നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ജനിതകശാസ്ത്രം വഹിക്കുന്ന പങ്ക് ചില്ലറയല്ല. യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസർച്ച് നടത്തിയ പഠനമനുസരിച്ച് ഒരു പെൺകുട്ടിക്ക് ആദ്യ ആർത്തവം ഉണ്ടാകുന്ന പ്രായം ആ കുട്ടിയുടെ അമ്മയ്ക്ക് ആദ്യ ആർത്തവം ഉണ്ടായ പ്രായത്തിന്റെ മൂന്നു മാസങ്ങൾക്കുള്ളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ജനിതകശാസ്ത്രം വഹിക്കുന്ന പങ്ക് ചില്ലറയല്ല. യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസർച് നടത്തിയ പഠനമനുസരിച്ച്, ഒരു പെൺകുട്ടിക്ക് ആദ്യ ആർത്തവം ഉണ്ടാകുന്ന പ്രായം ആ കുട്ടിയുടെ അമ്മയ്ക്ക് ആദ്യ ആർത്തവം ഉണ്ടായ പ്രായത്തിന്റെ മൂന്നു മാസങ്ങൾക്കുള്ളിൽ ആകാനുള്ള സാധ്യത 57 ശതമാനം ആണെന്നു കണ്ടു. ആരോഗ്യത്തിൽ ജീനുകള്‍ക്ക് ഒരു പ്രധാന പങ്കുണ്ടെന്ന് ഇതിൽനിന്നു മനസ്സിലാക്കാം. അമ്മയിൽനിന്ന് മകൾക്ക് പാരമ്പര്യമായി ലഭിക്കാവുന്ന ചില രോഗാവസ്ഥകളെ അറിയാം. 

∙ഹൃദ്രോഗം

ADVERTISEMENT

അമ്മയ്ക്ക് ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെങ്കിൽ മക്കൾക്കും സാധ്യത 20 ശതമാനമാണ്. പക്ഷാഘാതവും ഇങ്ങനെ മക്കൾക്കും വരാനുള്ള സാധ്യത കൂടുതലാണെന്ന് ഓക്സ്ഫഡ് സർവകലാശാലയിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടു. പാരമ്പര്യമായി പകർന്നു കിട്ടുന്ന വാസ്കുലാർ രോഗം ഹൃദയത്തിലെ കൊറോണറി ധമനിെയയും തലച്ചോറിലെ സെറിബ്രൽ ധമനിയെയും ബാധിക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. 

∙സ്തനാർബുദം

മ്യൂട്ടേഷൻ സംഭവിച്ച BRCA 1 അല്ലെങ്കിൽ BRCA 2 എന്നീ ജീനുകളുള്ള സ്ത്രീകൾക്ക് സ്തനാർബുദ സാധ്യത കൂടുതലാണ്. 40 വയസ്സു കഴിഞ്ഞാൽ സ്ത്രീകൾ നിർബന്ധമായും മാമോഗ്രാം ചെയ്യണം. ബന്ധുക്കളിലാർക്കെങ്കിലും സ്തനാർബുദം ഉണ്ടായിട്ടുണ്ടെങ്കിൽ prophylactic mastectomy എന്ന ടെസ്റ്റ് ചെയ്യണം. 

∙അൽസ്ഹൈമേഴ്സ്

ADVERTISEMENT

മറവിരോഗത്തിന്റെ ജീനുകൾ തലമുറകളിലേക്കു പകരാം. അമ്മയ്ക്ക് അൽസ്ഹൈമേഴ്സ് ബാധിച്ചിട്ടുണ്ടെങ്കിൽ അത് മക്കൾക്കു വരാനുള്ള സാധ്യത 30 മുതൽ  50 ശതമാനം വരെയാണ്. ശരീരഭാരം നിയന്ത്രിക്കുക, ആരോഗ്യകരമായ ജീവിതരീതി പിന്തുടരുക തുടങ്ങിയവ മറവിരോഗം വരാനുള്ള സാധ്യത 20 ശതമാനം കുറയ്ക്കും. 

∙വിഷാദം

മാനസിക രോഗങ്ങൾ ചിലപ്പോൾ പാരമ്പര്യമായി ഉണ്ടാകാറുണ്ട്. വിഷാദം ഇങ്ങനെ കുടുംബത്തിൽനിന്നു പകർന്നു കിട്ടാനുള്ള സാധ്യത 10 ശതമാനമാണ്. ശരിയായി ഉറങ്ങുക, സ്ട്രെസ് കുറയ്ക്കുക ഇതെല്ലാം വിഷാദസാധ്യത കുറയ്ക്കും. 

∙മൈഗ്രേൻ

ADVERTISEMENT

അമ്മയ്ക്ക് മൈഗ്രേൻ ഉണ്ടെങ്കിൽ മക്കൾക്കും അതിനുള്ള സാധ്യത 70 മുതൽ 80 ശതമാനം വരെയാണ്. തലവേദനയുടെ ജീൻ പാരമ്പര്യമായി പകരാം. ചോക്ലേറ്റ്, ചീസ്, കാപ്പി, നാരകഫലങ്ങള്‍, റെഡ് വൈൻ തുടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവ മൈഗ്രേനു കാരണമാകാം. ആർത്തവസമയത്തെ ഹോർമോണ്‍ വ്യതിയാനങ്ങളും പെൺകുട്ടികളില്‍ മൈഗ്രേനു കാരണമാകാം. 

∙ നേരത്തെയുള്ള ആർത്തവ വിരാമം

അമ്മയ്ക്ക് ആർത്തവവിരാമം നേരത്തെ ആയിരുന്നെങ്കിൽ മകൾക്കും അതു നേരത്തെയാകാനുള്ള സാധ്യത 70 മുതൽ 85 ശതമാനം വരെയാണ്. ശരാശരി 51 വയസ്സാണ് ആർത്തവ വിരാമം സംഭവിക്കേണ്ട പ്രായമെങ്കിൽ, ഇരുപത് സ്ത്രീകളിൽ ഒരാൾക്ക് വീതം എന്ന കണക്കിൽ 46 വയസ്സിനു മുൻപും സംഭവിക്കാം. 

English Summary: Health conditions you can inherit from your mother