ഭക്ഷണം അമിതമായി കഴിച്ചാൽ ശരീരഭാരം കൂടുകയാവും ഫലം. എന്നാൽ ഇതു മാത്രമല്ല, അമിതമായ ഭക്ഷണം കഴിപ്പ് തലച്ചോറിലെ പ്രധാന ഭാഗങ്ങളെ തകരാറിലാക്കുകയും ചെയ്യുമെന്നു പഠനം. ഡിഫ്യൂഷൻ ടെൻസർ ഇമേജിങ് (DTI) എന്ന ടെക്നിക് ഉപയോഗിച്ച് ആരോഗ്യമുള്ള കൗമാരപ്രായക്കാരായ 61 പേരെ പൊണ്ണത്തടിയുള്ള 59 പേരുമായി താരതമ്യപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷണം അമിതമായി കഴിച്ചാൽ ശരീരഭാരം കൂടുകയാവും ഫലം. എന്നാൽ ഇതു മാത്രമല്ല, അമിതമായ ഭക്ഷണം കഴിപ്പ് തലച്ചോറിലെ പ്രധാന ഭാഗങ്ങളെ തകരാറിലാക്കുകയും ചെയ്യുമെന്നു പഠനം. 

ഡിഫ്യൂഷൻ ടെൻസർ ഇമേജിങ് (DTI) എന്ന ടെക്നിക് ഉപയോഗിച്ച് ആരോഗ്യമുള്ള കൗമാരപ്രായക്കാരായ 61 പേരെ പൊണ്ണത്തടിയുള്ള 59 പേരുമായി താരതമ്യപ്പെടുത്തി. ഇതിലൂടെ ജലത്തോടൊപ്പം തലച്ചോറിലെ വൈറ്റ് മാറ്ററിന്റെയും വ്യാപനം മനസ്സിലാക്കി തലച്ചോറിലെ കലകളിൽ കാണപ്പെടുന്ന വസ്തുവാണ് വൈറ്റ് മാറ്റർ. പഠനത്തിൽ പങ്കെടുത്തവരുടെ ഫ്രാക്ഷണൽ അനിസോട്രോപ്പി (FA) വൈറ്റ് മാറ്ററുമായി താരതമ്യപ്പെടുത്തി. 

ADVERTISEMENT

FA എത്ര കുറവാണോ അത്രയും കൂടുതൽ വൈറ്റ് മാറ്ററിന് നാശം സംഭവിച്ചതായി കണ്ടു. എല്ലാവരുടെയും FA വാല്യൂ താരതമ്യപ്പെടുത്തിയപ്പോൾ പൊണ്ണത്തടിയുള്ളവർക്കാണ് FA ഏറ്റവും കുറവ് എന്നു കണ്ടു. 

FA യുടെ അളവ് കുറയുന്നതു മൂലം പൊണ്ണത്തടിയുള്ളവരിൽ തലച്ചോറിനുണ്ടാകുന്ന മാറ്റം, തലച്ചോറിലെ വികാരങ്ങളെയും വിശപ്പിനെയും ബൗദ്ധിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ADVERTISEMENT

രക്തത്തിലെ പഞ്ചസാരയുടെ അളവും ഇൻസുലിൻ പ്രതിരോധവും വര്‍ധിക്കുമ്പോഴും തലച്ചോറിന്റെ ഇതേ ഭാഗങ്ങൾക്കാണ് നാശം സംഭവിക്കുന്നത്. ലെപ്റ്റിൻ എന്ന ഹോർമോണും തലച്ചോറിന്റെ നാശവുമായും ബന്ധമുണ്ടെന്നും പഠനത്തിൽ കണ്ടു. വിശപ്പിനെ നിയന്ത്രിക്കുകയും കൊഴുപ്പ് ശേഖരിക്കുകയും ചെയ്യുന്ന ഹോർമോൺ ആണ് ലെപ്റ്റിൻ. ചുരുക്കിപ്പറഞ്ഞാൽ പൊണ്ണത്തടി ഇൻഫ്ലമേഷനു കാരണമാകും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതിനും തലച്ചോറിന്റെ ക്ഷതത്തിനും ഇൻസുലിൻ പ്രതിരോധത്തിനും ലെപ്റ്റിൻ പ്രതിരോധത്തിനും കാരണമാകും. 

തലച്ചോറിനെ സംരക്ഷിക്കാനും ശരീരഭാരം കൂടുന്നതു തടയാനും അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുന്നതാകും നല്ലതെന്നു പഠനം പറയുന്നു.

ADVERTISEMENT

ബ്രസീലിലെ സാവോപോളോ സർവകലാശാല ഗവേഷകർ നടത്തിയ ഈ പഠനം. റേഡിയോളജിക്കൽ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ചു. 

English Summary: Over eating is damaging your brain