ലോകത്തുള്ള അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്കെടുത്ത് പരിശോധിച്ചാൽ, അഞ്ചിലൊരാളുടെ മരണകാരണം ന്യുമോണിയയാണ് .

ലോകത്തുള്ള അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്കെടുത്ത് പരിശോധിച്ചാൽ, അഞ്ചിലൊരാളുടെ മരണകാരണം ന്യുമോണിയയാണ് .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തുള്ള അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്കെടുത്ത് പരിശോധിച്ചാൽ, അഞ്ചിലൊരാളുടെ മരണകാരണം ന്യുമോണിയയാണ് .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

" ചെറിയ മോന് ന്യുമോണിയ ആയിരുന്നു. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു ഇത്രേം ദിവസം. കുട്ട്യോൾക്ക് കഫക്കെട്ട് കൂടിയാൽ വേം ന്യുമോണിയ ആവും അല്ലെ ? "

കുറെ നാളുകൾക്ക് ശേഷമാണ് പരിചയക്കാരിയായ ചേച്ചിയെ കാണുന്നത് .

ADVERTISEMENT

" കുട്ടികൾക്ക് മാത്രമല്ല ചേച്ചി, മുതിർന്നവർക്കും ന്യുമോണിയ വരാം. ചെറിയ കുഞ്ഞുങ്ങളിലും പ്രായമായവരിലുമാണ് ഇത് കൂടുതലായും കണ്ടു വരുന്നത് എന്നു മാത്രം. ലോകത്തുള്ള അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്കെടുത്ത് പരിശോധിച്ചാൽ, അഞ്ചിലൊരാളുടെ മരണകാരണം ന്യുമോണിയയാണ് . "

നവംബർ 12 ലോക ന്യുമോണിയ ദിനമാണ്. ന്യുമോണിയക്കെതിരായ പ്രതിരോധ ബോധവൽക്കരണ ശ്രമങ്ങൾ ഊർജിതപ്പെടുത്തുക എന്നുള്ള ലക്ഷ്യത്തോടുകൂടെയാണ് ലോകാരോഗ്യ സംഘടന എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത് .

എന്താണ് ന്യുമോണിയ ?

ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയ്ക്കാണ് ന്യുമോണിയ എന്നു പറയുന്നത്. ലോകമെമ്പാടുമുള്ള കണക്കുകൾ പരിശോധിച്ചാൽ ഇരുപത് സെക്കന്റിൽ ഒരു മരണത്തിനു ഈ ന്യുമോണിയ എന്ന വില്ലൻ കാരണക്കാരനാകുന്നു. ബാക്ടീരിയകൾ, വൈറസുകൾ, ഫംസുകൾ തുടങ്ങിയ സൂക്ഷ്മജീവികളാണ് ന്യുമോണിയക്ക് കാരണമാകുന്നത്. സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ, ക്ലെബസിയെല്ല, സ്റ്റഫൈലോകോക്കസ് ഓറിയസ്, ക്ലമീഡിയ ന്യുമോണിയ, മൈക്കോപ്ലാസ്മ ന്യുമോണിയ, ഹീമോഫിലസ് ഇൻഫ്ലുവൻസ, ന്യുമോകോക്കസ് തുടങ്ങിയവയാണ് അവയിൽ പ്രധാനികൾ.

ADVERTISEMENT

ലക്ഷണങ്ങൾ

∙ കഠിനമായ പനി
∙ കടുത്ത ചുമ
∙ കുളിരും വിറയലും
∙ തലവേദന
∙ ഛർദി
∙ വിശപ്പിലായ്മ
∙ ചില സന്ദർഭങ്ങളിൽ കഫത്തോടൊപ്പം രക്തം കലർന്നു തുപ്പുന്നു
∙ നെഞ്ചു വേദന

സാധാരണയായി ചുമയ്ക്കുമ്പോഴും തുമ്മുന്നതിലൂടെയും ഒക്കെയാണ് ന്യുമോണിയ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എത്തുന്നത്. 

രോഗം മൂർച്ഛിച്ചാൽ

ADVERTISEMENT

ഗുരുതരാവസ്ഥയിൽ ഹൃദയം, കരൾ, വൃക്ക തുടങ്ങിയവയുടെ പ്രവർത്തനത്തെ കൂടി ബാധിക്കുന്നു. എത്രയും പെട്ടെന്ന് വൈദ്യ സഹായം നേടു , നിർദേശങ്ങൾ പാലിക്കുക എന്നുള്ളതാണ് ചെയ്യാൻ പറ്റുന്ന കാര്യം.

