലെ ഏറ്റവും കഠിനമായ അവസ്ഥയിലാണ് നന്ദു ഇപ്പോൾ. ശ്വാസകോശത്തിലേക്ക് കാൻസർ പടർന്നു പിടിച്ച്, കഠിനമായ വേദന സഹിച്ച്, ശബ്ദിക്കാനാവാതെ കിടക്കുകയാണ്. അടിയന്തരമായി ഒരു ശസ്ത്രക്രിയ മാത്രമാണ് നന്ദുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള വഴി. കേരളത്തിൽ വളരെ കുറച്ച് ആശുപത്രികളിൽ മാത്രമാണ് സങ്കീർണമായ ഈ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനങ്ങളുള്ളത്. 10 ലക്ഷം രൂപയോളം ചെലവു വരുന്ന ഈ ശസ്ത്രക്രിയ കൃത്യസമയത്ത് നടത്താനാകുമെന്ന് ഉറപ്പില്ല.

ADVERTISEMENT

കണ്ണീരൽ കുതിർന്ന പ്രാർഥനകളല്ല, പുഞ്ചിരിയിൽ തെളിഞ്ഞ പ്രാര്‍ഥനകളാണ് തനിക്കു വേണ്ടതെന്ന് നന്ദു സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ബോണസായി കിട്ടിയ ഒരോ നിമിഷവും ആസ്വദിച്ചെന്നും ഇനിയും നിയോഗങ്ങൾ ബാക്കിയാണെന്നും അവൻ പറയുന്നു.

നന്ദുവിന്റെ കുറിപ്പ് വായിക്കാം; 

ചങ്കുകളേ..

വീണ്ടും ക്യാൻസറും ഞാനും തമ്മിലുള്ള യുദ്ധം ആരംഭിക്കുകയാണ്. ഇപ്രാവശ്യം കഴിഞ്ഞതിനെക്കാൾ കുറച്ചുകൂടി കഠിനമായ യുദ്ധമാണ്. നാളിതുവരെയുള്ള എന്റെ എല്ലാ കാര്യങ്ങളും ഇവിടെയുള്ള എന്റെ ബന്ധുക്കളോടാണ് ഞാൻ ആദ്യം പറയുക.

ADVERTISEMENT

ഈ കാര്യം അറിഞ്ഞ ശേഷം സങ്കടത്തോടെ ആരും എന്നോട് സംസാരിക്കരുത്. കാണാൻ വരരുത്. നിറഞ്ഞ സന്തോഷത്തോടെ എപ്പോഴും വരുന്നതുപോലെ തന്നെയേ വരാൻ പാടുള്ളൂ. എനിക്കതാണ് ഇഷ്ടം. ശ്വാസകോശത്തിലേക്ക് കാന്‍സർ ബാധിച്ചിരുന്നത് ആദ്യമേ തന്നെ ഞാൻ എല്ലാവരോടും പങ്കു വച്ചിട്ടുള്ളതാണ്.

നാലാമത്തെ സ്റ്റേജ് ആയിരുന്നിട്ടും വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് വന്നത് എന്റെ ഡോക്ടർമാർക്കും നഴ്‌സുമാർക്കും വരെ അത്ഭുതമാണ് എന്ന് പറഞ്ഞിട്ടുണ്ട്..

ഇപ്പോൾ ജീവിക്കാൻ വേണ്ടിയുള്ള യുദ്ധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ശ്വാസകോശത്തിൽ ഉണ്ടായിരുന്ന ട്യൂമർ ഒരു നാലു സെന്റീമീറ്റർ കൂടി വലുതായി പതിനഞ്ചു സെന്റീമീറ്റർ ആയിട്ടുണ്ട്. അതിനെ കീമോയിലൂടെ ചുരുക്കാൻ നോക്കിയെങ്കിലും ഒന്നു ചുരുങ്ങിയിട്ട് വീണ്ടും വലുതായി. ഇനി ഒരേ ഒരു വഴിയേ മുന്നിലുള്ളൂ. ഒരു മേജർ സർജറി ചെയ്ത് അതിനെ അങ്ങെടുത്തു കളയണം.

സത്യത്തിൽ ആരെയെങ്കിലും സ്നേഹത്തോടെ ആലിംഗനം ചെയ്യുവാണേൽ ക്യാൻസറിനെ പോലെ ആലിംഗനം ചെയ്യണം. കാരണം ഉടുമ്പ്‌ പിടിക്കും പോലെയാണ് അത്. അത്ര തീക്ഷ്‌ണമാണ് ആ ആലിംഗനം. പിടിച്ചാൽ ആ ഭാഗവും കൊണ്ടേ പോകുള്ളൂ. എന്നെയും അവൾ അങ്ങനെ പിടിച്ചേക്കുവാണ്.

ADVERTISEMENT

അതുകൊണ്ട് ഞാൻ ആ ഭാഗം അങ്ങു കൊടുത്തു വിടാൻ തീരുമാനിച്ചു. വലതു ശ്വാസകോശത്തിന്റെ വലിയൊരു ഭാഗം മുഴുവൻ എടുത്തു മാറ്റണം. ജീവിതത്തിലേക്ക് തിരിച്ചു വന്നാലേ പറ്റുള്ളൂ എന്ന വാശിയുള്ളത് കൊണ്ട് ആദ്യം പറഞ്ഞിട്ട് പോയത് പോലെ തന്നെ ഇപ്പോഴും ഞാൻ പറയുകയാണ് വളരെ എളുപ്പത്തിൽ തന്നെ ഒരു കുഴപ്പവും ഇല്ലാതെ ഞാൻ പുഞ്ചിരിയോടെ തിരിച്ചു വരും!

ഈ മനോഹരമായ ഭൂമിയിൽ എനിക്ക് സ്നേഹിച്ചു കൊതിതീരാത്ത എന്റെ പ്രിയപ്പെട്ടവരെ ഇനിയും സ്നേഹിക്കാനും തളർന്നു പോകുന്ന ഒത്തിരിപ്പേരെ കൈപിടിച്ചുയർത്താനും എനിക്ക് തിരികെ വന്നാലേ പറ്റുള്ളൂ..!

എനിക്ക് പലപ്പോഴും എന്റെ കാര്യം ആലോചിക്കുമ്പോൾ അത്ഭുതവും അതിലുപരി സർവ്വേശ്വരനോട് അടങ്ങാത്ത നന്ദിയും ഉണ്ട്. കാരണം അതിശക്തമായ കീമോയും കഴിഞ്ഞു ഒരു കാൽ നഷ്ടമായിട്ടും ഈ ശരീരവും കൊണ്ട് ഞാൻ ഒതുങ്ങിയിരുന്നിട്ടില്ല..

കേവലം ഒരു വർഷം കൊണ്ട് ഒമാനിൽ പോയതുൾപ്പെടെ ഏകദേശം മുപ്പതിനായിരത്തോളം കിലോമീറ്റർ ദൂരം യാത്ര ചെയ്തു. നൂറിലധികം പൊതുപരിപാടികളിൽ. അനങ്ങുവാനോ പുറത്തേക്കു പോകുവാനോ കഴിയാത്ത ഒരുപാട് പേരെ അവരുടെ വീട്ടിൽ പോയി കണ്ട്‌ ആശ്വസിക്കാൻ കഴിഞ്ഞു. പതിനഞ്ചിലധികം സ്ഥലത്ത് കുട്ടികൾക്ക് ക്ലാസ്സുകൾ എടുക്കാൻ കഴിഞ്ഞു. പാഞ്ചാലിമേട് മലയുടെ ഏറ്റവും ഉയരെ 940 മീറ്റർ മുകളിൽ ഈ ക്രച്ചുമായി പോയി.

പഴനിമലയിലെ 1008 പടികളും കാവടി എടുത്തുകൊണ്ട് ചവിട്ടിക്കയറി. ദുർബലമായ ശരീരം ആയിരുന്നിട്ടും വിചാരിച്ച കാര്യങ്ങൾ എല്ലാം ഭംഗിയായി ചെയ്യാൻ കഴിഞ്ഞത് സർവ്വേശ്വരന്റെ കാരുണ്യമാണ്. ആ സമയത്തൊക്കെ എന്റെ ഉള്ളിൽ ശ്വാസകോശത്തിൽ ഇരുന്നു അർബുദം വിങ്ങുകയായിരുന്നു.!!

എന്നിട്ടും ഇത്രയും ആക്റ്റീവ് ആയിരിക്കാൻ കഴിഞ്ഞത് തീർച്ചയായും മനസ്സിന്റെ ശക്തി കൊണ്ടു കൂടി തന്നെയാണ്. ബോണസായി കിട്ടിയ ഓരോ നിമിഷവും വളരെയധികം സന്തോഷത്തോടെ ജീവിതം ആഘോഷിക്കാൻ കഴിഞ്ഞതിലും വല്ലാത്ത സംതൃപ്തിയാണ്. എന്റെ നിയോഗങ്ങൾ ഇനിയും ബാക്കിയാണ്..

ഇതിനെക്കാളും ഉഷാറോടെ എന്റെ പ്രിയപ്പെട്ടവരുടെ മുന്നിൽ വന്ന് നിന്ന് ഞാൻ വിളിച്ചു പറയും. ജീവിതം പൊരുതി നേടാനുള്ളതാണ്. മരണം മുന്നിൽ വന്നു നിന്നാലും വിജയം മുന്നിൽ ഉണ്ടെന്ന് പറയാനും പ്രവർത്തിക്കുവാനും ആണിഷ്ടം. പരാജയപ്പെട്ടു പിന്മാറുന്നവർക്കുള്ളതല്ല. പരിശ്രമിച്ചു മുന്നേറുന്നവർക്കുള്ളതാണ് ഈ ലോകം. വീഴാതിരിക്കുന്നതല്ല. വീണ്ടെടുക്കുന്നതാണ് വിജയം.

വേദനകളെയൊക്കെ നമുക്ക് ഇങ്ങനെ പുഞ്ചിരിച്ചുകൊണ്ട് തുഴഞ്ഞു വിജയിക്കാം. മനസ്സുകൊണ്ട് നമ്മളെ തോല്പിക്കണേൽ ഇമ്മിണി പുളിക്കണം. എനിക്ക് വേണ്ടത് എന്റെ ചങ്കുകളുടെ കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥനകൾ അല്ല. പുഞ്ചിരിയിൽ തെളിഞ്ഞ പ്രാർത്ഥനകളാണ്..

എല്ലാരോടും സ്നേഹം..

എല്ലാർക്കും ചക്കരയുമ്മ 😘

NB: കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഓരോ നിമിഷവും വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്ത അസഹനീയമായ വേദന എനിക്ക് കൂട്ടിനുണ്ട്. കൂടാതെ ചുമയുമുണ്ട്.

ചുമക്കുമ്പോഴുള്ള വേദന ശരീരത്തിന് താങ്ങാവുന്നതിന് അപ്പുറമാണ്. അതുകൊണ്ട് പൂർണ്ണമായും സംസാരിക്കാൻ പാടില്ല എന്ന കർശനമായ നിർദേശനം ഡോക്ടറുടെ അടുത്ത് നിന്നുമുണ്ട്. വായ തുറക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ട് എന്റെ ഹൃദയങ്ങൾ വിളിച്ചാൽ എനിക്ക് സംസാരിക്കാൻ കഴിയില്ല. അതാണ് എന്റെ ഏറ്റവും വലിയ സങ്കടം. 

ഉറപ്പുതരുന്നു ഞാൻ തിരിച്ചു വരും!

സ്നേഹപൂർവ്വം

നന്ദു മഹാദേവ

English Summary: Nandu Mahadeva, Cancer Survivor from Kerala