ഇന്ന് ലോകത്താകമാനം സ്ത്രീകളുടെ മരണനിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന രോഗമാണ് സ്തനാര്‍ബുദം. സ്തനങ്ങളിലെ അസ്വാഭാവികമായ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയാണ് സ്തനാര്‍ബുദം. സാധാരണ മാമോഗ്രാം വഴിയാണ് സ്തനാര്‍ബുദം കണ്ടെത്തുന്നത്. എന്നാല്‍ രോഗം തലപൊക്കുന്നതിന് അഞ്ചു വർഷം മുന്‍പുതന്നെ ഒരു രക്തപരിശോധനയിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് ലോകത്ത് സ്ത്രീകളുടെ മരണനിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന രോഗമാണ് സ്തനാര്‍ബുദം. സ്തനങ്ങളിലെ അസ്വാഭാവികമായ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയാണ് സ്തനാര്‍ബുദം. സാധാരണ മാമോഗ്രാം വഴിയാണ് സ്തനാര്‍ബുദം കണ്ടെത്തുന്നത്. എന്നാല്‍ രോഗം തലപൊക്കുന്നതിന് അഞ്ചു വർഷം മുന്‍പുതന്നെ ഒരു രക്തപരിശോധനയിലൂടെ ബ്രെസ്റ്റ് കാന്‍സര്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകർ. ശരീരം രോഗലക്ഷണങ്ങൾ കാണിക്കുന്നതിനു വളരെ മുന്‍പുതന്നെയാണ് ഈ പരിശോധന രോഗനിര്‍ണയത്തിനു സഹായിക്കുക. 

സാധാരണ ശരീരത്തില്‍ കാന്‍സര്‍ കോശങ്ങള്‍ വളരാന്‍ തുടങ്ങിയാല്‍ ആന്റിജൻസ് എന്നൊരു പ്രോട്ടീന്‍ ഈ കോശങ്ങള്‍ ഉല്‍പാദിപ്പിക്കും. ഇതിനെ പ്രതിരോധിക്കാന്‍ ശരീരം ഓട്ടോആന്റിബോഡീസ് ഉല്‍പ്പാദിപ്പിക്കും. നോട്ടിങ്ഹാം സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത് Tumour-associated antigens (TAAs)  കാന്‍സര്‍ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു എന്നാണ്. ഓട്ടോആന്റിബോഡീസ് സാന്നിധ്യം കാന്‍സര്‍ സ്ഥിരീകരിക്കുന്നതിനും ഏറെ മുന്‍പ് കണ്ടെത്താന്‍ ഈ രക്തപരിശോധന വഴി സാധിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്. 

ADVERTISEMENT

ഇതിനായി  90 സ്തനാർബുദ രോഗികളുടെയും  രോഗം സ്ഥിരീകരിക്കാത്ത 90 ആളുകളുടെയും രക്തസാംപിള്‍ ഗവേഷകര്‍ ശേഖരിച്ചു. Protein microarray എന്ന സ്ക്രീനിങ് ടെക്നോളജി ആണ് ഇതിനുപയോഗിച്ചത്. ഈ പഠനം ഗ്ലാസ്ഗ്ലോയില്‍ നടന്ന  2019 NCRI കോൺഫറൻസില്‍ അവതരിപ്പിച്ചിരുന്നു. TAA യുടെ സാന്നിധ്യം രക്തത്തില്‍ കണ്ടെത്തുക വഴിയും അതിന്റെ അളവ് നിശ്ചയിക്കുക വഴിയുമാണ്‌ കാന്‍സര്‍ കോശങ്ങള്‍ ശരീരത്തില്‍ വളരുന്നതിന്റെ കണക്ക് ഈ രക്തപരിശോധനയിലൂടെ കണ്ടെത്തുക. ഈ പഠനം വിജയകരമാണെന്നും ഈ രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണെന്നും ഗവേഷകര്‍ പറയുന്നു. നിലവില്‍  800  ആളുകളുടെ രക്തപരിശോധനയാണ് ഗവേഷകര്‍ നടത്തുന്നത്. ഇവരില്‍ ബ്രെസ്റ്റ് കാന്‍സര്‍ വളര്‍ച്ചയുടെ കൃത്യത കണ്ടെത്തുകയാണ് ലക്ഷ്യം. അഞ്ചു വർഷം മുന്‍പേ രോഗം കണ്ടെത്തുക വഴി പ്രതിരോധം എളുപ്പത്തിലാക്കാം എന്നതാണ് ഈ ടെസ്റ്റിന്റെ ഏറ്റവും വലിയ വിജയം.

സമാനമായ രീതിയിൽ ശ്വാസകോശാര്‍ബുദം കണ്ടെത്താന്‍ സ്കോട്ട്ലന്‍ഡില്‍ ഒരു ട്രയല്‍ നടക്കുന്നുണ്ട്. ശ്വാസകോശാർബുദ സാധ്യതയുള്ള 12,000 ആളുകളാണ് ഇതില്‍ പങ്കെടുക്കുന്നത്. ഇതുപോലെ മറ്റു കാന്‍സര്‍ വിഭാഗങ്ങളിലും നേരത്തെയുള്ള രോഗനിര്‍ണയത്തിനു സഹായിക്കുന്ന ടെസ്റ്റുകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഗവേഷകര്‍.

ADVERTISEMENT

English summary: New blood test could detect breast cancer five years before symptoms arise