ഹൃദ്രോഗം വരാതിരിക്കാൻ ചെറുപ്പത്തിലേ സ്വീകരിക്കാം ഈ മുൻകരുതലുകൾ
പിറന്ന് പിച്ചവെച്ച് നടക്കുന്ന കാലംമുതൽ, അല്ല, അതിനും മുമ്പേ ഗർഭപാത്രത്തിലായിരിക്കുമ്പോൾ മുതൽ, വർഷങ്ങൾക്കുശേഷമുണ്ടായേക്കാവുന്ന ഒരു ഹാർട്ടറ്റാക്കിനെപ്പറ്റി വിചാ രിച്ച് തലപുകയ്ക്കണോ? ചോദ്യം രസകരമായി തോന്നുന്നു ണ്ടെങ്കിലും ഉത്തരം അതിസങ്കീർണമാണ്. ഒരു പക്ഷേ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരമൊരു
പിറന്ന് പിച്ചവെച്ച് നടക്കുന്ന കാലംമുതൽ, അല്ല, അതിനും മുമ്പേ ഗർഭപാത്രത്തിലായിരിക്കുമ്പോൾ മുതൽ, വർഷങ്ങൾക്കുശേഷമുണ്ടായേക്കാവുന്ന ഒരു ഹാർട്ടറ്റാക്കിനെപ്പറ്റി വിചാ രിച്ച് തലപുകയ്ക്കണോ? ചോദ്യം രസകരമായി തോന്നുന്നു ണ്ടെങ്കിലും ഉത്തരം അതിസങ്കീർണമാണ്. ഒരു പക്ഷേ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരമൊരു
പിറന്ന് പിച്ചവെച്ച് നടക്കുന്ന കാലംമുതൽ, അല്ല, അതിനും മുമ്പേ ഗർഭപാത്രത്തിലായിരിക്കുമ്പോൾ മുതൽ, വർഷങ്ങൾക്കുശേഷമുണ്ടായേക്കാവുന്ന ഒരു ഹാർട്ടറ്റാക്കിനെപ്പറ്റി വിചാ രിച്ച് തലപുകയ്ക്കണോ? ചോദ്യം രസകരമായി തോന്നുന്നു ണ്ടെങ്കിലും ഉത്തരം അതിസങ്കീർണമാണ്. ഒരു പക്ഷേ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരമൊരു
പിറന്ന് പിച്ചവെച്ച് നടക്കുന്ന കാലംമുതൽ, അല്ല, അതിനും മുമ്പേ ഗർഭപാത്രത്തിലായിരിക്കുമ്പോൾ മുതൽ, വർഷങ്ങൾക്കുശേഷമുണ്ടായേക്കാവുന്ന ഒരു ഹാർട്ടറ്റാക്കിനെപ്പറ്റി വിചാ രിച്ച് തലപുകയ്ക്കണോ? ചോദ്യം രസകരമായി തോന്നുന്നു ണ്ടെങ്കിലും ഉത്തരം അതിസങ്കീർണമാണ്. ഒരു പക്ഷേ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരമൊരു ചിന്താഗതി വൈദ്യ ശാസ്ത്രത്തിലുണ്ടായിട്ടില്ലായിരുന്നു.
ഹാർട്ടറ്റാക്കുമായി ആശുപത്രിയിലെത്തുമ്പോൾ, അതിലേയ്ക്ക് ഒരുവനെ നയിച്ച സംഭവവികാസങ്ങൾ മാസങ്ങൾക്ക് മുമ്പ് മാത്രമുണ്ടായതാണെന്ന് ഏവരും കരുതിയിരുന്നു. എന്നാൽ വൈദ്യശാസ്ത്രത്തിൽ വന്ന അത്ഭുതകരമായ മുന്നേറ്റങ്ങൾ രോഗഗതിയെ എന്നല്ല രോഗകാരണങ്ങളേയും തിരുത്തിയെഴുതുകയുണ്ടായി. ഹൃദ്രോഗത്തിന്റെ നാമ്പുകള്‍ ബാല്യത്തിലേ പൊട്ടിമുളയ്ക്കുന്നുവെന്ന് വൈദ്യശാസ്ത്രം ഗവേഷണനിരീക്ഷണങ്ങളിലൂടെ തെളിയിച്ചു.
മാരകമായ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന ആപത്ഘടകങ്ങളെ ചെറുപ്പത്തിലേ കണ്ടുപിടിച്ച് അവയെ പടിപ്പുറത്ത് നിർത്താനുള്ള സത്വര നടപടികൾ ആരംഭിക്കുക എന്നതാണ് ഹൃദ്രോഗം വരാതെ നോക്കാനുള്ള ഏറ്റവും നല്ല മാർഗം.
ഗർഭാവസ്ഥയിൽ തുടങ്ങി, പിറന്ന് പിച്ച വച്ച് വളര്‍ന്ന് വലുതാകുന്നതുവരെ ഹൃദ്രോഗത്തിന്റെ നാനാവിധ ഭീഷണികൾ ഒരു നിഴൽപോലെ പിന്തുടരുന്നു. വളർച്ചയുടെ നാഴികക്കല്ലുകൾ ദ്രുതഗതിയിൽ പിന്നിടുന്ന കുട്ടികൾ രോഗം വരാതെ വലുതാകണമെങ്കിൽ അതിനനുയോജ്യമായ ചുറ്റുപാടുകൾ തക്കസമയത്ത് ഒരുക്കിക്കൊടുക്കുകതന്നെ വേണം.
ഗർഭത്തിലെ ശിശുവിന്റെ ആരോഗ്യാവസ്ഥയ്ക്കുണ്ടാകുന്ന വൈകല്യങ്ങൾ ഭാവിയിലുണ്ടാകുവാൻ പോകുന്ന ഒട്ടേറെ രോഗാവസ്ഥകൾക്ക് നിദാനമാകുന്നു എന്ന യാഥാർത്ഥ്യം ഇന്ന് വൈദ്യശാസ്ത്രം വളരെ വ്യക്തമായി മനസ്സിലാക്കി കഴിഞ്ഞു. ഗർഭസ്ഥശിശുവിന്റെ ആരോഗ്യവും, രൂപഘടനയും, അത് വളരുന്നതിലെ അപാകതകളും അതിനെ രോഗാതുരത യിലേക്ക് വലിച്ചിഴയ്ക്കുക തന്നെ ചെയ്യും.
പോഷകാഹാരക്കുറവ് നിമിത്തം ഗർഭസ്ഥ ശിശുവിനുണ്ടാകുന്ന താളംതെറ്റിയ വളർച്ച പിന്നീട്, വലുതാകുമ്പോൾ ഹൃദ്രോഗസാധ്യതയെ ഉദ്ദീപിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുകയുണ്ടായി. കുട്ടിയുടെ തൂക്കവർധനവിൽ വരുന്ന വ്യതിയാനങ്ങളും ശരീരത്തിന്റെ ആകമാനമുള്ള ഉപരിതല വ്യാപ്തിയും മറ്റും, പിന്നീട്, അമിത കൊളസ്ട്രോൾ, രക്താതിമർദം, ഇൻസുലിന്റെ കുറഞ്ഞ പ്രവർത്തനക്ഷമത തുടങ്ങിയ രോഗാവസ്ഥകളിലേക്ക് നയിക്കും.
ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത കുട്ടികൾക്ക് ഭാരം കൂടുന്നു. കൊളസ്ട്രോളും ഉപഘടകങ്ങളും പൊണ്ണത്തടിയുള്ള കുട്ടികളിൽ വർധിച്ച തോതിൽ കണ്ടു വരുന്നു. ധമനികളെ ജരിതാവസ്ഥയിലേക്കു നയിക്കുന്ന പ്രവണത കൗമാരപ്രായത്തിലേ തുടങ്ങുന്നു എന്ന് നിരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
വാഹനാപകടങ്ങൾ ഉണ്ടായി മരണപ്പെട്ട കൗമാരപ്രായക്കാരിലെ ഹൃദയധമനികൾ വിഛേദിച്ച് നിരീക്ഷിച്ചപ്പോൾ രക്തക്കുഴലുകളെ വികലമാക്കുന്ന ജരിതാവസ്ഥ ആ പ്രായത്തിലേ ആരംഭിച്ചതായി കാണുവാൻ സാധിച്ചു. കൗമാരത്തിന്റെ തുടക്കത്തിൽ ധമനികളിൽ കണ്ടു തുടങ്ങുന്ന ജരിതാവസ്ഥ മൂർച്ഛിക്കുമ്പോഴാണ് ഹാർട്ടറ്റാക്കുണ്ടാകുന്നത്.
ലോകത്തുള്ള പകുതിയോളം കുട്ടികൾ പുകവലിക്കാരോടൊ പ്പമാണ് ജീവിക്കുന്നത്. പുകവലിക്കാരായ രക്ഷിതാക്കളോടൊപ്പം ജീവിക്കുന്ന ഒരു കുട്ടി ഏതാണ്ട് 5 വയസ്സാകുമ്പോ ഴേക്കും 102 പായ്ക്കറ്റ് സിഗരറ്റിന്റെ പുക ശ്വസിച്ചിരിക്കുമെന്നാണ് കണക്ക്. അതുപോലെ ചെറുപ്പത്തിലേ പുകവലി ശീലമുള്ളവർ മധ്യവയസ്സാകുമ്പോഴക്കും ഹൃദ്രോഗത്താലും കാൻസർ തുടങ്ങിയ രോഗങ്ങളാലും മരിച്ചിരിക്കും.
നിരവധി കാരണങ്ങളാണ് കുട്ടികളിൽ ‘അതിറോസ്ക്ലീറോ സിസ്’ ഉണ്ടാക്കുന്നതിന് പ്രേരകമായി പ്രവർത്തിക്കുന്നത്: അമിതമായി കൊഴുപ്പടങ്ങുന്ന അശാസ്ത്രീയമായ ഭക്ഷണരീതി, പൊണ്ണത്തടി, വ്യായാമരാഹിത്യം, ആവശ്യത്തിനുറങ്ങാത്ത ശീലം, പുകവലി, പാരിസ്ഥിതിക പ്രവണതകൾ, പാരമ്പര്യം.
കുട്ടികളുണ്ടായി കഴിഞ്ഞ് എത്രയും പെട്ടെന്ന് അവരെ വളർത്തി വലുതാക്കി വലിയ മനുഷ്യരാക്കാനുള്ള മാതാപിതാക്കളുടെ അതിരുകടന്ന ആവേശമാണ് പലപ്പോഴും വിനയായി വരുന്നത്. കുട്ടികൾക്ക് എന്തും വാരിവലിച്ചുകൊടുക്കുന്ന മാതാപിതാക്കൾ അതിന്റെ ഭവിഷ്യത്തുകളെപ്പറ്റി ചിന്തിക്കാറെയില്ല.
‘അമേരിക്കൻ അക്കാഡമി ഓഫ് പീഡിയാട്രിക്സി’ന്റെ നിർദ്ദേശപ്രകാരം രണ്ട് വയസിന് താഴെയുള്ള ശിശുക്കളിൽ ഭക്ഷണക്രമീകരണം പ്രത്യേകിച്ച് ആവശ്യമില്ല. നവജാത ശിശുക്കള്‍ക്ക് കുറഞ്ഞത് ആറുമാസത്തേക്കെങ്കിലും അമ്മയുടെ മുലപ്പാൽ കൊടുക്കണം.
എന്നാൽ രണ്ട് വയസ്സിന് മേലെയുള്ള കുട്ടികളിൽ ആഹാര ക്രമീകരണം നടത്തിയേ പറ്റൂ. കൊഴുപ്പ് കുറച്ച്, പച്ചക്കറികളും പഴവർഗങ്ങളും ധാന്യങ്ങളും സുലഭമായുള്ള ആഹാരരീതി തിരഞ്ഞെടുക്കണം. ഉപ്പ് കൂടിയ ഭക്ഷണവും, ഫാസ്റ്റ്ഫുഡും മധുരമുള്ള പാനീയങ്ങളും കുട്ടികൾ വർജ്ജിക്കണം. ടി.വി. കണ്ട് സമയം കളയുന്നതിനു പകരം ആവശ്യത്തിന് വ്യായാമത്തിലേർപ്പെടാൻ കുട്ടികളെ മാതാപിതാക്കൾ നിർബന്ധിക്കണം.
ഈ നടപടികൾ കൊണ്ട് കുട്ടിയെ രോഗാ തുരതയിൽ നിന്ന് രക്ഷിക്കുവാൻ സാധിക്കും. ഇത് ഭാവിയിലു ണ്ടായേക്കാവുന്ന ഹൃദ്രോഗത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ട് നിൽക്കുവാൻ കുട്ടികളെ പ്രാപ്തരാക്കും.
English Summary : Heart attack, Heart disease prevention tips