രക്തയോട്ടത്തിലെ തടസ്സം നിമിത്തം തലച്ചോറിൽ ഉണ്ടാകുന്ന രോഗാവസ്ഥയാണു മസ്തിഷ്കാഘാതം (സ്ട്രോക്ക്). സാധാരണയായി 65 വയസ്സിനു മുകളിലുള്ളവരിലാണു കണ്ടുവരുന്നത്; പ്രത്യേകിച്ചു പാശ്ചാത്യ രാജ്യങ്ങളിൽ. എന്നാൽ ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ യുവാക്കളിലും ഇതു വ്യാപകം. ഉപ്പിന്റെ അമിതോപയോഗം മൂലമുള്ള രക്തസമ്മർദമാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രക്തയോട്ടത്തിലെ തടസ്സം നിമിത്തം തലച്ചോറിൽ ഉണ്ടാകുന്ന രോഗാവസ്ഥയാണു മസ്തിഷ്കാഘാതം (സ്ട്രോക്ക്). സാധാരണയായി 65 വയസ്സിനു മുകളിലുള്ളവരിലാണു കണ്ടുവരുന്നത്; പ്രത്യേകിച്ചു പാശ്ചാത്യ രാജ്യങ്ങളിൽ. എന്നാൽ ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ യുവാക്കളിലും ഇതു വ്യാപകം. ഉപ്പിന്റെ അമിതോപയോഗം മൂലമുള്ള രക്തസമ്മർദമാണു പ്രധാന കാരണം. ഏഷ്യയിൽ മസ്തിഷ്കാഘാതം വരുന്നവരിൽ അഞ്ചു പേരിൽ ഒരാൾ 45 വയസ്സിനു താഴെയുള്ളവരാണ്.

യുവാക്കളിൽ മസ്തിഷ്കാഘാതം മൂലമുള്ള മരണം കുറവാണ്. മറ്റ് അവയവങ്ങൾക്കു തകരാറില്ലാത്തതിനാൽ ഏറെ നാൾ ജീവിച്ചിരിക്കും. എന്നാൽ, ശിഷ്ടകാലം കിടക്കയിൽ തളച്ചിടപ്പെട്ടാൽ ശാരീരിക – മാനസിക പുനരധിവാസം ബുദ്ധിമുട്ടാകും.

ADVERTISEMENT

കാരണങ്ങൾ ഇവ

∙ ഉയർന്ന രക്തസമ്മർദം, 

∙ പ്രമേഹം, കൊളസ്ട്രോൾ

∙ ജനിതക കാര്യങ്ങൾ

ADVERTISEMENT

∙ പൊണ്ണത്തടി

∙ പുകവലി

മസ്തിഷ്കാഘാതം വന്നവരുടെ ബന്ധുക്കളിൽ ഇതിന്റെ ‘റിസ്ക് ഫാക്ടർ’ എത്രത്തോളമുണ്ടെന്നു സ്ട്രോക്ക് ക്ലിനിക്കുകളിൽ സ്ട്രോക്ക് റിസ്കോമീറ്റർ സോഫ്റ്റ്‍‌വെയറിലൂടെ അറിയാം. ലക്ഷണങ്ങൾ കണ്ടാലുടൻ വിദഗ്ധ ചികിത്സ ഉറപ്പാക്കുക.

യങ് സ്ട്രോക്ക്

ADVERTISEMENT

50 വയസ്സിനു താഴെയുള്ളവരിലെ മസ്തിഷ്കാഘാതം. ഹൃദയത്തിന്റെ പമ്പിങ്ങിലെ കുറവ്, ഹൃദയമിടിപ്പിലെ വ്യത്യാസം, ഹൃദയവാൽവിലെ ചുരുക്കം, കാർഡിയോമയോപ്പതി എന്നിവ പ്രധാന കാരണങ്ങൾ.

ആഘാതം 2 തരം

ഇസ്കീമിക് സ്ട്രോക്ക്: തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന തടസ്സം.

ഹെമറേജിക് സ്ട്രോക്ക്: തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടി രക്തം തലച്ചോറിൽ വ്യാപിക്കുന്നു.

English Summary : Causes of strokes and risk factors