ADVERTISEMENT

ആര്‍ത്തവവേദന ഒട്ടുമിക്ക സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ്. ആര്‍ത്തവം ആരംഭിക്കുന്ന ദിവസമാണ് ഈ വേദന അധികവും. എന്നാല്‍ രണ്ടോ മൂന്നോ ദിവസം ആകുന്നതോടെ ഈ ബുദ്ധിമുട്ടുകള്‍ മാറുകയും ചെയ്യും. എന്നാല്‍ ആര്‍ത്തവം ആരംഭിക്കുന്നതിനു മുമ്പായി വയറ്റില്‍ കൊളുത്തിപിടിക്കുന്ന പോലെയുള്ള വേദന ഉണ്ടാകാറുണ്ടോ? 

പ്രത്യുൽപാദനത്തിന്‍റെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്‌ ആര്‍ത്തവം. സ്ത്രീശരീരം പ്രത്യുൽപാദനത്തിനു സജ്ജമാകുന്നു എന്നതിന്റെ സൂചനയാണിത്. മാസത്തിൽ ഒരിക്കലാണ് ആർത്തവം കാണുന്നതെങ്കിലും എല്ലാ സ്ത്രീകളിലും ഇത് ഒരേ ക്രമത്തിലാകണമെന്നില്ല. 21 മുതൽ 35 വരെ ദിവസങ്ങൾ ഇടവിട്ട് ആർത്തവമുണ്ടാകുന്നത് നോർമൽ ആയി കണക്കാക്കാം. 

ആര്‍ത്തവസമയത്തെ വയറുവേദനയ്ക്ക് കാരണം  Prostaglandin എന്ന ഹോര്‍മോണ്‍ ആണ്. ഇത് ഗര്‍ഭാശയഭിത്തികള്‍ ചുരുങ്ങാന്‍ കാരണമാകുന്നു. ഗര്‍ഭധാരണം നടക്കാത്ത സാഹചര്യങ്ങളില്‍ അണ്ഡവും എൻഡോമെട്രിയവും ഗർഭാശയത്തിൽനിന്ന് അടർന്നു മാറുന്നു. ഇങ്ങനെ അടരുേമ്പാൾ ഉണ്ടാകുന്ന രക്തവും എൻഡോമെട്രിയവും യോനീനാളത്തിലൂടെ പുറത്തുപോകുന്ന പ്രക്രിയയാണ് ‘ആർത്തവം’.

എന്നാല്‍ ആര്‍ത്തവം ഇല്ലാത്ത സന്ദര്‍ഭങ്ങളിലും വയറ്റില്‍ വേദന ഉണ്ടാകാറുണ്ട്. ആര്‍ത്തവവേദനയോട് സമാനമായ വേദനയാണ് ഇത്. ഇതിനെ തള്ളിക്കളയരുത്. മറ്റു ചില ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാം ഇത്.

എന്‍ഡോമെട്രിയോസിസ്(Endometriosis)- സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ ബാധിക്കുന്ന ഒരു രോഗമാണ് ഇത്. ഗർഭാശയത്തിന്റെ ഉൾവശത്തെ സ്തരമാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്തപ്പോൾ ഇത് ആർത്തവ രക്തത്തോടൊപ്പം കൊഴിഞ്ഞു പുതിയ സ്തരങ്ങൾ രൂപപ്പെടും. ഗർഭപാത്രത്തിലല്ലാതെ മറ്റു ശരീരഭാഗങ്ങളിൽ ഈ കോശങ്ങൾ വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. അണ്ഡാശയം, അണ്ഡവാഹിനി കുഴലുകൾ, ഉദരത്തിന്റെ ഉൾഭാഗം തുടങ്ങിയ അവയവങ്ങളിലാണ് ഇതു സാധാരണയായി കാണപ്പെടുന്നത്. ഈ രോഗമുണ്ടാകുന്നതിലും അതു പെരുകുന്നതിനും സ്ത്രീകളിലെ ഈസ്ട്രജൻ ഹോർമോണും പ്രധാന പങ്കു വഹിക്കുന്നുണ്ട്.

ഇത്തരം ട്യൂമറുകള്‍ കാന്‍സര്‍ പോലുള്ള മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ പടരുകയോ ചെയ്യുന്നില്ല. എന്നാല്‍ ഗര്‍ഭധാരണത്തിന് പ്രശ്‌നമുണ്ടാക്കുകയും അമിത രക്തപ്രവാഹത്തിന് ഇടയാക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണിത്.

ഗര്‍ഭാശയ വീക്കം( Pelvic Inflammatory Disease)- ബാക്ടീരിയ മൂലം ഉണ്ടാകുന്ന അണുബാധയാണിത്‌. ലൈംഗികബന്ധം വഴിയാണ് ഇത് പടരുന്നത്‌. യോനിയില്‍ നിന്നും ഗര്‍ഭപാത്രത്തിലേക്ക് കടക്കുന്ന രീതിയിലാണ് ഇതിന്റെ വ്യാപനം. അടിവയറ്റില്‍  വേദന , നടുവിന്റെ രണ്ടു വശത്തും വേദന എന്നിവ  കണ്ടാല്‍ ശ്രദ്ധിക്കുക. ഒപ്പം ലൈംഗികബന്ധത്തിനു ശേഷം ബ്ലീഡിങ് ഉണ്ടായാലും ഗര്‍ഭാശയ വീക്കം സംശയിക്കാം.

Inflammatory Bowel Disease- ദഹനസംബന്ധമായ രോഗമാണ് ഇത്. ഇതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല, എങ്കിലും ഡയറ്റ് ശീലങ്ങള്‍, സ്‌ട്രെസ് എന്നിവ കാരണമായേക്കാം. വയറ്റില്‍ കഠിനവേദനയാണ് ലക്ഷണം.

Ruptured Ovarian Cyst- ചെറുതോ വലുതോ ആയ ഒറ്റമുഴയാണ് ഇത്. അണ്ഡാശയ മുഴ പലവിധത്തിലാണ് സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ചിലപ്പോള്‍ ഇത് യാതൊരുവിധത്തിലുള്ള പ്രശ്‌നവും ഉണ്ടാക്കില്ല. എന്നാല്‍ ഇവ പെട്ടെന്ന് അപകടകാരികള്‍ ആയേക്കാം. ശക്തമായ വയറുവേദന, അടിവയറ്റില്‍ കൊളുത്തി പിടിക്കുക എന്നീ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ടു വേണ്ട  പരിശോധനകള്‍ നടത്തുക.

Lactose intolerance- പാലുല്‍പ്പന്നങ്ങള്‍ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നമാണ് ഇതിന്റെ ലക്ഷണം. ലാക്ടോസ് ദഹിക്കാതെ വരുന്നതാണ് ഈ അവസ്ഥ. വയറുവേദന, ഛര്‍ദി, തലകറക്കം എന്നിവ എല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം.

English summary: 5 reasons you have cramps but no period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com