ജോലിസൗകര്യത്തിനും മക്കളുടെ പഠനാവശ്യങ്ങൾക്കുമായി നഗരത്തിലേക്കു ചേക്കേറിക്കൊണ്ടിരിക്കുകയാണ് മിക്ക രക്ഷിതാക്കളും. എന്നാൽ നഗരത്തിലെ ജീവിതം കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടോ എന്നു പലപ്പോഴും നാം ചിന്തിക്കാറില്ല. കലിഫോർണിയ സർവകലാശാലയിൽ നടന്ന പഠനം അവകാശപ്പെടുന്നത് നഗരങ്ങളിലെ വായു മലിനീകരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിസൗകര്യത്തിനും മക്കളുടെ പഠനാവശ്യങ്ങൾക്കുമായി നഗരത്തിലേക്കു ചേക്കേറിക്കൊണ്ടിരിക്കുകയാണ് മിക്ക രക്ഷിതാക്കളും. എന്നാൽ നഗരത്തിലെ ജീവിതം  കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടോ എന്നു പലപ്പോഴും നാം ചിന്തിക്കാറില്ല. കലിഫോർണിയ സർവകലാശാലയിൽ നടന്ന പഠനം അവകാശപ്പെടുന്നത് നഗരങ്ങളിലെ വായു മലിനീകരണം കുട്ടികളുടെ ഓർമശക്തിയെ സാരമായി ബാധിക്കുമെന്നാണ്. 

വാഹനങ്ങളിൽനിന്നും ഫാക്ടറികളിൽനിന്നും പുറന്തള്ളപ്പെടുന്ന മലിന വായുവിൽ അടങ്ങിയ ചില വിഷപദാർഥങ്ങളാണ് കാലക്രമേണ വില്ലനാകുന്നത്. നഗരങ്ങളിൽ താമസിക്കുന്നവരുടെ ശ്വാസകോശത്തിൽ ഇവ നിക്ഷേപിക്കപ്പെടുന്നു. ദീർഘകാലം ഇവ ശരീരത്തിലെത്തിയാൽ തലച്ചോറിന്റെ പ്രവർത്തനങ്ങളെ പോലും മന്ദീഭവിപ്പിക്കാൻ ഇവയ്ക്കു സാധിക്കുമത്രേ. ഇവ ശ്വസിക്കുന്നവർക്ക് മറവിരോഗം വരാൻ മറ്റുള്ളവരേക്കാൾ 19 ശതമാനം സാധ്യത കൂടുതലാണെന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമായത്. 

ADVERTISEMENT

ആസ്മ, ഹൃദ്രോഗം, പല വിധമായ അലർജികൾ, ത്വക്ക് രോഗം തുടങ്ങി അകാല മരണത്തിനു വരെ ഈ മലിനവായു കാരണമായേക്കാം. അൽഷിമേഴ്സ് രോഗത്തെ ത്വരിതപ്പെടുത്തുന്ന പാരിസ്ഥിതികമായ വിവിധ കാരണങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകൾ ബ്രെയിൻ എന്ന മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് സർവകലാശാലയിലെ ഗവേഷകർ. ഈ ലേഖനത്തിലാണ് അന്തരീക്ഷ മലിനീകരണവും മറവിരോഗവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നത്. 

75നും 85നും ഇടയിൽ പ്രായമുള്ള ആയിരത്തോളം സ്ത്രീകളെയാണ് ഗവേഷകർ പഠനത്തിനു വിധേയമാക്കിയത്. ഇവരുടെ തലച്ചോറിന്റെ സ്കാൻ റിപ്പോർട്ടും ജീവിത പരിസരവും നിരന്തരമായി വിശകലനം ചെയ്താണ് നിഗമനത്തിൽ എത്തിയത്. മലിനീകരണം ഏറെയുള്ള നഗരങ്ങളിൽ ജീവിച്ചവർക്ക് അൽഷിമേഴ്സ്, ഡിമൻഷ്യ തുടങ്ങിയ രോഗങ്ങൾ കൂടുതൽ ബാധിച്ചതായി കണ്ടെത്തി. ഏറെക്കാലമായി തലച്ചോറിൽ അടിഞ്ഞുകൂടിയ വിഷാംശമാണ് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതത്രേ. അതുകൊണ്ട് കുഞ്ഞുങ്ങൾക്ക് ശ്വസിക്കാൻ ശുദ്ധവായു ഉള്ള ഇടം തന്നെ തിരഞ്ഞെടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുമല്ലോ. 

ADVERTISEMENT

English summary: Polluted air and alzheimer's