ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായി വായുനിലവാര സൂചിക ഗുരുതരാവസ്ഥയിലെത്തിയതോടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ മോശം അവസ്ഥയിലെത്തിയ വായുനിലവാര സൂചിക കഴിഞ്ഞ ദിവസമാണ് ഗുരുതരമായത്. ഈ അവസരത്തിൽ ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ആസ്മയിൽ തുടങ്ങി പല ഗുരുതര

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായി വായുനിലവാര സൂചിക ഗുരുതരാവസ്ഥയിലെത്തിയതോടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ മോശം അവസ്ഥയിലെത്തിയ വായുനിലവാര സൂചിക കഴിഞ്ഞ ദിവസമാണ് ഗുരുതരമായത്. ഈ അവസരത്തിൽ ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ആസ്മയിൽ തുടങ്ങി പല ഗുരുതര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായി വായുനിലവാര സൂചിക ഗുരുതരാവസ്ഥയിലെത്തിയതോടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ മോശം അവസ്ഥയിലെത്തിയ വായുനിലവാര സൂചിക കഴിഞ്ഞ ദിവസമാണ് ഗുരുതരമായത്. ഈ അവസരത്തിൽ ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ആസ്മയിൽ തുടങ്ങി പല ഗുരുതര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായി വായുനിലവാര സൂചിക ഗുരുതരാവസ്ഥയിലെത്തിയതോടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ മോശം അവസ്ഥയിലെത്തിയ വായുനിലവാര സൂചിക കഴിഞ്ഞ ദിവസമാണ് ഗുരുതരമായത്. ഈ അവസരത്തിൽ ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ആസ്മയിൽ തുടങ്ങി പല ഗുരുതര രോഗങ്ങളിലേക്കും ഈ അന്തരീക്ഷ മലിനീകരണം കൊണ്ടെത്തിക്കാം.

പ്രഭാത നടത്തം ഒഴിവാക്കണമെന്ന നിര്‍ദേശം എയിംസ് ഡയറക്ടർ ഡോ. റൺദീപ് ഗുലേറിയ നൽകിയിട്ടുണ്ട്. മോശം വായു എല്ലാവരെയും ബാധിക്കും, പ്രത്യേകിച്ച് ഹൃദ്രോഗികൾക്കും ഗർഭിണികൾക്കും കുട്ടികൾക്കും ഇത് ഏറെ ആപത്താണ്. അതിനാൽ രാവിലെയും വൈകുന്നേരവും പുറത്തിറങ്ങരുതെന്ന നിർദേശവും ഡോ.ഗുലേറിയ നൽകുന്നു.

ADVERTISEMENT

ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി പുറത്തിറങ്ങേണ്ടി വരുന്നവർ വിഷവായു ശ്വസിക്കാതിരിക്കാൻ ശരിയായ രീതിയിലുള്ള പൊല്യൂഷൻ മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് കൊളംബിയ ഏഷ്യ ഹോസ്പിറ്റലിലെ പൾമനോളജിസ്റ്റ് ഡോ. പീയുഷ് ഗോയൽ മുന്നറിയിപ്പ് നൽകുന്നു. സാധാരണ തുണി മാസ്ക് മലിനീകരണം തടയാൻ ഫലപ്രദമല്ല. പ്രത്യേക മാസ്കുകളായ N99, N95 മാസ്കുകൾ വിലയേറിയതാണെങ്കിലും മലിനീകരണത്തിനെതിരെ കൂടുതൽ ഫലപ്രദമാണ്.

എയർകണ്ടീഷണറുകൾ പോലുള്ള ഇലക്ട്രോണിക് വസ്തുക്കളിൽ നിന്ന് പുറത്തുവരുന്ന പൊടിപടലങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം ഒഴിവാക്കാൻ രാവിലെയും വൈകുന്നേരവും വീടിനുള്ളിൽ വെള്ളം തളിക്കണമെന്ന നിർദേശവും ഡോക്ടർമാർ മുന്നോട്ടു വയ്ക്കുന്നുണ്ട്.

വായു ശുദ്ധീകരിക്കാൻ കഴിയുന്ന തരത്തിലുള്ള ചെടികൾ വീടിനുള്ളിൽ വയ്ക്കുന്നതും നല്ലതാണ്. ആസ്മ, സി‌ഒപി‌ഡി, ഹൃദയ രോഗങ്ങൾ, അർബുദം എന്നിവയുള്ള ദുർബലരായ രോഗികൾക്കും ട്രാൻസ്പ്ലാൻറ് ചെയ്ത രോഗികൾക്കും പ്രതിരോധ കുത്തിവയ്പ്പുകളും നിർദ്ദേശിക്കുന്നുണ്ട്.

ആസ്മ രോഗികൾ ശ്രദ്ധിക്കാൻ

ADVERTISEMENT

ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവും മൂലമുണ്ടാകുന്ന രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഗുരുതരവുമാണ് ആസ്മ. പുകവലി, വ്യായാമക്കുറവ്, ഭക്ഷണ രീതികൾ, അന്തരീക്ഷ മലിനീകരണം എന്നിവ ശ്വാസകോശങ്ങളുടെ ആരോഗ്യത്തെ നേരിട്ടു ബാധിക്കുന്നു. ഇവ ശ്വാസകോശത്തിന്റെ ഗതിയെ ബാധിക്കുമ്പോഴാണു രോഗം ഗുരുതരമാകുന്നത്. ശ്വാസകോശത്തിന്റെ ചുരുക്കത്തെയും അതുമൂലമുണ്ടാകുന്ന നീർക്കെട്ടിനെയുമാണ് ആസ്മ എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്. ശ്വാസകോശങ്ങളിലേക്കുള്ള വായുവിന്റെ പ്രവാഹം തടസ്സപ്പെടുത്തി ശ്വസനത്തെ ബാധിക്കുന്ന അവസ്ഥയാണിത്.

ആസ്മയുടെ ലക്ഷണങ്ങൾ

∙ കൂടുതലായി രാത്രിയും അതിരാവിലെയും ഉള്ള ചുമ.

∙ ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, ശ്വസിക്കുമ്പോൾ നെഞ്ചു വലിഞ്ഞു മുറുകുക.

ADVERTISEMENT

∙ ഇടയ്ക്കിടെ കുട്ടികൾക്കുണ്ടാവുന്ന കഫക്കെട്ട്.

∙ ശ്വസിക്കുമ്പോൾ നെഞ്ചിൽ നിന്നു വിസിലടിക്കുന്നതുപോലെ ശബ്ദമുണ്ടാവുക.

∙ ഇടയ്ക്കിടെ ഉണ്ടാവുന്ന മൂക്കൊലിപ്പും തുടർന്നുള്ള ചുമയും കഫക്കെട്ടും.

പരിശോധിക്കണം ശ്വാസകോശ ആരോഗ്യവും

ഉയർന്ന രക്തസമ്മർദമുള്ളവർ ഇടയ്ക്കിടെ ബിപി നോക്കുന്നതുപോലെ ആസ്മ രോഗികളും ശ്വാസതടസ്സം നേരിടുന്നവരും ശ്വാസകോശത്തിന്റെ ആരോഗ്യം തുടർച്ചയായി നിരീക്ഷിക്കണം. രോഗമില്ലാത്തവരും പരിശോധിക്കുന്നതു നല്ലതാണ്. ശ്വാസകോശ ആരോഗ്യം തിരിച്ചറിയാനുള്ള ആദ്യപടിയാണ് ലങ് നമ്പർ ടെസ്റ്റ്. ലങ് നമ്പർ അറിയുന്നതോടെ എത്ര കാര്യക്ഷമമായാണു ശ്വാസകോശം പ്രവർത്തിക്കുന്നതെന്ന് അറിയാനാകും. സ്പെക്ട്രോമെട്രി അല്ലെങ്കിൽ പൾമണറി ടെസ്റ്റ് വഴിയാണ് ലങ് നമ്പർ കണ്ടെത്തേണ്ടത്. 350 ലീറ്റർ/മിനിറ്റോ അതിനു മുകളിലോ ആണ് ലങ് നമ്പറെങ്കിൽ ശ്വാസകോശം ആരോഗ്യത്തോടെയെന്നു മനസ്സിലാക്കാം.

എത്രമാത്രം വായു ശ്വസനത്തിലൂടെ ഉള്ളിലേക്ക് എടുക്കുന്നു, എത്ര പെട്ടെന്ന് അവ പുറത്തു വിടുന്നു എന്നിവ അളക്കുകയാണു സ്പെക്ട്രോമെട്രി പരിശോധനയിൽ. ഒട്ടേറെ രോഗാവസ്ഥകൾ നിർണയിക്കാൻ ലങ് ലമ്പർ പരിശോധനയ്ക്കു കഴിയും. ശ്വാസകോശം എങ്ങനെ ശ്വാസം ഉള്ളിലേക്ക് എടുക്കുന്നു, പുറത്തുവിടുന്നു, എത്ര കാര്യക്ഷമമായി ഓക്സിജനെ രക്തത്തിലേക്കു കടത്തിവിടുന്നു എന്നിവ പൾമണറി ഫങ്ഷൻ ടെസ്റ്റിൽ പരിശോധിക്കും. ലങ് വോളിയമാണ് പരിശോധിക്കുന്നത്. ആസ്മയെ നേരത്തെ തിരിച്ചറിയാനും നിയന്ത്രിക്കാനും രണ്ടു ടെസ്റ്റുകളും സഹായിക്കും.

English Summary: How to survive the choking pollution of Delhi, Asthma prevention tips