ഗർഭിണികളിൽ വരുന്ന പ്രമേഹം അഥവാ ജസ്റ്റേഷണൽ ഡയബറ്റിസ് മെലിറ്റസ്(Gestational Diabetes Mellitus) ഏറെ ശ്രദ്ധിക്കേണ്ട ഒരവസ്ഥയാണ്. നല്ലൊരു ശതമാനം ഗര്‍ഭിണികള്‍ക്കും ഈ അവസ്ഥ ഉണ്ടാകുന്നുണ്ട്. ഏകദേശം 2-5% ഗര്‍ഭിണികള്‍ക്കും ഈ അവസ്ഥയുണ്ടാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കു്നനത്. ജിഡിഎം നിസ്സാരമായി കാണേണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗർഭിണികളിൽ വരുന്ന പ്രമേഹം അഥവാ ജസ്റ്റേഷണൽ ഡയബറ്റിസ് മെലിറ്റസ്(Gestational Diabetes Mellitus) ഏറെ ശ്രദ്ധിക്കേണ്ട ഒരവസ്ഥയാണ്. നല്ലൊരു ശതമാനം ഗര്‍ഭിണികള്‍ക്കും ഈ അവസ്ഥ ഉണ്ടാകുന്നുണ്ട്. ഏകദേശം  2-5% ഗര്‍ഭിണികള്‍ക്കും ഈ അവസ്ഥയുണ്ടാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കു്നനത്. ജിഡിഎം നിസ്സാരമായി കാണേണ്ട ഒന്നല്ല. ചികിത്സിച്ചില്ലെങ്കില്‍ പ്രസവസമയത്തോ അതിനു മുന്‍പോ ഗര്‍ഭിണിക്ക് അപകടം സംഭവിക്കാവുന്ന അവസ്ഥ ആണിത്. മാത്രമല്ല ഇവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ടൈപ്പ് 2 ഡയബറ്റിസ് വരാനുള്ള സാധ്യതയുമുണ്ട്.

ഗര്‍ഭകാലത്ത് മാത്രം വരുന്ന അവസ്ഥയാണ് ജസ്റ്റേഷണൽ ഡയബറ്റിസ്.  പ്രസവിച്ച ശേഷം 90 ശതമാനം ഗർഭിണികളിലും ജിഡിഎം  അപ്രത്യക്ഷമാകും. പക്ഷേ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ രണ്ടോ അഞ്ചോ വർഷങ്ങൾ കഴിയുമ്പോൾ മിക്കവാറും എല്ലാ പെൺകുട്ടികളിലും ഈ പ്രമേഹം തിരിച്ചെത്താം.  

ADVERTISEMENT

അമിതവണ്ണം ഉള്ളവര്‍, വൈകിയുള്ള ഗര്‍ഭധാരണം, പാരമ്പര്യമായി പ്രമേഹചരിത്രമുള്ളവര്‍ എന്നിവര്‍ ജസ്റ്റേഷണൽ ഡയബറ്റിസ് ഭയക്കണം.  എന്നാല്‍ ഉരുളക്കിഴങ്ങും ജസ്റ്റേഷണൽ ഡയബറ്റിസും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ?

ഇന്ത്യന്‍ ആഹാരശൈലിയില്‍ ഉരുളക്കിഴങ്ങിന് ഏറെ പങ്കുണ്ട്. ഹൈ സ്റ്റാര്‍ച്ച് അടങ്ങിയ ഇവ വണ്ണം കൂടാനും മെറ്റബോളിക് ഡിസോഡറിനും കാരണമാകും.  എന്നാല്‍ ജസ്റ്റേഷണൽ ഡയബറ്റിസും കിഴങ്ങും തമ്മില്‍ ബന്ധമുണ്ടെന്നു തന്നെയാണ് ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത്. വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയതാണ് ഉരുളക്കിഴങ്ങ്. 

ADVERTISEMENT

പ്ലാസ്മ ഗ്ലൂക്കോസ് അളവ് വര്‍ധിപ്പിക്കാനും  ടൈപ്പ് 2 പ്രമേഹം വര്‍ധിപ്പിക്കാനും ഉരുളക്കിഴങ്ങ് കാരണമാകും. രണ്ടു മണിക്കൂറിൽ 140–ൽ താഴെ നിൽക്കണമെന്നു മറ്റു രോഗികളോടു പറയുമ്പോൾ ജിഡിഎം ഉള്ള അമ്മമാർക്ക് ഇത് 120–ൽ താഴെയാണ്. ഫാസ്റ്റിങ് ഗ്ലൂക്കോസ് 90–ൽ താഴെയും. ഗർഭിണികൾക്കുള്ള നോർമൽ വ്യത്യസ്തമാണ്. ഇത്തരത്തിൽ നോർമൽ താഴെ നിർത്തുമ്പോൾ പഞ്ചസാര കുറയാനും പാടില്ല. ഇത് കൂടാതെയും കുറയാതെയും കൊണ്ടുപോകുന്നത് ഗർഭിണിയായിരിക്കുന്ന സമയത്ത് അതീവ ശ്രമകരമാണ്.

24 നും 44 നും ഇടയില്‍ പ്രായമുള്ള 116430 സ്ത്രീകളുടെ കേസ് പഠിച്ച ശേഷം ആണ് കിഴങ്ങ് കഴിക്കുന്ന സ്ത്രീകള്‍ക്കും ജസ്റ്റേഷണൽ ഡയബറ്റിസ് സാധ്യത ഉണ്ടെന്നു കണ്ടെത്തിയത്. ഗ്ലൈസെമിക് ഇൻഡക്സ് കൂടിയ അളവിലെ ആഹാരം കഴിക്കുമ്പോള്‍ അത് പ്ലാസ്മ ഗ്ലൂക്കോസ് ലെവല്‍ കൂട്ടുന്നു. ഇത് ഗര്‍ഭകാലത്തെ HbA1c  അളവും വര്‍ധിപ്പിക്കുന്നു. ഇതാണ് കിഴങ്ങ് മൂലം ജസ്റ്റേഷണൽ ഡയബറ്റിസ് ഉണ്ടാകുന്നു എന്ന് പറയാന്‍ കാരണം. ശരിയായ ഡയറ്റ്, നല്ല വ്യായാമം എന്നിവയിലൂടെ  ജസ്റ്റേഷണൽ ഡയബറ്റിസ് വരാതെ നോക്കാന്‍ സാധിക്കും. 

ADVERTISEMENT

English Summary: A diet rich in potatoes during pregnancy increases the risk of Gestational diabetes