ഈ ലക്ഷണങ്ങൾ ലങ് കാൻസറിന്റേതാകാം
ലോകത്ത് നെഞ്ചുരോഗങ്ങൾ (pulmonary diseases) ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരുകയാണ്. ഇന്ത്യയിലെയും സ്ഥിതി വിഭിന്നമല്ല. ശ്വാസകോശസംബന്ധിയായ രോഗങ്ങളായ ആസ്മ, ലങ് കാൻസർ തുടങ്ങിയവയ്ക്കെല്ലാം പ്രധാന കാരണങ്ങൾ വായു മലിനീകരണവും പുകവലിയുമാണ്. ശ്വാസകോശാർബുദ (Lung cancer) മാവട്ടെ സ്ത്രീകളിലാണ് കൂടുതൽ.

ലോകത്ത് നെഞ്ചുരോഗങ്ങൾ (pulmonary diseases) ബാധിക്കുന്നവരുടെ എണ്ണം വർധിച്ചു വരുകയാണ്. ഇന്ത്യയിലെയും സ്ഥിതി വിഭിന്നമല്ല. ശ്വാസകോശസംബന്ധിയായ രോഗങ്ങളായ ആസ്മ, ലങ് കാൻസർ തുടങ്ങിയവയ്ക്കെല്ലാം പ്രധാന കാരണങ്ങൾ വായു മലിനീകരണവും പുകവലിയുമാണ്. ശ്വാസകോശാർബുദ (Lung cancer) മാവട്ടെ സ്ത്രീകളിലാണ് കൂടുതൽ. പുകവലിക്കാത്തവരിലും ഇത് സാധാരണമാണ്. ആദ്യഘട്ടത്തിൽ ലക്ഷണങ്ങളൊന്നും തിരിച്ചറിയാൻ സാധിക്കില്ല എന്നതാണ് ലങ് കാൻസറിന്റെ പ്രത്യേകത. രോഗം തിരിച്ചറിയുമ്പോഴേക്കും അത് അഡ്വാൻസ്ഡ് സ്റ്റേജിൽ എത്തിയിട്ടുണ്ടാകാം, വല്ലാതെ വ്യാപിക്കുകയും ചെയ്തിരിക്കാം.
ലങ് കാൻസറിന്റെ ചില ലക്ഷണങ്ങൾ ഇതാ:
∙ നീണ്ടു നിൽക്കുന്ന ചുമ
ജലദോഷം, ശ്വസന അണുബാധ മുതലായവ കൊണ്ടുണ്ടാകുന്ന ചുമ ഒരാഴ്ച കൊണ്ട് മാറും. എന്നാൽ ചുമ നീണ്ടു നിൽക്കുകയാണെങ്കിൽ പരിശോധന നടത്തണം. മിക്ക ലങ് കാൻസർ കേസുകളിലും ശ്വാസകോശത്തില്‍ ട്യൂമർ വളരുന്നുണ്ടാകും. എന്നാൽ ഒരു ലക്ഷണങ്ങളും കാണിക്കില്ല. ശ്വാസകോശവുമായി ബന്ധിപ്പിച്ചിരിക്കുന്ന വായുവിന്റെ പാസേജിനെ ട്യൂമർ തളളും. ഇത് ചുമ കൂട്ടും. ചുമയോടൊപ്പം മ്യൂക്കസ് ഉണ്ടെങ്കിലോ വരണ്ട ചുമ ആണെങ്കിലോ വലിയ ശബ്ദത്തോടെയുള്ള ചുമ ആണെങ്കിലോ ചുമയ്ക്കുമ്പോൾ കട്ട പിടിച്ച രക്തം വരികയാണെങ്കിലോ ഡോക്ടറെ കാണണം.
∙ ശ്വാസതടസ്സം
നടക്കുമ്പോഴോ സംസാരിക്കുമ്പോഴോ എന്തെങ്കിലും സാധാരണ ജോലികൾ ചെയ്യുമ്പോഴോ പെട്ടെന്ന് ശ്വാസമെടുക്കാൻ പ്രയാസം നേരിട്ടാൽ അത് ലങ് കാൻസറിന്റെ ലക്ഷണമാകാം. ഈ അവസ്ഥയ്ക്ക് dyspnea എന്നാണ് പേര്. ട്യൂമർ വളർന്നു വലുതാകുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
∙ എല്ലുകൾക്ക് വേദന
ലങ് കാൻസർ എല്ലുകളിലേക്ക് വ്യാപിച്ചാൽ പുറംവേദന ഉണ്ടാകാം. മിക്കപ്പോഴും എല്ലുകളുടെയും പേശികളുടെയും വേദന തിരിച്ചറിയാൻ പ്രയാസമാകും. എല്ലുകളുടെ വേദന രാത്രിയിൽ കൂടും.
∙ ഭാരം കുറയുക
പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ശരീരഭാരം കുറയുന്നത് ലങ് കാൻസറിന്റെയോ മറ്റേതെങ്കിലും കാൻസറുകളുടെയോ ലക്ഷണമാകാം. കാൻസർ കോശങ്ങളുടെ സാന്നിധ്യം മൂലം പെട്ടെന്ന് ഭാരം കുറയും. വെയ്റ്റ് ലോസ് ഡയറ്റ് പിന്തുടരാതെതന്നെ ഒരു മാസം കൊണ്ട് 5 കിലോവരെ കുറഞ്ഞാൽ അത് അനാരോഗ്യത്തിന്റെ ലക്ഷണമാകാം.
കാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങളാണ് മുകളിൽ പറഞ്ഞതെങ്കിലും ഇവയെല്ലാം കാൻസറാകണമെന്നില്ല. മറ്റു രോഗാവസ്ഥകളും ഇതിനു കാരണമാകാം.
English summary: Lung Cancer symptoms and treatment