ന്യുമോണിയയിലേക്ക് നയിക്കുന്ന കാരണങ്ങൾ

മഴക്കാലം, മഞ്ഞുള്ള കാലാവസ്‌ഥ, പൊടി, പുക തുടങ്ങിയ അലർജികൾ, പുകവലി, ദീർഘ നാളായുള്ള ജലദോഷം, മദ്യപാനം, ദീർഘ നാളത്തെ സ്റ്റീറോയ്ഡ് മരുന്നുകളുടെ ഉപയോഗം

പ്രായമായവരിൽ ശ്വാസകോശ സംബന്ധിയായ മറ്റു അസുഖങ്ങൾ

മറ്റ് അസുഖങ്ങൾക്ക് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾ ( പ്രധാനമായും നെഞ്ചിന്റെയും, വയറിന്റെയും ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾ, അബോധാവസ്ഥയിലുള്ള രോഗികൾ ) രണ്ടോ മൂന്നോ ദിവസങ്ങൾക്കു ശേഷം ന്യുമോണിയ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഇതിനെ ഹോസ്പിറ്റൽ അക്വയർഡ് ന്യുമോണിയ എന്നു പറയുന്നു. പ്രായമായവരിലാണ് കൂടുതലായും കണ്ടു വരുന്നത് .

പ്രധാന പരിശോധനകൾ

രക്ത പരിശോധന, നെഞ്ചിന്റെ എക്‌സ്‌റേ, കഫ പരിശോധന

ചികിത്സ

∙ ശ്വാസ തടസ്സം പോലുള്ള ശ്വസന സംബന്ധിയായ ലക്ഷണങ്ങൾ കാണിക്കുന്ന രോഗികൾക്ക് ഓക്സിജൻ നൽകുന്നു.

∙ ഗുരുതരാവസ്ഥയിലുളള രോഗികൾക്കും കൂടുതലായി ഛർദി പോലുള്ള ലക്ഷണങ്ങൾ കാണിക്കുന്ന രോഗികൾക്കും ജലത്തിന്റെയും ലവണങ്ങളുടെയും അളവ് നിലനിർത്താനായി ഞരമ്പ് വഴി ഫ്ലൂയിഡ് നൽകുന്നു.

∙ രോഗകാരിക്കനുസരിച്ച് ആന്റി ബയോട്ടിക് മരുന്നുകളും നൽകുന്നു.

∙ പനി, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ കുറയ്ക്കുവാനായി പാരസെറ്റമോൾ പോലുള്ള മരുന്നുകളും നൽകുന്നുണ്ട്.

തടയുന്നതെങ്ങനെ ?

(ഇതിന്റെ പ്രാധാന്യം പ്രധാനമായും കുട്ടികളിലാണ് )

∙ രോഗപ്രതിരോധ ശേഷി വർധിപ്പിക്കലും ശുചിത്വവുമാണ് പ്രധാന ലക്ഷ്യങ്ങൾ.

∙ കുട്ടികൾക്ക് വാക്സിനുകൾ കൃത്യമായി നൽകുക.

∙ ആറു മാസം വരെ മുലപ്പാൽ മാത്രം നൽകുക. അതിനു ശേഷം രണ്ടു വയസ്സു വരെ മറ്റു ഭക്ഷണത്തോടൊപ്പം മുലപ്പാലും നൽകുക.

∙ പോഷക സമൃദ്ധവും വൃത്തിയുള്ളതുമായ ഭക്ഷണം ലഭ്യമാക്കുക. ഇത് രോഗപ്രതിരോധ ശേഷിയെ നിലനിർത്തും.

∙ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. പൊടി, പുക തുടങ്ങിയ അലർജിക്ക് കാരണമാകുന്ന അന്തരീക്ഷം ഒഴിവാക്കുക .

∙ സ്വയം ചികിത്സ ഒഴിവാക്കി, രോഗ ലക്ഷണങ്ങൾ കാണുമ്പോൾ വൈദ്യ സഹായം തേടുക.

English summary: Pneumonia: Symptoms, Causes, Diagnosis and Treatment

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT