ഇതുവരെ ഫലപ്രദമായ മരുന്നു കണ്ടെത്താന്‍ സാധിക്കാത്ത അല്‍ഷിമേഴ്സ് രോഗത്തിന് ഒടുവില്‍ പ്രതിവിധിയുമായി ചൈന. ഡിമെൻഷ്യ വിഭാഗത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് സ്മൃതിനാശം അഥവാ അൽഷിമേഴ്സ് (Alzheimer's Disease). നിലവിൽ ചികിത്സയില്ലാത്തതും സാവധാനം മരണകാരണമാവുന്നതുമാണ് ഈ രോഗം. ചൈന നാഷനല്‍ മെഡിക്കല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതുവരെ ഫലപ്രദമായ മരുന്നു കണ്ടെത്താന്‍ സാധിക്കാത്ത അല്‍ഷിമേഴ്സ് രോഗത്തിന് ഒടുവില്‍ പ്രതിവിധിയുമായി ചൈന. ഡിമെൻഷ്യ വിഭാഗത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് സ്മൃതിനാശം അഥവാ അൽഷിമേഴ്സ് (Alzheimer's Disease). നിലവിൽ ചികിത്സയില്ലാത്തതും സാവധാനം മരണകാരണമാവുന്നതുമാണ് ഈ രോഗം. ചൈന നാഷനല്‍ മെഡിക്കല്‍ പ്രോഡക്ട്സ് അഡ്മിനിസ്ട്രേഷന്‍ കഴിഞ്ഞ ശനിയാഴ്ച ഈ മരുന്നിന് അംഗീകാരം നല്‍കിയിരുന്നു. GV-971 എന്നാണ് ഈ മരുന്നിന്റെ നാമം.

ഡിസംബര്‍ അവസാനവാരത്തോടെ മരുന്ന് ചൈനയിൽ വിപണിയിലിറങ്ങും. ഈ രോഗത്തിന് ഇതുവരെ വിവിധ മരുന്നു കമ്പനികൾ 320 ഓളം മരുന്നുകള്‍ നിര്‍മിച്ചിട്ടുണ്ട്. ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയതല്ലാതെ അവയൊന്നും വേണ്ടത്ര ഫലം കണ്ടതുമില്ല. 

ADVERTISEMENT

ലോകത്തിലെ ആദ്യത്തെ മള്‍ട്ടി ടാര്‍ഗറ്റിങ് , കാര്‍ബോഹൈഡ്രേറ്റ് ബസ് മരുന്നാണ് ചൈനയിൽ ഇറങ്ങുന്നതെന്നാണ് നിഗമനം. ഗ്രേ ആല്‍ഗയില്‍ നിന്നാണ് ഇത് ഉല്‍പാദിപ്പിച്ചിരിക്കുന്നത്‌. രോഗത്തിന്റെ മധ്യഘട്ടത്തിൽ എത്തിയ രോഗികളില്‍ പോലും ഈ മരുന്ന് ഫലപ്രദമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഏതാണ്ട് ഇരുപതു ലക്ഷം ആളുകള്‍ക്ക് പ്രാരംഭത്തില്‍ത്തന്നെ ഈ മരുന്ന് ഫലം നൽകുമെന്നും അവർ അവകാശപ്പെടുന്നു.

ചൈനയിലെ Shanghai Institute of Materia Medica യും ഗ്രീന്‍ വാലിയും ഓഷ്യന്‍ സര്‍വകലാശാലയും ചേര്‍ന്നാണ് GV-971 വികസിപ്പിച്ചിരിക്കുന്നത്.  22 വര്‍ഷത്തെ ശ്രമഫലമാണ് ഈ മരുന്ന് എന്ന് ചൈന പറയുന്നു. മുന്‍പ് അഞ്ചു മരുന്നുകള്‍ കണ്ടെത്തിയെങ്കിലും ഏറ്റവും ഫലപ്രദം എന്ന് കണ്ടെത്തിയത്  GV-971  ആണത്രേ. Gut microbiota റിബാലന്‍സ് ചെയ്യുകയും neuro-inflammation, cognitive impairment എന്നിവ കുറയ്ക്കുകയും ചെയ്യുന്നതാണ് ഈ മരുന്നിന്റെ പ്രത്യേകത.

ADVERTISEMENT

അമേരിക്കന്‍ ന്യൂറോളജിക്കല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഡേവിഡ്‌ ഹോള്‍സ്മാന്‍ വരെ ഈ മരുന്ന് ഏറെ ഫലപ്രദമായേക്കാം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്‌. വരും നാളുകളില്‍  അമേരിക്കയില്‍ ഉള്‍പ്പെടെ ഈ മരുന്നിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ ആരംഭിക്കാന്‍ പോകുകയാണ്. ഇതിനായി ഒരു വലിയ പ്രഫഷനല്‍സംഘത്തെത്തന്നെ ഗ്രീന്‍ വാലി അമേരിക്കയിലേക്ക് വിടാന്‍ ഒരുങ്ങുകയാണ്. 

English Summary : China approves Seaweed based Alzheimer’s drug

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT