അമ്മയാകുന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവം തന്നെയാണ്. പക്ഷേ പറയുന്ന പോലെ നിസ്സാരമല്ല ആ കടമ എന്ന് എല്ലാ അമ്മമാര്‍ക്കും അറിയാം. ഒരുപാട് ശാരീരികമാനസികമാറ്റങ്ങളിലൂടെയാണ് ആ സമയം ഒരു സ്ത്രീ കടന്നു പോകുന്നത്. പ്രസവശേഷം ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ചില്ലറയല്ല ഒരു സ്ത്രീയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മയാകുന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവം തന്നെയാണ്. പക്ഷേ പറയുന്ന പോലെ നിസ്സാരമല്ല ആ കടമ എന്ന് എല്ലാ അമ്മമാര്‍ക്കും അറിയാം. ഒരുപാട് ശാരീരികമാനസികമാറ്റങ്ങളിലൂടെയാണ് ആ സമയം ഒരു സ്ത്രീ കടന്നു പോകുന്നത്. പ്രസവശേഷം ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ചില്ലറയല്ല ഒരു സ്ത്രീയെ ബാധിക്കുന്നത്. പലരും അത് തുറന്നു പറയാതെയും തിരിച്ചറിയാതെയും ഈ ഘട്ടത്തെ അതിജീവിക്കുന്നു. എന്നാല്‍ മറ്റു ചിലര്‍ക്ക് തീര്‍ച്ചയായും ചികിത്സ വേണ്ട ഒരു ഘട്ടത്തിലേക്ക് ആണ് ഇത് നയിക്കുക. പോസ്റ്റ്‌പാര്‍ട്ടം ഡിപ്രഷന്‍ എന്ന ഈ അവസ്ഥയെ കുറിച്ച് നാം ഈയടുത്ത കാലത്താണ് കൂടുതല്‍ ബോധാവാന്മാരായത്. അതുവരെ പ്രസവം കഴിഞ്ഞതിന്റെ ഭാഗം എന്ന നിലയ്ക്കായിരുന്നു അമ്മമാരിലെ ഈ മാനസികസംഘര്‍ഷങ്ങളെ പലരും കണ്ടിരുന്നത്‌.

പ്രസവം കഴിയുന്നതോടെ ഒരു സ്ത്രീശരീരം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ചര്‍മപ്രശ്നങ്ങള്‍, മുടി കൊഴിച്ചില്‍  എന്നിവ സാധാരണം. ഒപ്പം ഭാരം വര്‍ധിക്കാന്‍ സാധ്യതയും ഉണ്ട്. ഇതെല്ലാം ഒരു സ്ത്രീയെ മാനസികമായി തളർത്താറുണ്ട്. ഇതൊക്കെയും പോസ്റ്റ്‌ പാര്‍ട്ടം ഡിപ്രഷന്‍ എന്ന അവസ്ഥയിലേക്ക് ഒരാളെ കൊണ്ടുപോകാം. 

ADVERTISEMENT

നടി സമീറ റെഡ്ഡിയും ഇത്തരം ഒരവസ്ഥയിലൂടെ കടന്നു പോയ അമ്മയാണ്. തനിക്ക് ഈ ഡിപ്രഷന്‍ ഉണ്ടായിരുന്നു എന്ന് അടുത്തിടെ വീണ്ടും അമ്മയായ സമീറ വെളിപ്പെടുത്തിയിരുന്നു. പ്രസവം കഴിഞ്ഞു ഭാരം വര്‍ധിച്ചതും മറ്റും തന്നെ വല്ലാതെ തളര്‍ത്തി യെന്ന് സമീറ പറയുന്നു. ഒപ്പം സോഷ്യല്‍ മീഡിയയെയും ചുറ്റുമുള്ള ആളുകളുടെ കുത്തുവാക്കുകളെയും താരം വിമര്‍ശിക്കുന്നുണ്ട്. എല്ലാ പുതിയ അമ്മമാരും സ്വയം ആവശ്യമായ പരിചരണം നല്‍കണം എന്നാണു സമീറ പറയുന്നത്.

പ്രസവം കഴിഞ്ഞ് ആദ്യ ആഴ്ചകളിലാണ് പോസ്റ്റ്‌ പാര്‍ട്ടം ഡിപ്രഷന്‍ ആരംഭിക്കുക. മൂഡ്‌ മാറ്റങ്ങള്‍, കുഞ്ഞിനോടു സ്നേഹം തോന്നാതിരിക്കുക, വിഷമം തോന്നുക എന്നിവ ഇതില്‍ സാധാരണമാണ്. സാധാരണ ഇതൊക്കെ ആഴ്ചകള്‍ കൊണ്ട് മാറുമെങ്കിലും ചിലര്‍ക്ക് ചികിത്സ കൊണ്ടുമാത്രമേ ഇതിനെ അതിജീവിക്കാന്‍ സാധിക്കൂ. കുഞ്ഞിനെ ട്രോളിയില്‍ ഇരുത്തി ഒരു നടത്തത്തിനു പോകുക, ഒരല്‍പനേരം പുറത്തൊക്കെ പോയിട്ട് വരിക എന്നിങ്ങനെ ചെറിയ കാര്യങ്ങള്‍ ചെയ്‌താല്‍ ഈ വിഷമങ്ങളെ ഒരു പരിധി വരെ അതിജീവിക്കാം.ചെറിയ വ്യായാമങ്ങള്‍, ഹെല്‍ത്തി ഫുഡ്‌ എന്നിവ ശീലമാക്കുക. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം, കടല്‍ മത്സ്യങ്ങള്‍, കാത്സ്യം റിച്ച് ഫുഡ്‌ എന്നിവ ശീലമാക്കുക. ഇതെല്ലം നിങ്ങളുടെ മൂഡ്‌ മാറ്റും. 

ADVERTISEMENT

കുഞ്ഞിനു സദാനേരവും ശ്രദ്ധ നല്‍കുന്ന അമ്മ ഒരിക്കലും തനിക്ക് വേണ്ടി ഒരൽപ്പനേരം മാറ്റി വയ്ക്കാറില്ല. ഇത് പാടില്ലെന്നും സമീറ പറയുന്നു. 'മീ ടൈം ' എന്നത് എല്ലാ സ്ത്രീകള്‍ക്കും ആവശ്യമാണ്. ഇനി ഇതെല്ലാം കൊണ്ട് മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം  Anti-depressants കഴിക്കാം. ആറുമാസമാണ് സാധാരണ പോസ്റ്റ്‌ പാര്‍ട്ടം ഡിപ്രഷന്‍ കൂടുതല്‍ കണ്ടുവരുന്നത്‌. ഇത് തിരിച്ചറിഞ്ഞു വേണ്ട ശ്രദ്ധ നൽകിയാല്‍ എല്ലാ അമ്മമാര്‍ക്കും ഇതിനെ അതിജീവിക്കാം എന്നും സമീറ പറയുന്നു.

English Summary: Sameera Reddy opens up about postpartum depression

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT