ഹൈപ്പോതൈറോയിഡിസം സർവസാധാരണമാണ്. ഇതിനു തൈറോക്‌സിൻ ഗുളിക കഴിക്കുമ്പോൾ കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം. സാധാരണ 100 ഗുളികകൾ അടങ്ങുന്ന കുപ്പിയിലാണ് ഇതു ലഭിക്കുന്നത്. മിക്ക ആളുകൾക്കും മൂന്നുമാസം കൊണ്ടേ ഗുളിക തീരൂ. ഈർപ്പം, ചൂട്, സൂര്യപ്രകാശം ഇവ ഗുളികയുടെ വീര്യം കുറയ്‌ക്കും. അതിനാൽ ഇരുണ്ട നിറമുള്ള കുപ്പികളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈപ്പോതൈറോയിഡിസം സർവസാധാരണമാണ്. ഇതിനു തൈറോക്‌സിൻ ഗുളിക കഴിക്കുമ്പോൾ കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം. 

സാധാരണ 100 ഗുളികകൾ അടങ്ങുന്ന കുപ്പിയിലാണ് ഇതു ലഭിക്കുന്നത്. മിക്ക ആളുകൾക്കും മൂന്നുമാസം കൊണ്ടേ ഗുളിക തീരൂ. ഈർപ്പം, ചൂട്, സൂര്യപ്രകാശം ഇവ ഗുളികയുടെ വീര്യം കുറയ്‌ക്കും. അതിനാൽ ഇരുണ്ട നിറമുള്ള കുപ്പികളിൽ ഭദ്രമായി അടച്ച് ഇവ സൂക്ഷിക്കണം. 

ADVERTISEMENT

ഗുളിക രാവിലെ വെറുംവയറ്റിൽ കഴിക്കണം. സോയ, പാൽ ഉൽപ്പന്നങ്ങൾ, ആഹാരം, കാത്സ്യം, അയൺ ഇവ അടങ്ങിയ മരുന്നുകൾ, ചില അസിഡിറ്റി മരുന്നുകൾ എന്നിവ തൈറോക്‌സിന്റെ ആഗിരണം തടസ്സപ്പെടുത്തും. 

തൈറോക്‌സിൻ കൃത്യ അളവിൽ കഴിച്ചാൽ ഒരു പാർശ്വഫലവുമില്ല. പതിവായി ഉയർന്ന ഡോസ് കഴിച്ചാൽ എല്ലുകൾക്കു തേയ്‌മാനം, ഹൃദയതാളം തെറ്റുക, ശരീരഭാരം കുറയുക, പ്രമേഹം എന്നിവ വരാനിടയുണ്ട്. 

ADVERTISEMENT

ഗർഭിണികൾ അറിയേണ്ടത്

ഗർഭധാരണത്തിനു മുമ്പേ തൈറോയ്‌ഡ് പ്രവർത്തനം സാധാരണ നിലയിലാണോ എന്നു പരിശോധിച്ചറിയണം. ഗർഭസ്‌ഥ ശിശുവിന് ആദ്യ മൂന്നുനാലു മാസം, തൈറോയ്‌ഡ് ഹോർമോൺ ഉത്‌പാദിപ്പിക്കാനുള്ള കഴിവില്ല. ഈ സമയത്ത് അമ്മയിൽ നിന്നു കിട്ടുന്ന തൈറോയ്‌ഡ് ഹോർമോൺ കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയ്‌ക്ക് വളരെ അത്യാവശ്യമാണ്. അതിനാൽ ഗർഭാവസ്‌ഥയിൽ അമ്മയുടെ തൈറോയ്‌ഡിന്റെ ശരിയായ പ്രവർത്തനം അത്യാവശ്യമാണ്. ഗർഭകാലത്തുടനീളം തൈറോയ്‌ഡ് പരിശോധന തുടരണം. 

ADVERTISEMENT

തൈറോയ്‌ഡ് മരുന്നുകൾ ഗർഭകാലത്തും മുടങ്ങരുത്. ഹൈപ്പർതൈറോയിഡിസമുള്ളവരിൽ മരുന്നു മുടങ്ങിയാൽ ഗർഭമലസാം. ഹൈപ്പോതൈറോയിഡിസത്തിനുള്ള ഹോർമോൺ റീപ്ലേസ്‌മെന്റ് തെറപ്പിയും മറ്റും മുടങ്ങിയാൽ കുട്ടിയുടെ ബൗദ്ധിക വളർച്ച മുരടിച്ചു ക്രെട്ടിനിസംപോലുള്ള രോഗാവസ്‌ഥകളിലേക്കും വഴിതെളിക്കാം. 

അയഡിൻ കിട്ടാൻ കഴിക്കേണ്ടത്

തൈറോയ്‌ഡ് ഗ്രന്ഥിയുടെ സുഗമപ്രവർത്തനത്തിന് അയഡിൻ ആവശ്യമാണ്. വിവിധ ആഹാരപദാർഥങ്ങളിലൂടെ അയഡിൻ ലഭിക്കും. തൈറോയ്‌ഡ് രോഗങ്ങളുള്ളവരും തൈറോയ്‌ഡ് രോഗങ്ങൾ തടയാൻ ആഗ്രഹിക്കുന്നവരും ദിവസവും കഴിക്കുന്ന ആഹാരത്തിൽ അയഡിന്റെ സാന്നിധ്യം ഉറപ്പാക്കണം. 

English summary: Thyroid, Thyroxine tablet

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT