ക്ഷീണം തീർക്കാൻ ഒരു ദിവസം മുഴുവൻ ഉറങ്ങിതീർക്കുന്നവർ നമുക്കിടയിലുണ്ട്. അവർക്കായി ഒരു വാർത്തയുണ്ട്. ആവശ്യത്തിലധികം ഉറങ്ങുന്നത് പക്ഷാഘാതം വരുത്തുമത്രേ. മുതിർന്ന ഒരു വ്യക്തി തടസ്സം കൂടാതെ എട്ടുമണിക്കൂറെങ്കിലും ഉറങ്ങേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാൽ അധികമായാൽ ഉറക്കവും അനാരോഗ്യകരമാണ് എന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ഷീണം തീർക്കാൻ ഒരു ദിവസം മുഴുവൻ ഉറങ്ങിതീർക്കുന്നവർ നമുക്കിടയിലുണ്ട്. അവർക്കായി ഒരു വാർത്തയുണ്ട്. ആവശ്യത്തിലധികം ഉറങ്ങുന്നത് പക്ഷാഘാതം വരുത്തുമത്രേ. മുതിർന്ന ഒരു വ്യക്തി തടസ്സം കൂടാതെ എട്ടുമണിക്കൂറെങ്കിലും ഉറങ്ങേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാൽ അധികമായാൽ ഉറക്കവും അനാരോഗ്യകരമാണ് എന്നാണ് ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

അരമണിക്കൂർ വരെ ഉച്ചയ്ക്ക് ഒന്നു മയങ്ങുന്നവരെ അപേക്ഷിച്ച് ഒന്നര മണിക്കൂറിൽ അധികം ഉച്ചയുറക്കം ശീലമാക്കിയവർക്ക് പിന്നീട് പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത 25 ശതമാനം കൂടുതൽ ആണ്. ഉച്ചയ്ക്ക് ഉറങ്ങാത്തവർക്ക് ചെറുമയക്കം ശീലമാക്കിയവരെ അപേക്ഷിച്ച് പക്ഷാഘാത സാധ്യത തീരെയില്ല എന്നു പഠനത്തിൽ കണ്ടു.

ADVERTISEMENT

ദീർഘനേരം മയങ്ങുന്നവർക്കും രാത്രി കൂടുതൽ ഉറങ്ങുന്നവർക്കും കൊളസ്ട്രോളിന്റെ അളവിൽ മാറ്റം വരുകയും അരവണ്ണം കൂടുകയും ചെയ്യും. ഇവ രണ്ടും പക്ഷാഘാതത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. കൂടുതൽ സമയം ഉച്ചയ്ക്കും രാത്രിയിലും ഉറങ്ങുന്നത് ഒട്ടും ആക്ടീവ് അല്ലാത്ത ജീവിത ശൈലിയാണ് സൂചിപ്പിക്കുന്നത്. ഇത് പക്ഷാഘാത സാധ്യത കൂട്ടും. പഠനത്തിനു നേതൃത്വം നൽകിയ ചൈനയിലെ ഹുവാഷോങ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകയായ ഷിസിയാവോമിനാങ് പറയുന്നു.

ശരാശരി 63 വയസുള്ള 31750 പേരിലാണ് പഠനം നടത്തിയത്. പഠനം തുടങ്ങുമ്പോൾ ഇവരിലാർക്കും പക്ഷാഘാതം മുൻപ് വന്നിട്ടുണ്ടായിരുന്നില്ല. ആറുവർഷം നീണ്ട പഠനത്തിനൊടുവിൽ 1557 പേർക്ക് പക്ഷാഘാതം വന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

ADVERTISEMENT

രാത്രിയിൽ ഒൻപത് മണിക്കൂറൊ അതിലധികമോ ഉറങ്ങുന്നവർക്ക് ഏഴോ അതിലധികമോ മണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് പക്ഷാഘാത സാധ്യത 23 ശതമാനം കൂടുതലാണെന്നു കണ്ടു. മിതമായി ഉറങ്ങുന്നവരെ അപേക്ഷിച്ച് ദീർഘനേരം ഉച്ചയ്ക്ക് ഉറങ്ങുന്നവർക്കും, രാത്രി കൂടുതൽ മണിക്കൂർ ഉറങ്ങുന്നവർക്കും പക്ഷാഘാതം വരാനുള്ള സാധ്യത 85 ശതമാനം ആണെന്ന് പഠനത്തിൽ തെളിഞ്ഞു.

ആവശ്യത്തിന് ഉറങ്ങേണ്ടത് ആരോഗ്യത്തിന് ആവശ്യമാണെങ്കിലും ‘കുംഭകർണസേവ’ അത്ര നന്നല്ല എന്ന് ഈ പഠനം അടിവരയിടുന്നു.

ADVERTISEMENT

English Summary: Excessive sleep may raise stroke risk

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT