തിരക്കുപിടിച്ച ജീവിതത്തിനിടയിൽ സ്ട്രോക്കിനെ കരുതിയിരിക്കണമെന്നും രോഗം ലക്ഷണം കണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നുംം വിദഗ്ധർ. മുംബൈ നഗരത്തിൽ പ്രതിദിനം അൻപതോളം പേർക്ക് സ്ട്രോക്ക് വരാറുണ്ടെന്നും പലർക്കും സമയത്തു ചികിത്സ ലഭിക്കുന്നില്ലെന്നുമാണു കണ്ടെത്തൽ. കൃത്യസമയത്തു ചികിത്സിച്ചാൽ ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരക്കുപിടിച്ച  ജീവിതത്തിനിടയിൽ സ്ട്രോക്കിനെ കരുതിയിരിക്കണമെന്നും രോഗം ലക്ഷണം കണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നുംം വിദഗ്ധർ.  മുംബൈ നഗരത്തിൽ പ്രതിദിനം  അൻപതോളം പേർക്ക് സ്ട്രോക്ക് വരാറുണ്ടെന്നും പലർക്കും സമയത്തു ചികിത്സ ലഭിക്കുന്നില്ലെന്നുമാണു കണ്ടെത്തൽ.

കൃത്യസമയത്തു ചികിത്സിച്ചാൽ ചില ദിവസങ്ങൾക്കുള്ളിൽതന്നെ രോഗിക്കു നടക്കാനും  മാസങ്ങൾക്കുള്ളിൽ സാധാരണ ജീവിതത്തിലേക്കു മടങ്ങാനും കഴിയുമെന്നും ഇവർ പറയുന്നു. സ്ട്രോക്ക് ലക്ഷണം കണ്ടാലുടൻ ആശുപത്രിയിൽ എത്തിക്കണം. 

ADVERTISEMENT

സംസ്ഥാന സർക്കാരിന്റെ 108 സൗജന്യ ആംബുലൻസ് സർവീസ് എപ്പോഴും ലഭ്യമാണ്.  ഫോൺ ചെയ്താൽ  ശരാശരി 20 മിനിറ്റിനകം രോഗിയുള്ള സ്ഥലത്തെത്തും. അര മണിക്കുറിനുള്ളിൽ ഇവർ ആശുപത്രിയിൽ എത്തിക്കുമെന്നും മുംബൈ സ്ട്രോക്ക് സൊസൈറ്റി ചൂണ്ടിക്കാട്ടി. 

ചിരിക്കുമ്പോൾ ചുണ്ട് ഒരു വശത്തേക്കു കോടുക, കൈ ഉയർത്താനും സംസാരിക്കാനും പ്രയാസം എന്നിവ സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്. 

രോഗിക്കു നാലര മണിക്കൂറിനുള്ളിൽ ആവശ്യമായ ചികിത്സ കിട്ടിയിരിക്കണമെന്നതാണ് മുഖ്യമെന്നു സൊസൈറ്റി പ്രസി‍ഡന്റ്  ഡോ. ശിരിഷ് ഹസ്തക് ചൂണ്ടിക്കാട്ടി.

രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം എന്നിവയുള്ളവർക്കും  പുകവലിക്കാർക്കും സ്ട്രോക്ക് സാധ്യത കൂടുതലാണ്. 

ADVERTISEMENT

ഇത്തരം രോഗങ്ങളുള്ളവർ  കൃത്യമായി മരുന്നു കഴിക്കുകയും  വ്യായാമം, ആഹാരം, വിശ്രമം, ഉറക്കം എന്നിവയിൽ നിഷ്ഠ പാലിക്കുകയും വേണം. 

പുകവലി നിർത്തണം. മാനസിക സമ്മർദമാണ് നിയന്ത്രിക്കേണ്ട മറ്റൊന്ന്. തൊഴിൽ സമ്മർദമാണ് നഗരത്തിൽ ഏറെ പേർക്കും മാനസിക സമ്മർദത്തിനു കാരണമായി കണ്ടെത്തിയിരിക്കുന്നത്. 

സ്ട്രോക്ക് മൂലമുള്ള മരണം വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 1990 ൽ മരണത്തോതിൽ 13ാം സ്ഥാനത്ത് ആയിരുന്നെങ്കിൽ 2016ൽ ഇത് 10ാം സ്ഥാനത്തേക്കാണ് ഉയർന്നിരിക്കുന്നത്.

ഇവ പാലിക്കൂ

ADVERTISEMENT

സ്ട്രോക്കിനെ പ്രതിരോധിക്കാൻ എന്തു ചെയ്യണമെന്നു പ്രമുഖ ഹൃദ്രോഗ വിദഗ്ധനും   നെരുൾ ഡി.വൈ.പാട്ടീൽ യൂണിവേഴ്സിറ്റി  മുൻ വൈസ് ചാൻസലറുമായി പ്രഫ. ഡോ. ജയിംസ് തോമസ് പറയുന്നു.

∙ മാനസിക സമ്മർദവും പിരിമുറുക്കവും നിയന്ത്രിക്കണം. 

∙  രക്തസമ്മർദം ദിവസവും പരിശോധിച്ച് സാധാരണ നിലയിലാണെന്ന് ഉറപ്പാക്കണം. 

∙ പ്രമേഹം, കൊളസ്ട്രോൾ എന്നിവ  നിയന്ത്രണത്തിൽ നിർത്തണം. 

∙ ഉപ്പ് പരമാവധി കുറയ്ക്കണം, ദിവസം 2–3 ഗ്രാമിൽ കൂടുതൽ പാടില്ല (കേരളീയർ 10–12 ഗ്രാം വരെ കഴിക്കുന്നുണ്ട്.) 

∙ പതിവായി വ്യായാമം ചെയ്യണം. ആഴ്ചയിൽ 4 പ്രാവശ്യമെങ്കിലും 35–40 മിനിറ്റ് വരെ വേഗത്തിൽ നടക്കണം.

∙ അമിത ഭാരം ഒഴിവാക്കണം.  

∙ മാട്ടിറച്ചി, ആട്ടിറച്ചി  കുറയ്ക്കുക. 

∙ ചോറ് കുറയ്ക്കുക, പകുതി വേവിച്ച പച്ചക്കറി ധാരാളം കഴിക്കുക, 

∙ വൈറ്റമിൻ ഡി ലെവൽ 40 വേണം. (മിക്കവർക്കും 15–20 മാത്രം), മുട്ട കഴിക്കുന്നതിലൂടെ കുറവു  പരിഹരിക്കാം. ദിവസവും രാവിലെ 2 മുട്ട കഴിക്കാം. ചോറ് ഒരു കപ്പ് മാത്രം മതി, ചപ്പാത്തി 2).

English Summary: Stroke: Symptoms, Treatment and prevention