ലോക പ്രമേഹദിനമാണ് നവംബർ 14ന് കടന്നുപോയത്. പ്രമേഹത്തെ ഭയക്കേണ്ട കാര്യമുണ്ടോ? എന്തെല്ലാം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്ന അളവിൽ തുടരുന്നതിനെയാണല്ലോ പ്രമേഹം എന്നു പറയുന്നത്. തുടക്കത്തിലേ ചികിൽസ നൽകാത്തതാണ് പലർക്കും രോഗം വഷളാകാൻ കാരണം. അമിതമായ ദാഹ,ം വിശപ്പ്, കൂടെക്കൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക പ്രമേഹദിനമാണ് നവംബർ 14ന് കടന്നുപോയത്. പ്രമേഹത്തെ ഭയക്കേണ്ട കാര്യമുണ്ടോ? എന്തെല്ലാം ശ്രദ്ധിക്കണം. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്ന അളവിൽ തുടരുന്നതിനെയാണല്ലോ പ്രമേഹം എന്നു പറയുന്നത്. തുടക്കത്തിലേ ചികിൽസ നൽകാത്തതാണ് പലർക്കും രോഗം വഷളാകാൻ കാരണം. അമിതമായ ദാഹ,ം വിശപ്പ്, കൂടെക്കൂടെ മൂത്രമൊഴിക്കാനുള്ള തോന്നൽ തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ.  കൃത്യമായ സമയത്ത് രോഗനിർണയം നടത്തി വൈദ്യ പരിശോധന നേടിയില്ലെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങൾ, കാഴ്ചത്തകരാറ്, കിഡ്നി തകരാർ, തുടങ്ങിയ പക്ഷാഘാതത്തിനു വരെ കാരണമായേക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്നം കൂടിയാണ് പ്രമേഹം. 

ADVERTISEMENT

2017ലെ കണക്കുകൾ പ്രകാരം ലോകത്താകെ 425 ദശലക്ഷം പേർക്ക് പ്രമേഹബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ 90 ശതമാനം പേർക്കും ടൈപ്പ് 2 പ്രമേഹമാണ്. ഏകദേശം 5 ദശലക്ഷം  പേരുടെ മരണത്തിന് ഈ രോഗം കാരണമായിട്ടുണ്ട്. 

പ്രമേഹത്തിന് എങ്ങനെ പിടികൊടുക്കാതിരിക്കാം?

ADVERTISEMENT

∙ ഭക്ഷണനിയന്ത്രണം തന്നെയാണ് ആദ്യത്തെ മാർഗം. ആഹാരക്രമത്തിൽ ഏറ്റവുമധികം ചോറ് ഉൾപ്പെടുത്തിയിരിക്കുന്ന സംസ്ഥാനമാണ് കേരളം. മൂന്നുനേരവും വയറുനിറയെ ചോറുണ്ണുന്ന മലയാളികൾ പ്രമേഹരോഗബാധയുടെ കാര്യത്തിൽ രാജ്യത്ത് മുൻപന്തിയിലാണ്. ദിവസത്തിൽ ഒരുനേരം മാത്രം ചോറുണ്ണുകയും മറ്റു രണ്ടുനേരം ചപ്പാത്തിയോ ഓട്സോ കഴിക്കുന്നത് ശീലമാക്കുകയും ചെയ്താൽ ശരീരത്തിലേക്ക് അമിതമായി കാർബോഹൈഡ്രേറ്റ് എത്തിച്ചേരുന്നത് ഒരു പരിധി വരെ തടയാം. 

∙ ആഴ്ചയിൽ 150 മിനിറ്റ് നേരമെങ്കിലും വ്യായാമം ചെയ്യേണ്ടതും അത്യാവശ്യമാണ്. ശരീരത്തിൽ അടിഞ്ഞുകൂടിയ അമിതമായ കൊഴുപ്പ് കത്തിച്ചുകളയുന്നതിനും അമിതവണ്ണം കുറയ്ക്കുന്നതിനും ഇത് അനിവാര്യമാണ്. ബോഡി മാസ് ഇൻഡക്സ്(ഉയരത്തിനനുലരിച്ചുള്ള ശരീരഭാരത്തിന്റെ അനുപാതം) കൂടുന്തോറും പ്രമേഹസാധ്യത വർധിക്കുന്നു എന്നതു മറക്കരുത്. ശരീരത്തിനു വേണ്ട ഇൻസുലിൻ ഉല്പാദനം ആരോഗ്യകരമായി നിലനിർത്തുന്നതിന് നിങ്ങൾ ‘ഫിറ്റ്’ ആയിരിക്കേണ്ടത് അത്യാവശ്യമാണ്.

ADVERTISEMENT

∙ഭക്ഷണനിയന്ത്രണം കൊണ്ടു പ്രമേഹത്തെ പൂർണമായും പ്രതിരോധിക്കാൻ കഴിയണമെന്നില്ല. കാരണം ചിലരിൽ പാരമ്പര്യഘടകങ്ങൾ കൊണ്ടാണ് പ്രമേഹം പിടിപെടുന്നത്. ഇങ്ങനെയുള്ളവരിൽ ശരീരത്തിലെ ബീറ്റാ സെല്ലുകൾ കാലക്രമേണ നശിക്കുകയും ഇത് ഇൻസുലിൻ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. 

English summary: How to Prevent Diabetes