ആന്റിബയോട്ടിക് എന്ന്‌ കേൾക്കാത്തവര്‍ ഉണ്ടാകുമോ ? എന്നാല്‍ എന്താണ് ഈ ആന്റിബയോട്ടിക്? ഉത്തരം പലര്‍ക്കും അറിയില്ല. ബാക്ടീരിയ, വൈറസ്, ഫംഗസ്, പരാദങ്ങൾ എന്നീ സൂക്ഷ്മജീവികൾ ധാരാളം രോഗങ്ങൾക്കു കാരണമാകുന്നുണ്ട്. സാംക്രമിക രോഗങ്ങൾ, അണുബാധ എന്നിവ ഇത്തരത്തിലുള്ള രോഗങ്ങളാണ്. മനുഷ്യരാശിയുടെ നിലനിൽപിനുതന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആന്റിബയോട്ടിക് എന്ന്‌ കേൾക്കാത്തവര്‍ ഉണ്ടാകുമോ ? എന്നാല്‍ എന്താണ് ഈ ആന്റിബയോട്ടിക്? ഉത്തരം പലര്‍ക്കും അറിയില്ല. 

ബാക്ടീരിയ, വൈറസ്, ഫംഗസ്, പരാദങ്ങൾ എന്നീ സൂക്ഷ്മജീവികൾ ധാരാളം രോഗങ്ങൾക്കു കാരണമാകുന്നുണ്ട്. സാംക്രമിക രോഗങ്ങൾ, അണുബാധ എന്നിവ ഇത്തരത്തിലുള്ള രോഗങ്ങളാണ്. മനുഷ്യരാശിയുടെ നിലനിൽപിനുതന്നെ വെല്ലുവിളിയാണിവ. അതിൽ ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുന്ന മരുന്നുകളാണ് ആന്റിബയോട്ടിക്കുകൾ. ഇതിൽ പലതും ഉണ്ടാക്കുന്നത് സൂക്ഷ്മജീവികളിൽനിന്നു തന്നെയാണ്. ഇരുപതാം നൂറ്റാണ്ടിൽ വൈദ്യശാസ്ത്രരംഗത്തെ സുപ്രധാന കണ്ടുപിടിത്തങ്ങളിലൊന്നാണ് ആന്റിബയോട്ടിക്കുകൾ. 

ADVERTISEMENT

1929 ല്‍ അലക്സാണ്ടര്‍ ഫ്ലെമിങ് ആണ് ആദ്യമായി ഇവ വികസിപ്പിച്ചത്. പെനിസിലിൻ കണ്ടുപിടിക്കുമ്പോൾത്തന്നെ അലക്സാണ്ടർ ഫ്ലെമിങ് അതിന്റെ വിവേകപൂര്‍വമല്ലാത്ത ഉപയോഗം മൂലം രോഗാണുക്കൾ അതിനെ അതിജീവിക്കാനുള്ള കരുത്ത് നേടിയേക്കും എന്നു സൂചിപ്പിച്ചിരുന്നു. പിന്നീട് അനേകം ആന്റിബയോട്ടിക്ക്‌ മരുന്നുകൾ കണ്ടു പിടിക്കപ്പെട്ടു. മാരകമായ അനേകം പകർച്ചവ്യാധികൾ ചികിൽസയിലൂടെ ഭേദമാക്കാൻ പറ്റി. 

എന്നാല്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഇന്ന് വളരെ കൂടുതലാണ്. ചെറിയ പനിക്കു പോലും ആന്റിബയോട്ടിക് കഴിക്കുന്നവരുണ്ട്. ഡോക്ടര്‍ കുറിച്ചു നല്‍കിയില്ലെങ്കില്‍പ്പോലും നിര്‍ബന്ധിച്ച് ആന്റിബയോട്ടിക് ചോദിച്ചു വാങ്ങുന്ന രോഗികളുണ്ട്. ഇത് തീര്‍ത്തും തെറ്റാണെന്നു മാത്രമല്ല അപകടകരവുമാണ്.

ഈ അമിതഉപയോഗം മൂലം ലോകമെമ്പാടും ഇന്ന് Antibiotic resistance എന്ന അവസ്ഥ കണ്ടുവരുന്നുണ്ട്. സാധാരണ പനി, ചുമ, വയറിളക്കം എന്നിവയ്ക്ക് പോലും ആന്റിബയോട്ടിക് കഴിക്കുമ്പോള്‍ ഒരാള്‍ Antibiotic resistance  ആകുകയാണ്. ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത്, കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. രോഗാണുക്കൾ ആന്റിബയോട്ടിക്കുകൾക്കെതിരെ ശക്തിയാര്‍ജിക്കുന്ന അവസ്ഥയാണ് Antibiotic resistance. ഇതിന്റെ ഫലമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാലും രോഗം ഭേദമാകാത്ത സാഹചര്യം ഉണ്ടാകുന്നു. ഇത് തടയേണ്ടതാണ്.

പാര്‍ശ്വഫലങ്ങള്‍

ADVERTISEMENT

ആന്റിബയോട്ടിക് ഉപയോഗം അമിതമായാല്‍ ഛര്‍ദി, ദഹനക്കേട്‌, വയറുവേദന, വയറിളക്കം, വിശപ്പില്ലായ്മ എന്നിവ ഉണ്ടാകാം. മരുന്ന് കഴിച്ച ശേഷം ഈ അവസ്ഥകള്‍ ഉണ്ടായാല്‍ ഡോക്ടറോട് ഉടൻ അതു പറയണം. ഒരിക്കലും തനിയെ വാങ്ങി കഴിക്കേണ്ട മരുന്നല്ല ആന്റിബയോട്ടിക്കുകള്‍. antibacterial resistance ഒരിക്കല്‍ സംഭവിച്ചാല്‍ പിന്നെ ചികിത്സ ദുഷ്കരമാണ്. 

മുന്‍കരുതലുകള്‍ 

ഡോക്ടര്‍ അത്യാവശ്യഘട്ടങ്ങളില്‍ നിര്‍ദേശിച്ചാല്‍ മാത്രമേ കഴിക്കാവൂ.

ഡോക്ടര്‍ പറഞ്ഞിട്ടില്ലെങ്കില്‍ ഒരിക്കലും നിര്‍ബന്ധിച്ച് ആന്റിബയോട്ടിക് വാങ്ങരുത്.

ADVERTISEMENT

വാക്സിനുകള്‍ യഥാസമയം എടുക്കുക

വ്യക്തിശുചിത്വം പാലിക്കുക

വൈറല്‍ ഇന്‍ഫെക്‌ഷന്‍ ആണെങ്കില്‍ ഒരിക്കലും ആന്റിബയോട്ടിക് കഴിക്കരുത് 

മരുന്ന് ഒരിക്കലും പകുതിയില്‍ നിര്‍ത്തരുത് .

English summary: Overuse of antibiotics pose threat to global health

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT