30 വയസ്സായാല്‍ സ്ത്രീകള്‍ ഉറപ്പായും ചെയ്തിരിക്കേണ്ട 6 മെഡിക്കല്‍ പരിശോധനകള്‍
മുപ്പതുകളില്‍ എത്തിയാല്‍ സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ ഒരല്‍പം ശ്രദ്ധ പുലര്‍ത്തണം. ഇതില്‍ ഒരല്‍പം കാര്യമുണ്ട് താനും. കാരണം വീട്ടിലെ എല്ലാർക്കും വേണ്ടി ഓടി നടക്കുന്ന സ്ത്രീകള്‍ ഒരിക്കലും തങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ശ്രദ്ധിക്കാറില്ല. എന്നാല്‍ മുപ്പതുകളില്‍ എത്തുന്നതോടെ
മുപ്പതുകളില്‍ എത്തിയാല്‍ സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ ഒരല്‍പം ശ്രദ്ധ പുലര്‍ത്തണം. ഇതില്‍ ഒരല്‍പം കാര്യമുണ്ട് താനും. കാരണം വീട്ടിലെ എല്ലാർക്കും വേണ്ടി ഓടി നടക്കുന്ന സ്ത്രീകള്‍ ഒരിക്കലും തങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ശ്രദ്ധിക്കാറില്ല. എന്നാല്‍ മുപ്പതുകളില്‍ എത്തുന്നതോടെ
മുപ്പതുകളില്‍ എത്തിയാല്‍ സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ ഒരല്‍പം ശ്രദ്ധ പുലര്‍ത്തണം. ഇതില്‍ ഒരല്‍പം കാര്യമുണ്ട് താനും. കാരണം വീട്ടിലെ എല്ലാർക്കും വേണ്ടി ഓടി നടക്കുന്ന സ്ത്രീകള്‍ ഒരിക്കലും തങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ശ്രദ്ധിക്കാറില്ല. എന്നാല്‍ മുപ്പതുകളില്‍ എത്തുന്നതോടെ
മുപ്പതുകളില്‍ എത്തിയാല്‍ സ്ത്രീകള്‍ ആരോഗ്യകാര്യങ്ങളില്‍ ഒരല്‍പം ശ്രദ്ധ പുലര്‍ത്തണം. കാരണം വീട്ടിലെ എല്ലാർക്കും വേണ്ടി ഓടി നടക്കുന്ന സ്ത്രീകള്‍ ഒരിക്കലും തങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ശ്രദ്ധിക്കാറില്ല. എന്നാല്‍ മുപ്പതുകളില്‍ എത്തുന്നതോടെ പൊതുവേ സ്ത്രീകളുടെ ശരീരത്തില്‍ പല മാറ്റങ്ങളും കണ്ടു തുടങ്ങും. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ തുടങ്ങുന്ന കാലം ആണിത്. ഇരുപതുകളെ അപേക്ഷിച്ച് കുറച്ചു കൂടി ആക്ടിവിറ്റികള്‍ കുറയുന്ന കാലം കൂടിയാണ് മുപ്പതുകള്‍.
കുടുംബവും കുട്ടികളും അങ്ങനെ പല ഉത്തരവാദിത്തങ്ങള്‍ ഈ സമയം സ്ത്രീകള്‍ക്ക് ഉണ്ടാകും. ജീവിതശൈലിയില്‍തന്നെ വലിയ മാറ്റം ഈ സമയം ഉണ്ടാകാം. എന്നാല്‍ സ്വന്തം ആരോഗ്യത്തില്‍ ഒരിത്തിരി ശ്രദ്ധ നല്‍കേണ്ട കാലം കൂടിയാണ് ഇത്. മുപ്പതുകളില്‍ എത്തിയാല്‍ സ്ത്രീകള്‍ ഉറപ്പായും ചെയ്യേണ്ട ആറു മെഡിക്കല്‍ പരിശോധനകള്‍ ഉണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.
മമോഗ്രാം - അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പറയുന്നത് മുപ്പതുകളില്‍ എത്തിയാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എല്ലാ സ്ത്രീകളും മമോഗ്രാം പരിശോധന നടത്തണം എന്നാണ്. മുപ്പതുകളില്‍ അതിനു സാധിച്ചില്ല എങ്കില്‍ പോലും നാല്‍പതുകളില്‍ ഉറപ്പായും നടത്തേണ്ട പരിശോധന ആണ് ഇത്. സ്തനാർബുദം മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്ന പരിശോധന ആണിത്. സ്തനാര്‍ബുദം ഇന്ന് അത്രയേറെ ഭയപ്പെടേണ്ട ഒന്നെല്ലെങ്കില്‍കൂടിയും കരുതല്‍ ആവശ്യമുള്ള ഒരു രോഗം തന്നെയാണ്. ബ്രെസ്റ്റ് കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളില്‍ പ്രധാനം സ്വയ പരിശോധനയും മാമോഗ്രഫിയുമാണ്. മാമോഗ്രം വഴി രോഗത്തെ നേരത്തെ കണ്ടെത്താനും ചികിത്സകള്‍ ആരംഭിക്കാനും സാധിക്കും.
പാപ്സ്മിയര്‍ - പാപ്പ് ടെസ്റ്റ്, സെർവിക്കൽ സ്മിയർ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഗർഭാശയമുഖത്തെ (cervix) അർബുദങ്ങളടക്കമുള്ള പല കോശ വ്യതിയാനങ്ങളും രോഗ സാധ്യതയും മുൻകൂട്ടി കണ്ടെത്താൻ ഉതകുന്ന കോശപരിശോധനയാണ് പാപ്സ്മിയര്‍. 21 വയസ്സുകഴിഞ്ഞാല്‍ ഓരോ അഞ്ചു വര്‍ഷവും ഉറപ്പായും ഈ പരിശോധന നടത്തണം. ഇത് 65 വയസ്സ് വരെ തുടരണം. സെർവിക്കൽ കാന്‍സര്‍ അഥവാ ഗർഭാശയമുഖ കാൻസർ ഇത് വഴി മുന്‍കൂട്ടി കണ്ടെത്താം.
എച്ച്പിവി ടെസ്റ്റിങ് - ഗർഭാശയമുഖത്ത് അസാധാരണമായ രീതിയിൽ കോശങ്ങൾ നിയന്ത്രണമില്ലാതെ വളരുന്നതു മൂലമാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നത്. ഇതിനു കാരണമാകുന്നത് ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) ആണ്. പാപ് സ്മിയര്‍ പരിശോധനകളില്‍ എന്തെങ്കിലും അസ്വാഭാവികതകള്‍ കണ്ടെത്തിയാല്‍ ഡോക്ടര്‍ കൂടുതല്‍ പരിശോധനകള്‍ നിര്‍ദേശിക്കുക പതിവാണ്. എച്ച്പിവിടെസ്റ്റ്, ഡിഎന്‍എ ടെസ്റ്റ് എന്നിവ നടത്തുക വഴി രോഗബാധ ഉണ്ടോയെന്നു സ്ഥിരീകരിക്കാന്‍ സാധിക്കുന്നതാണ്.
ലിക്വിഡ് പ്രൊഫൈല്‍ - 20 വയസ് കഴിഞ്ഞാല്‍ ഓരോ അഞ്ചു വര്‍ഷവും ലിക്വിഡ് പ്രൊഫൈല്‍ ടെസ്റ്റ് ചെയ്യണം. അതിനൊപ്പം നല്ല ഡയറ്റ്, വ്യായാമം എന്നിവയും ആവശ്യം.
തൈറോയ്ഡ് ഫങ്ഷന്‍ ആന്‍ഡ് സിബിസി - അനീമിയ, ക്ലിനിക്കല്‍ തൈറോയ്ഡിസം എന്നിവ നേരത്തെ കണ്ടെത്താന്‍ ആണ് ഈ പരിശോധനകള്‍.
ഫെര്‍ട്ടിലിറ്റി ആന്‍ഡ് പ്രി പ്രഗ്നൻസി പരിശോധന- വന്ധ്യതയോ അത് സംബന്ധിച്ച എന്തെങ്കിലും രോഗങ്ങളോ ഉണ്ടോ എന്ന് നേരത്തെ കണ്ടെത്താന്‍ ഈ പരിശോധനകള്‍ സഹായിക്കും. മുപ്പതുകളില്‍ എത്തിയിട്ടും കുട്ടികള്‍ ഉണ്ടായില്ല എങ്കില്‍ ഉറപ്പായും ഈ പരിശോധന നടത്തണം.
English Summary: 6 medical tests every woman over the age of 30 should schedule annually