ദിവസവും നാല് മുതല്‍ ആറു വരെ കുപ്പി പശുവിന്‍പാലാണ് മിയയ്ക്ക് നല്‍കിയിരുന്നത്. കടുത്ത ക്ഷീണവും ശ്വാസതടസ്സവുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിക്ക് എന്തോ അണുബാധ ആണെന്ന് കരുതി ഡോക്ടര്‍

ദിവസവും നാല് മുതല്‍ ആറു വരെ കുപ്പി പശുവിന്‍പാലാണ് മിയയ്ക്ക് നല്‍കിയിരുന്നത്. കടുത്ത ക്ഷീണവും ശ്വാസതടസ്സവുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിക്ക് എന്തോ അണുബാധ ആണെന്ന് കരുതി ഡോക്ടര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനസ്തേഷ്യ ജെന്‍കാരലി എന്ന കാനഡക്കാരി അമ്മയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് ലോകം കേട്ടത്. കുഞ്ഞുങ്ങള്‍ പാലു കുടിച്ചില്ലെങ്കില്‍ വഴക്ക് പറയുന്ന അമ്മമ്മാര്‍ ഈ അമ്മയുടെ വേദന കൂടി അറിയണം. 

ഇവരുടെ രണ്ടു വയസ്സുകാരി മകള്‍ മിയയ്ക്ക് കടുത്ത ക്ഷീണവും ശ്വാസതടസ്സവുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിക്ക് എന്തോ അണുബാധ ആണെന്ന് കരുതി ഡോക്ടര്‍ അവള്‍ക്ക് ആന്റിബയോടിക്ക് നല്‍കി വീട്ടില്‍ വിടുകയും ചെയ്തു. എന്നിട്ടും മിയ ശ്വാസം പോലുമെടുക്കാന്‍ കഴിയാത്ത വണ്ണം ക്ഷീണിതയായിരുന്നു. ഒരാഴ്ച കഴിഞ്ഞതോടെ കൂടുതല്‍ ക്ഷീണിതയായി. അവളെ ആശുപത്രിയില്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് കുട്ടിക്ക് കടുത്ത അനീമിയയും ആന്തരികരക്തസ്രാവവുമുണ്ടെന്നു കണ്ടെത്തിയത്. എന്നാല്‍ ഇതിന്റെ കാരണമായി ഡോക്ടര്‍മാര്‍ കണ്ടെത്തിയതാണ് ഞെട്ടിക്കുന്ന വസ്തുത. 

ADVERTISEMENT

ദിവസവും നാല് മുതല്‍ ആറു വരെ കുപ്പി പശുവിന്‍പാലാണ് മിയയ്ക്ക് നല്‍കിയിരുന്നത്. രക്തത്തിലെ ഓക്സിജന്‍ ശരീരത്തില്‍ എല്ലായിടത്തും എത്തിക്കാന്‍ ഹീമോഗ്ലോബിന്‍ ആവശ്യമാണ്. ഇതിനു ഇരുമ്പിന്റെ ആവശ്യമുണ്ട്. പോഷകമായ ഇരുമ്പ് ശരീരം അബ്സോര്‍ബ് ചെയ്യുന്നതിന് അമിതമായ കാത്സ്യം സാന്നിധ്യം കാരണമാകുന്നുണ്ട്. അമിതമായി മിയ പാല്‍ കുടിക്കുന്നതാണ് ഇതിന്റെ കാരണമായി കണ്ടെത്തിയത്. 

അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ഈ അവസ്ഥ. കാത്സ്യം കൂടുതലുള്ള ആഹാരങ്ങളില്‍ ഇത് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. മുഴുവന്‍ രക്തവും മാറ്റി നല്‍കിയതോടെയാണ് മിയ മരണത്തില്‍നിന്നു തിരികെ വന്നത്. ഒപ്പം അയണ്‍ മരുന്നുകളും നിരന്തരം കഴിക്കണം. ഭാവിയിലും മിയയുടെ ആരോഗ്യത്തില്‍ ഏറെ ശ്രദ്ധ വേണമെന്ന് മാതാപിതാക്കള്‍ പറയുന്നു. 

ADVERTISEMENT

English summary: Anaemia and severe internal bleeding due to a rare side effect after drinking milk