മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ച വ്യാധിയാണ് ക്ഷയം. വായുവിലൂടെയാണ് ക്ഷയരോഗം പകരുന്നത്. ആർക്കും വരാവുന്ന ഈ രോഗം ശരീരത്തിലെ ഏത് അവയവത്തേയും ബാധിക്കാം. രോഗലക്ഷണങ്ങൾ ∙ രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ ∙ ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക ∙ രാത്രി കാലങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ച വ്യാധിയാണ് ക്ഷയം. വായുവിലൂടെയാണ് ക്ഷയരോഗം പകരുന്നത്. ആർക്കും വരാവുന്ന ഈ രോഗം ശരീരത്തിലെ ഏത് അവയവത്തേയും ബാധിക്കാം. 

രോഗലക്ഷണങ്ങൾ

ADVERTISEMENT

∙ രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ
∙ ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക
∙ രാത്രി കാലങ്ങളിൽ ഉണ്ടാകുന്ന പനി, വിറയൽ
∙ രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം
∙ നെഞ്ചുവേദന
∙ വിശപ്പില്ലായ്മ

രോഗനിർണയം

ADVERTISEMENT

∙ കഫത്തിന്റെ പരിശോധന
∙ എക്സ്–റേ പരിശോധന
∙ സിബിനാറ്റ് (നൂതന ജനിതക സാങ്കേതിക സംവിധാനം)

ആരൊക്കെ കൂടുതൽ ജാഗ്രത പുലർത്തണം?

ADVERTISEMENT

∙ പ്രമേഹ രോഗികൾ
∙ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ
∙ എച്ച്ഐവി അണുബാധിതർ
∙ അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ
∙ മദ്യപാനം, പുകവലി, മറ്റ് ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവർ

രോഗബാധിതർക്ക് ലഭിക്കുന്ന സർക്കാർ സഹായങ്ങൾ

∙ ചികിത്സാ കാലയളവിൽ മാസം 500 രൂപ ധനസഹായം
∙ ബന്ധപ്പെട്ട താലൂക്ക് അധികാരികളിൽ നിന്നും ചികിത്സ പൂർത്തിയാകുന്നതുവരെ മാസം 1000 രൂപ പെൻഷൻ.
∙ ഈ കാലയളവിൽ രോഗിക്കും സഹയാത്രികനും ഇന്ത്യൻ റയിൽവേയുടെ സൗജന്യ യാത്രാപാസ്

English summary: Tuberculosis: Causes, symptoms, and treatments