ഉയര്ന്ന രക്തസമ്മർദം എന്തിനു നിയന്ത്രിച്ചു നിർത്തണം?
വിവിധ ജീവിതശൈലീ രോഗങ്ങളിൽ ഏറ്റവും സാധാരണയായിട്ടുള്ളതാണ് ഉയർന്ന ബിപി. കേരളത്തിൽ മൂന്നിൽ ഒരാൾ വീതം ഉയർന്ന ബിപി ഉള്ളവരാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഉയർന്ന ബിപി നിയന്ത്രിച്ചു നിർത്തിയില്ലെങ്കിലുണ്ടാവുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളെപ്പറ്റി അറിഞ്ഞിരിക്കുന്നത് അതിനെ ഫലപ്രദമായി നേരിടാൻ സഹായിക്കും.

വിവിധ ജീവിതശൈലീ രോഗങ്ങളിൽ ഏറ്റവും സാധാരണയായിട്ടുള്ളതാണ് ഉയർന്ന ബിപി. കേരളത്തിൽ മൂന്നിൽ ഒരാൾ വീതം ഉയർന്ന ബിപി ഉള്ളവരാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഉയർന്ന ബിപി നിയന്ത്രിച്ചു നിർത്തിയില്ലെങ്കിലുണ്ടാവുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളെപ്പറ്റി അറിഞ്ഞിരിക്കുന്നത് അതിനെ ഫലപ്രദമായി നേരിടാൻ സഹായിക്കും. ചികിത്സയിലൂടെയും ജീവിതശൈലിക്രമീകരണങ്ങളിലൂടെയും ഉയർന്ന ബിപിയെ നിയന്ത്രിച്ചു നിർത്തി സങ്കീർണതകളെ ഒഴിവാക്കാനാവും.
ഹൃദ്രോഗങ്ങൾ
ഉയർന്ന ബിപി യെ നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ ഏറ്റവും കൂടുതൽ അപകടം ഉണ്ടാകുന്നത് ഹൃദയത്തിനാണ്. ഹൃദയാഘാതം, ലെഫ്റ്റ് വെൻട്രിക്കുലാർ ഹൈപ്പർ ട്രോഫി, ഹൃദയപരാജയം, ഹൃദയത്തിന്റെ താളം തെറ്റൽ എന്നിവയാണ് അവയിൽ പ്രധാനം. 50 ശതമാനം ഹൃദയാഘാതത്തിനും കാരണം ഉയർന്ന ബിപിയാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാതെ അവഗണിച്ചാൽ അത് ഹൃദയപേശികൾക്ക് രക്തം നൽകുന്ന കൊറോണറി ധമനികളുടെ ഉൾഭിത്തിയിൽ കേടു വരുത്തുകയും ആ ഭാഗത്ത് കൊളസ്ട്രോളും മറ്റും അടിഞ്ഞു കൂടി ബ്ലോക്ക് ഉണ്ടാക്കുകയും ചെയ്യുന്നു. ബിപി കൂടി നിൽക്കുമ്പോൾ ഹൃദയം കൂടുതൽ ആയാസത്തോടെ പ്രവർത്തിക്കേണ്ടി വരുകയും തന്മൂലം ഹൃദയത്തിന്റെ ഇടതു വെൻട്രിക്കിൾ അറയുടെ മാംസപേശിയുടെ വണ്ണം കൂടുന്ന അവസ്ഥയാണ് ലെഫ്റ്റ് വെൻട്രിക്കുലാർ ഹൈപ്പർ ട്രോഫി. ശ്വാസംമുട്ടലാണ് ഇതിന്റെ പ്രധാന ലക്ഷണം. ഉയർന്ന ബിപി മൂലം ഹൃദയത്തിന്റെ പ്രവർത്തനശേഷി കുറയുന്ന അവസ്ഥയാണ് ഹൃദയപരാജയം (ഹാർട്ട് ഫെയിലുവർ) ഉയർന്ന ബിപി ഹൃദയത്തിന്റെ താളം തന്നെ തെറ്റിച്ചുവെന്നു വരാം. തന്മൂലം രക്തക്കട്ടകൾ ഉണ്ടായി സ്ട്രോക്ക് പോലുള്ള രോഗങ്ങളുണ്ടാവാം.
തലച്ചോറിനെ ബാധിക്കുമ്പോൾ
ഉയർന്ന ബിപി ഏറ്റവും കൂടുതലായി ബാധിക്കുന്ന മറ്റൊരു അവയവം തലച്ചോറാണ്. സ്ട്രോക്ക് വരാനുള്ള പ്രധാന കാരണം ഉയർന്ന ബിപി ആണ്. രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടി ബ്ലോക്ക് ഉണ്ടാക്കുന്ന ഇസ്കീമിക് സ്ട്രോക്കും അമിത മർദം മൂലം ധമനികൾ പൊട്ടിയുണ്ടാവുന്ന ഹെമറേജിക് സ്ട്രോക്കും ഉണ്ടാവുന്നതിന് ഉയർന്ന ബിപി കാരണമാവുന്നു.
കാഴ്ച പ്രശ്നങ്ങൾ
ഉയർന്ന ബിപി കണ്ണിലെ റെറ്റിനയിലുള്ള ചെറിയ ധമനികളെ ബാധിക്കുമ്പോൾ അവ പൊട്ടി രക്തസ്രാവമുണ്ടാവുകയും അന്ധതയ്ക്കു കാരണമാവുകയും ചെയ്യും.
വൃക്ക പരാജയം
അമിത രക്തസമ്മർദം വൃക്കകളിലേക്കുള്ള ധമനികളെ ബാധിക്കുമ്പോൾ വൃക്കകളുടെ പ്രവർത്തനം കുറയുകയും നേരത്തെ കണ്ടെത്തി നിയന്ത്രിച്ചില്ലെങ്കിൽ ക്രമേണ വൃക്ക പരാജയത്തിന് കാരണമാകുകയും ചെയ്യും. രക്തത്തിലെ ക്രിയാറ്റിൻ പരിശോധനയിലൂടെ വൃക്കകളുടെ പ്രവർത്തനം വിലയിരുത്താനാവും.
അന്യൂറിസം
ധമനികൾ വീർത്ത് വീങ്ങിയ ഭാഗം വികസിച്ച് ചിലപ്പോൾ പൊട്ടുന്ന രോഗാവസ്ഥയാണിത്. ഇത് കൂടുതലും ബാധിക്കുന്നത് മഹാധമനിയെ ആണ്. ഉയർന്ന ബിപി മഹാധമനിയുടെ ഭിത്തിയ വീർപ്പിച്ച് ബലഹീനമാക്കി പൊട്ടിയാൽ അത് പെട്ടെന്നുള്ള മരണത്തിനു കാരണമാകുന്നു.
ഉയർന്ന ബിപി യെ നിയന്ത്രിച്ചില്ലെങ്കിൽ ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. തലച്ചോറു മുതൽ കാലിലെ ചെറിയ ധമനികൾ വരെ അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാവാം. പലപ്പോഴും പ്രത്യാഘാതങ്ങൾ ഉണ്ടായ ശേഷമായിരിക്കും ബിപി കൂടുതലാണെന്ന് മനസ്സിലാക്കുന്നത്.
English Summary : High Blood pressure and related diseases