വൃക്കയിലെ കല്ലുകൾ ചെറുപ്പക്കാരിലും മധ്യവയസ്കരിലും വർധിച്ചുവരുന്നതു സംബന്ധിച്ച റിപ്പോർട്ടുകൾ ആശങ്കാജനകമെന്ന് ഡോക്ടർമാർ. തുടർച്ചയായി ഓഫിസിലെ എസി റൂമിലിരുന്ന് ജോലി ചെയ്യുന്നവർ ആവശ്യത്തിന് വെള്ളം കുടിക്കാൻ വിട്ടുപോകുന്നതുൾപ്പെടെയുള്ള അശ്രദ്ധയുടെ പല കാരണങ്ങളും ഇതിനു പിന്നിലുണ്ടെന്ന് ഡോക്ടർമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൃക്കയിലെ കല്ലുകൾ ചെറുപ്പക്കാരിലും മധ്യവയസ്കരിലും വർധിച്ചുവരുന്നതു സംബന്ധിച്ച റിപ്പോർട്ടുകൾ ആശങ്കാജനകമെന്ന് ഡോക്ടർമാർ. തുടർച്ചയായി ഓഫിസിലെ എസി റൂമിലിരുന്ന് ജോലി ചെയ്യുന്നവർ ആവശ്യത്തിന് വെള്ളം കുടിക്കാൻ വിട്ടുപോകുന്നതുൾപ്പെടെയുള്ള അശ്രദ്ധയുടെ പല കാരണങ്ങളും ഇതിനു പിന്നിലുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അത്യാവശ്യം മുൻകരുതൽ സ്വീകരിച്ചാൽ എളുപ്പം ഒഴിവാക്കാവുന്നതേയുള്ളൂ ഈ അവസ്ഥ.

∙ ആദ്യം വേണ്ടത് ശരീരത്തിനാവശ്യമായ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക എന്നതാണ്. വെള്ളം തന്നെ കുടിക്കണമെന്നില്ല, ഫ്രൂട്ട് ജ്യൂസുകൾ, ചായ കോഫി എന്നിങ്ങനെ ഏതെങ്കിലും വിധത്തിൽ വെള്ളം അകത്തെത്തിയാൽ മതി. പക്ഷേ സോഡ പോലെയുള്ള കൃത്രിമ  പാനീയങ്ങൾ വൃക്കയ്ക്ക് ജോലിഭാരം കൂട്ടുകയേ ഉള്ളൂ എന്നതു മറക്കേണ്ട. കോള പോലെയുള്ള പാനീയങ്ങളും അവയിലെ അസിഡിക് സ്വഭാവം കാരണം ഡോക്ടർമാർ നിർദേശിക്കുന്നില്ല.

ADVERTISEMENT

∙ സിട്രിക് ആസിഡ് അടങ്ങിയ പഴങ്ങൾ കഴിക്കാൻ ശ്രമിക്കുക. ഓറഞ്ച്, നാരങ്ങ തുടങ്ങിയ പഴങ്ങൾ ഉദാഹരണം. ഇവയിൽ അടങ്ങിയ സിട്രിക് ആസിഡ് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതിനെയും അവ വലുതാകുന്നതിനെയും തടയുന്നു. ദിവസവും ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. 

∙ വിറ്റാമിൻ സി സപ്ലിമെന്റുകൾ ഒരു കാരണവശാലും ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ കഴിക്കരുത്. ഇത് കിഡ്നിയിൽ സ്റ്റോൺ രൂപപ്പെടുന്നതിന് കാരണമായേക്കാം. ഭക്ഷണത്തിൽ നിന്നു സ്വാഭാവികമായി ശരീരത്തിലെത്തുന്ന വിറ്റാമിൻ സി അപകടകാരിയല്ല.

ADVERTISEMENT

∙ കാൽസ്യം ആവശ്യത്തിനുവേണ്ട അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്. കാൽസ്യം വൃക്കയിൽ കല്ലുകൾ ഉണ്ടാക്കുമെന്നത് തികച്ചും തെറ്റിദ്ധാരണയാണ്. ഭക്ഷണത്തിലൂടെ ലഭിക്കുന്ന കാൽസ്യം ശരീരത്തിനു ഗുണമേ ചെയ്യൂ. ഇതിനായി പാൽ, പാലുൽപന്നങ്ങൾ മുട്ട എന്നിവ കഴിക്കാൻ മറക്കരുത്. ദിവസവും 1000 മില്ലിഗ്രാം കാൽസ്യം ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. സ്ത്രീകൾക്ക് 1200 മില്ലിഗ്രാം വേണ്ടിവന്നേക്കും. 

∙ഏറ്റവും അത്യാവശ്യമായി ഓർമിക്കേണ്ട മറ്റൊരു വസ്തുക ആഹാരത്തിൽ ഉപ്പിന്റെ ഉപയോഗം അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ്. അച്ചാറ്, ഉണക്കമീൻ പായ്ക്കഡ് സ്നാക്കസ് ഉൾപ്പെടെയുള്ളവയിൽ വലിയ തോതിൽ ഉപ്പ് അടങ്ങിയിട്ടുണ്ട്.

ADVERTISEMENT

English Summary: Kidney Stones Self Care