മെസ്സേജ് അയക്കുക, ഫോണില്‍ മാത്രം സംസാരിച്ചു കൊണ്ട് നടക്കുക തുടങ്ങിയ കേസുകളിലാണ് അധികവും സംഭവിക്കുക. 13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഇത്തരം അപകടങ്ങളില്‍ ഉള്‍പ്പെടാന്‍ സാധ്യത ഇരട്ടിയാണെന്ന്

മെസ്സേജ് അയക്കുക, ഫോണില്‍ മാത്രം സംസാരിച്ചു കൊണ്ട് നടക്കുക തുടങ്ങിയ കേസുകളിലാണ് അധികവും സംഭവിക്കുക. 13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഇത്തരം അപകടങ്ങളില്‍ ഉള്‍പ്പെടാന്‍ സാധ്യത ഇരട്ടിയാണെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊബൈല്‍ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട പരുക്കുകള്‍ വര്‍ധിക്കുന്നതായി പഠനം. കഴുത്തിനും തലയ്ക്കും ക്ഷതം സംഭവിച്ചു എത്തുന്ന പല കേസുകളും ഫോണുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതാണെന്നാണ് ഈ പഠനം പറയുന്നത്. 

റീകണ്‍സ്ട്രക്‌ഷന്‍ സര്‍ജന്‍ ആയ ഡോക്ടര്‍ ബോറിസ് പാശ്കോവര്‍ പറയുന്നത് കഴുത്തിനും തലയ്ക്കും പരുക്ക് സംഭവിച്ചു എത്തുന്ന പല കേസുകളും സെല്‍ ഫോണില്‍ അശ്രദ്ധമായി നോക്കിയും സംസാരിച്ചും നടക്കുമ്പോള്‍ സംഭവിക്കുന്നതാണ് എന്നാണ്. 

ADVERTISEMENT

ഇന്നത്തെ തലമുറ ഫോണില്‍ കൂടുതല്‍ നേരവും ചിലവിടുന്നവരാണ്. ചുറ്റുമുള്ള കാഴ്ചകള്‍ പോലും സെല്‍ഫോണ്‍ സ്ക്രീനിലൂടെ കാണാനാണ് ശ്രമിക്കുന്നത്.  1998 മുതല്‍ ഡിസംബര്‍  2017 വരെ റിപ്പോര്‍ട്ട്‌ ചെയ്ത ഇത്തരം കേസുകളുടെ എണ്ണം  2,501 ആണ്. ഇതില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാതെ കിടക്കുന്ന കേസുകള്‍ ഇതിലും അധികം ആകും. 

2007 ഓടെയാണ് സെല്‍ ഫോണുമായി ബന്ധപ്പെട്ട പരുക്കുകളുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങിയത്. കൂടുതല്‍ ആളുകള്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും ഇക്കാലത്താണ്. 13 - 29 വയസ്സിനിടയില്‍ പ്രായമുള്ള ആളുകളാണ് ഇക്കൂട്ടത്തില്‍ കൂടുതലും. 

ADVERTISEMENT

മൂക്ക്, കണ്ണുകള്‍, കണ്‍പോള എന്നിവിടങ്ങളില്‍ പരിക്ക് സംഭവിച്ചു എത്തുന്ന കേസുകളുമുണ്ട്. അശ്രദ്ധമായി നടന്നു കൊണ്ട് മെസ്സേജ് അയക്കുക, ഫോണില്‍ മാത്രം സംസാരിച്ചു കൊണ്ട് നടക്കുക തുടങ്ങിയ കേസുകളിലാണ് അപകടങ്ങള്‍ അധികവും സംഭവിക്കുക.  13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഇത്തരം അപകടങ്ങളില്‍ ഉള്‍പ്പെടാന്‍ സാധ്യത ഇരട്ടിയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഫോണില്‍ ഗെയിം കളിച്ചു കൊണ്ട് നടക്കുമ്പോള്‍ വീണു മൂക്കിന്റെ എല്ലിനു പരിക്ക് പറ്റുന്ന കേസുകള്‍ ഇന്ന് ധാരാളം ആണ്. ഏറ്റവും അപകടകരമായ ട്രമാറ്റിക്ക് ബ്രെയിന്‍ ഇന്‍ച്വറി വരെ ഇതിലൂടെ സംഭവിക്കുന്നുണ്ടെന്ന് ഡോക്ടര്‍ ബോറിസ് പറയുന്നു. 

English Summary: Cellphone-related injuries

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT