പ്രമേഹ രോഗിയായ നൂപുര്‍ നൂറു കിലോമീറ്റര്‍ മാരത്തണില്‍ മത്സരിക്കുന്നു; കാരണം അറിഞ്ഞാൽ ആരും കയ്യടിക്കും
24 വര്‍ഷമായി ടൈപ്പ് 1 ഡയബറ്റിസ് രോഗിയാണ് 32 കാരിയായ നൂപുര്‍ ലാല്‍വാനി. പക്ഷേ നൂപുറിനെ വാർത്തയിലെത്തിക്കുന്നത് അതല്ല, രണ്ടു ദിവസം കൊണ്ട് 100 കിലോമീറ്റര്‍ പിന്നിടേണ്ട ഒരു മാരത്തണിന് ഒരുങ്ങുകയാണ് നൂപുര്‍. ഡിസംബര്‍ 13 നാണ് മാരത്തൺ. ബ്ലൂ സര്‍ക്കിള്‍ ഡയബറ്റിസ് ഫൗണ്ടേഷന്‍ എന്ന ഒരു എന്‍ജിഒയുടെ സ്ഥാപക

24 വര്‍ഷമായി ടൈപ്പ് 1 ഡയബറ്റിസ് രോഗിയാണ് 32 കാരിയായ നൂപുര്‍ ലാല്‍വാനി. പക്ഷേ നൂപുറിനെ വാർത്തയിലെത്തിക്കുന്നത് അതല്ല, രണ്ടു ദിവസം കൊണ്ട് 100 കിലോമീറ്റര്‍ പിന്നിടേണ്ട ഒരു മാരത്തണിന് ഒരുങ്ങുകയാണ് നൂപുര്‍. ഡിസംബര്‍ 13 നാണ് മാരത്തൺ. ബ്ലൂ സര്‍ക്കിള്‍ ഡയബറ്റിസ് ഫൗണ്ടേഷന്‍ എന്ന ഒരു എന്‍ജിഒയുടെ സ്ഥാപക കൂടിയായ നൂപുർ മുൻപ് 42 കിലോമീറ്റര്‍ മാരത്തണ്‍ ഓടിയിട്ടുണ്ട്.
ടൈപ്പ് 1 ഡയബറ്റിസ് രോഗികള്‍ക്ക് വിവാഹം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ പോലുമുണ്ടെന്ന് നൂപുര്‍ പറയുന്നു. തന്‍റെ എൻജിഒയുടെ തുടക്കംതന്നെ ഇതിനു വേണ്ടിയാണ്. ഈ രോഗത്തെക്കുറിച്ച് ശരിയായ അവബോധം ആളുകള്‍ക്ക് നല്‍കാന്‍ എൻജിഒ വഴി ശ്രമിക്കുന്നുണ്ട്.
ഒരു സര്‍ട്ടിഫൈഡ് ഡയബറ്റിക് ടീച്ചര്‍ കൂടിയാണ് നൂപുര്‍. മാരത്തണില്‍ മെഡിക്കല്‍ കിറ്റും ഇന്‍സുലിന്‍ പമ്പുകളും ഗ്ലൂക്കോസ് ഗുളികകളുമായി സുഹൃത്തുക്കൾ നൂപുറിനെ അനുഗമിക്കും.
ഒരു പ്രമേഹരോഗിക്ക് ഇതിനു സാധിക്കുമെന്ന് മറ്റുള്ളവര്‍ക്കു കാട്ടിക്കൊടുക്കുകയാണ് നൂപുറിന്റെ ലക്ഷ്യം. ഇതിനായി ഇപ്പോള്‍ കഠിനവ്യായാമാത്തിലാണ്. നൂറു കിലോമീറ്റര്‍ വലിയ ദൂരമായി തോന്നുന്നില്ല എന്നാണ് നൂപുര്‍ പറയുന്നത്. പക്ഷേ ആ ദൂരം തന്നെപ്പോലെ ഒരു പ്രമേഹരോഗി താണ്ടിയാല്‍ അത് അനേകം പേര്‍ക്കു പ്രചോദനമാകും. മാതാപിതാക്കളും സുഹൃത്തുക്കളും പിന്തുണയുമായി ഒപ്പമുണ്ടെന്നും നൂപുര്‍ പറയുന്നു.
English Summary: Nupur Lalvani, a type-1 diabetic all set to walk a 100 kilometres