തൊണ്ടവേദന ഹൃദയവാൽവിനെ ബാധിക്കുന്ന സാഹചര്യങ്ങൾ അറിഞ്ഞ് ഒഴിവാക്കുക
തൊണ്ടവേദന വരുത്തി വയ്ക്കുന്നത് സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ മൂലവും കൂടിയാണെങ്കിൽ റുമാറ്റിക് പനിയും വാതവും കൂടാതെ ഹൃദയവാൽവിനെക്കൂടി ബാധിച്ചേക്കാം. പിന്നീട് അതിന് ശസ്ത്രക്രിയ വേണ്ടി വന്നേക്കാം.

ഞാൻ ഗൾഫിൽ ജോലി ചെയ്യുന്ന ഒരു യുവാവാണ്. നാട്ടിൽ വച്ച് എനിക്ക് ഇടയ്ക്കിടെ ടോൺസിൽസിന്റെ അസുഖം ഉണ്ടായിരുന്നു. ഇപ്പോൾ ഇവിടെ വന്നിട്ടും അസുഖം തുടരുന്നു. മനോരമ വാരികയില്‍ മുൻപ് താങ്കൾ എഴുതിയിരുന്ന കുറിപ്പ് പ്രകാരം ഭക്ഷണശേഷം ചെറുചൂടുവെള്ളത്തിൽ ഉപ്പിട്ട് തൊണ്ട വൃത്തിയാക്കുകയും കൂടാതെ രാവിലെയും വൈകിട്ടും പല്ല് തേക്കാറുമുണ്ട്. ഇവിടെ മുറിയിലും കടയിലും എല്ലാം എസി ഉപയോഗിക്കുന്നതു കാരണം രാവിലെ ഉണരുമ്പോൾ തൊണ്ടവേദനയാണ്. എനിക്ക് സ്വന്തമായി എസി ഓഫ് ചെയ്യാൻ പറ്റുകയില്ല. കഴുത്തിൽ തുണി ചുറ്റിയാണ് കിടക്കുന്നത്. അതുകൊണ്ടും ഗുണമില്ല. സ്വൽപം കേൾവിക്കുറവും അനുഭവപ്പെടുന്നുണ്ട്. ഇതിന് ഒരു പ്രതിവിധി പറഞ്ഞു തന്ന് സഹായിക്കണം.
ഉത്തരം: രാത്രി തണുപ്പടിക്കുമ്പോൾ തൊണ്ടവേദന വരുമെന്നത് പലരും ഇന്ന് മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. തൊണ്ടവേദന വരുത്തി വയ്ക്കുന്നത് സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ മൂലവും കൂടിയാണെങ്കിൽ റുമാറ്റിക് പനിയും വാതവും കൂടാതെ ഹൃദയവാൽവിനെക്കൂടി ബാധിച്ചേക്കാം. പിന്നീട് അതിന് ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. തണുപ്പു പ്രദേശങ്ങളിൽ സഞ്ചരിക്കുമ്പോൾ അല്ലെങ്കിൽ എസി ഉപയോഗിക്കുമ്പോൾ കൈകൾ തണുത്തിരിക്കുകയാണെങ്കിൽ മുൻകരുതലായി കൂടുതൽ വസ്ത്രം ധരിക്കേണ്ടി വരും. കമ്പിളി വസ്ത്രം, സോക്സ്, സ്വെറ്റർ മുതലായവ. എസിയുടെ തണുപ്പ് കുറയ്ക്കാൻ ശ്രമിക്കുക. എസിയുടെ കാറ്റിൽ നിന്നു മാറി നിൽക്കാനും ശ്രമിക്കുക. തലയിൽ തൊപ്പിയും, കഴുത്തും താടിയും നെഞ്ചിന്റെ നടുഭാഗത്തും ഒരു തോർത്ത് ഉപയോഗിച്ചും തണുപ്പിൽ നിന്നു രക്ഷനേടാം.
ചെവിയുടെ കേൾവിക്കുറവും അടഞ്ഞിരിക്കുന്നതും തൊണ്ടയിൽ നിന്ന് ചെവിയിലേക്കു ബന്ധിക്കുന്ന ഭാഗം അടഞ്ഞിരിക്കുന്നതു കൊണ്ടായിരിക്കും. വായിൽക്കൂടി ശ്വസിക്കുന്നതും കൂർക്കം വലിക്കുന്നതും ഈ പ്രശ്നം കൂടുതൽ ഗുരുതരമാക്കാറുണ്ട്.
English Summary: Tonsillitis and Throat pain