തെരുവുനായയുടെ ആക്രമണം കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് പല ജില്ലകളും. ഈ കൂട്ടത്തിൽ മുന്നിൽ തിരുവനന്തപുരമാണ്. ജൂലൈ വരെ മാത്രം കൈക്കുഞ്ഞുങ്ങളടക്കം നായയുടെ ആക്രമണത്തിൽ പരുക്കേറ്റവരുടെ എണ്ണം 50 കടക്കും. ഏതു സമയവും നായ്ക്കളുടെ ആക്രമണം ഭയക്കേണ്ട നിലയിലേക്ക് കാര്യങ്ങൾ മാറുമ്പോൾ പേവിഷ ബാധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെരുവുനായയുടെ ആക്രമണം കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് പല ജില്ലകളും. ഈ കൂട്ടത്തിൽ മുന്നിൽ തിരുവനന്തപുരമാണ്. ജൂലൈ വരെ മാത്രം കൈക്കുഞ്ഞുങ്ങളടക്കം നായയുടെ ആക്രമണത്തിൽ പരുക്കേറ്റവരുടെ എണ്ണം 50  കടക്കും. ഏതു സമയവും നായ്ക്കളുടെ ആക്രമണം ഭയക്കേണ്ട നിലയിലേക്ക് കാര്യങ്ങൾ മാറുമ്പോൾ പേവിഷ ബാധ ഉൾപ്പെടെയുള്ള ഭീഷണികളിൽ നിന്ന് രക്ഷപ്പെടാൻ മുന്നൊരുക്കം കൂടിയേ തീരൂ. നായ കടിച്ചാൽ ചെയ്യേണ്ട പ്രഥമശ‍ുശ്രൂഷകളും ആശുപത്രിയിലെ ചികിത്സയും എന്താണെന്നു മനസ്സിലാക്കാം.

∙ഒഴുകുന്ന വെള്ളത്തിൽ കഴുകുക

ADVERTISEMENT

കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് കടിയേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്ക‍ുകയാണ്. ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റോളം കഴുകണം. സോപ്പ് ഉപയോഗിച്ചു വേണം മുറിവ് കഴുകാൻ. ആന്റി ബാക്ടീരിയൽ സോപ്പ് തന്നെ വേണമെന്നില്ല. കുളി സോപ്പ് ആണെങ്കിലും മത‍ി.  ചെറുതായി മാന്തിയതാണെങ്കിലും കഴുകണം. മുറിവ് നന്നായി കഴുകുന്നത് അണുക്കളെ പുറത്തുകളയാൻ സഹായിക്കും. ‌

മുറിവ് വൃത്തിയാക്കിക്കഴിഞ്ഞാൽ കടിയേറ്റ വ്യക്തിയെ ഉടൻ ആശുപത്രിയിൽ എത്തിക്കണം. ചെറിയ മുറിവാണെങ്കിൽ പോലും നിർബന്ധമായും വൈദ്യസഹായം തേടണം. മുറിവ് വൃത്തിയാക്കുന്നത് ഒരിക്കലും വാക്സിനേഷൻ എടുക്കുന്നതിനു പകരമാകില്ല.

∙മുറിവ് ഡ്രസ് ചെയ്യണമെന്നില്ല

കടിയേറ്റ ഭാഗം ബാൻഡേജ് പോലുള്ളവ കൊണ്ട് കെട്ടിവയ്ക്കണമെന്നില്ല. മുറ‍ിവ് തുറന്ന രീതിയിൽ തന്നെ ആശുപത്രിയിൽ എത്തിക്കുക. മുറ‍ിവിൽ നിന്നുള്ള രക്തസ്രാവം അഞ്ച് മിനിറ്റു കൊണ്ടു  നിലയ്ക്കും. ചിലരിൽ രക്തസ്രാവം കൂടുതൽ നേരം നീണ്ടുനിൽക്കാറുണ്ട്. ഇത്തരക്കാരുടെ മുറിവിൽ നല്ല വൃത്തിയുള്ള തുണിയോ മറ്റോ കൊണ്ട് അമർത്തി പിടിക്കുക.

ADVERTISEMENT

വാക്സിനേഷൻ തുണയ്ക്കും

പേവിഷബാധയെ തടുക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് വാക‍്സിനേഷൻ. 

നായ മുറിവുണ്ടാകാത്ത വിധം തൊടുകയോ നക്കുകയോ ചെയ്താൽ പ്രശ്നമില്ല. വാക‍്സിനേഷന്റെ ആവശ്യമില്ല. ‌

നായ തൊലിപ്പുറത്ത് മാന്തുക, രക്തസ്രാവം വരാത്ത തരത്തിൽ കടിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ നിർബന്ധമായും വൈദ്യസഹായം തേടണം. വാക്സിനേഷൻ എടുക്കണം.

ADVERTISEMENT

ത്വക്ക് തുളഞ്ഞു കയറുന്ന തരത്തിലുള്ള തീവ്രതയേറിയ കടി/ മാന്തൽ, (പ്രത്യേകിച്ച് തലച്ചോറിനോ‌ടു ചേർന്നുള്ള മുഖം പോലുള്ള ഭാഗങ്ങളിൽ) തൊലി പോയിടത്ത് നക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ എത്രയും പെട്ടന്നു പ്രതിരോധ കുത്തിവയ്പ് എടുക്കണം. പുറമെ ആന്റി റാബിസ് ഇമ്യൂണോഗ്ലോബുലിൻ നൽകണം.

തെരുവു നായ ആണെങ്കിൽ

തെരുവു നായ ആണെങ്കിൽ അതിനു പേ ഉണ്ടായാലും ഇല്ലെങ്കിലും മുഴുവൻ ഡോസ് കുത്തിവയ്പും എടുക്കണം. എല്ലാ പ്രായക്കാർക്കും കുത്തിവയ്പിന്റെ ഡോസ് ഒന്നാണ്. ഗർഭിണിയാണെങ്കിലും കുത്തിവയ്പ് എടുക്കാൻ മടി കാണിക്കരുത്. കുട്ടികളുടെ വാക്സിനേഷൻ കര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പനി, മുറിവ് ഉണങ്ങാതിരിക്കുക തുടങ്ങിയ അവസ്ഥകളിൽ ഡോക്ടറുടെ സഹായം തേടണം.

English summary: First Aid for Dog Bites & Treatment

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT