വിഷാദം അലട്ടുന്നുണ്ടോ? അകറ്റാൻ ഇതാ എളുപ്പവഴി എത്തിപ്പോയി
ജീവിതത്തിൽ എപ്പോഴെങ്കിലും വിഷാദത്തിന് അടിപ്പെടുന്നതായി തോന്നിയിട്ടുണ്ടോ? ജോലിസ്ഥലത്തെ സമ്മർദം, കുടുംബ പ്രാരാബ്ധം, ദാമ്പത്യ പ്രശ്നങ്ങൾ, പഠനത്തിരക്ക് തുടങ്ങിയ ഏതെങ്കിലും കാരണം കൊണ്ട് എപ്പോഴെങ്കിലും വിഷാദത്തിൽ മുങ്ങിപ്പോകാത്തവരായി അധികമാരും കാണില്ല. എന്നാൽ വിഷാദരോഗത്തിന് മരുന്ന് കഴിക്കേണ്ടത്ര

ജീവിതത്തിൽ എപ്പോഴെങ്കിലും വിഷാദത്തിന് അടിപ്പെടുന്നതായി തോന്നിയിട്ടുണ്ടോ? ജോലിസ്ഥലത്തെ സമ്മർദം, കുടുംബ പ്രാരാബ്ധം, ദാമ്പത്യ പ്രശ്നങ്ങൾ, പഠനത്തിരക്ക് തുടങ്ങിയ ഏതെങ്കിലും കാരണം കൊണ്ട് എപ്പോഴെങ്കിലും വിഷാദത്തിൽ മുങ്ങിപ്പോകാത്തവരായി അധികമാരും കാണില്ല. എന്നാൽ വിഷാദരോഗത്തിന് മരുന്ന് കഴിക്കേണ്ടത്ര ഗുരുതരമായ പ്രശ്നം ഇവർക്കില്ല. മനസ്സിരുത്തി ശ്രമിച്ചാൽ ഈ വിഷാദാവസ്ഥയെ മറി കടക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്.
നിങ്ങളുടെ മനസ്സിന്റെ വിഷാദം പരിഹരിക്കാൻ ശരീരത്തിന് കൃത്യമായ വ്യായാമം നൽകിയാൽ മതിയെന്നാണ് പുതിയ കണ്ടെത്തൽ. ദിവസവും 30 മിനിറ്റ് മാത്രം ഇതിനു വേണ്ടി നീക്കിവച്ചാൽ മതി. ബാക്കി മുഴുവൻ സമയവും മനസ്സിനെ പോസിറ്റീവ് ആയി നിലനിർത്താൻ ഈ വ്യായാമത്തിനു സാധിക്കും.
ബോസ്റ്റണിലെ മാസച്യുസിറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. എണ്ണായിരം പേരെ നിരന്തരം നിരീക്ഷിച്ചാണ് അവർ ഈ നിഗമനത്തിൽ എത്തിയത്.
ശരീരത്തിലെ കോശങ്ങളെ വളരെ സജീവമാക്കി നിലനിർത്തുകയാണ് അടിസ്ഥാനപരമായി ചെയ്യേണ്ടത്. എല്ലാ ദിവസവും പോസിറ്റീവ് എനർജി ശരീരത്തിലേക്കും മനസ്സിലേക്കും വ്യാപിപ്പിക്കാൻ ഈ 30 മിനിറ്റ് വ്യായാമം കൊണ്ട് സാധിക്കും. അതികഠിനമോ വളരെ ലഘുവായതോ ആയ വ്യായാമം അല്ല ചെയ്യേണ്ടത്. ആസ്വദിച്ചു ചെയ്യാവുന്ന വ്യായാമങ്ങളായ നൃത്തം, നടത്തം, എയ്റോബിക്സ്, സൂംബ തുടങ്ങിയവയാണ് വിഷാദരോഗത്തെ പടികടത്താൻ ചെയ്യേണ്ടത്.
അടച്ചുപൂട്ടിയ മുറിക്കുള്ളിലിരുന്ന് ചെയ്യുന്ന വ്യായാമത്തേക്കാൾ തുറസ്സായ സ്ഥലങ്ങളിലെ ഓപ്പൺ എക്സർസൈസ് വേണം തിരഞ്ഞെടുക്കാൻ. മുറിക്കകത്തു നൃത്തം ചെയ്യുന്നതിനു പകരം പൂന്തോട്ടത്തിലോ ടെറസിലോ നൃത്തം ചെയ്യൂ.. ഒറ്റയ്ക്കു ചെയ്യുന്നതിനേക്കാൾ സംഘം ചേർന്നു ചെയ്യുന്ന വ്യായാമം കൂടുതൽ ഗുണം ചെയ്യും. ഒരു സുഹൃത്തിനെയെങ്കിലും ഒപ്പം കൂട്ടാം. ദിവസവും വ്യായാമം ചെയ്യുന്നവർക്ക് ആഴ്ചയിൽ ഒരു ദിവസം ഒഴിവു നൽകാം. രാവിലെ ചെയ്യുന്ന പോസിറ്റീവ് വ്യായാമം ആ ദിവസം മുഴുവൻ നിങ്ങളെ അപകർഷതാ ബോധം, ഏകാന്തത, ആത്മഹത്യാപ്രവണത തുടങ്ങിയ അനാവശ്യ വിചാരങ്ങളില്‍ നിന്ന് അകറ്റിനിർത്തുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.
English summary: Exercise may reduce depression