അപകടങ്ങളിൽപ്പെട്ട് പല്ല് ഇളകിപ്പോയാൽ സാധാരണ നാം എന്താണ് ചെയ്യുന്നത്. ഇളകിയ പല്ല് ഐസിൽ സൂക്ഷിച്ച് അപകടത്തിൽപ്പെട്ടയാളിനൊപ്പം ആശുപത്രിയിലെത്തിക്കും. ഇങ്ങനെ ചെയ്യുന്നതു കൊണ്ടു യാതൊരു പ്രയോജനവുമില്ലെന്നു പല്ലു രോഗ വിദഗ്ധർ. ഇളകിപ്പോയ പല്ല് സൂക്ഷിക്കേണ്ടത് ഐസിലല്ല, പാലിലാണ്. പാലിൽ പല്ലു സൂക്ഷിച്ചാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപകടങ്ങളിൽപ്പെട്ട് പല്ല് ഇളകിപ്പോയാൽ സാധാരണ നാം എന്താണ് ചെയ്യുന്നത്. ഇളകിയ പല്ല് ഐസിൽ സൂക്ഷിച്ച് അപകടത്തിൽപ്പെട്ടയാളിനൊപ്പം ആശുപത്രിയിലെത്തിക്കും. ഇങ്ങനെ ചെയ്യുന്നതു കൊണ്ടു യാതൊരു പ്രയോജനവുമില്ലെന്നു പല്ലു രോഗ വിദഗ്ധർ. ഇളകിപ്പോയ പല്ല് സൂക്ഷിക്കേണ്ടത് ഐസിലല്ല, പാലിലാണ്. പാലിൽ പല്ലു സൂക്ഷിച്ചാൽ കോശങ്ങൾ നിലനിൽക്കും. ഐസിൽ സൂക്ഷിച്ചാൽ ഇവ നശിച്ചു പോകും. 

ആധുനിക ദന്ത ചികിത്സയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഒരുക്കിയിരിക്കുന്ന ദന്താരോഗ്യ പ്രദർശനം ഇത്തരത്തിൽ ഒട്ടേറെ അറിവുകൾ നൽകുന്നതാണ്. 

ADVERTISEMENT

പഞ്ചസാരയോ പഞ്ചാസാര ചേർത്ത ഭക്ഷണമോ കഴിച്ചാൽ ഉറപ്പായും പല്ലു വൃത്തിയാക്കണം. അതേസമയം, കരിമ്പാണു ചവയ്ക്കുന്നതെങ്കിൽ പല്ലു വൃത്തിയാക്കേണ്ട കാര്യമില്ല. 

രാവിലെയും രാത്രിയും മാത്രമല്ല, പാചകം ചെയ്ത എന്തു ഭക്ഷണം കഴിച്ചാലും ഉടൻ പല്ലു വൃത്തിയാക്കണം. പാചകം ചെയ്യാത്ത ഭക്ഷണമാണെങ്കിൽ പല്ലു വൃത്തിയാക്കേണ്ട. പാചകം ചെയ്ത ഭക്ഷണം ബാക്ടീരിയകൾക്ക് വളരാൻ പറ്റിയ സാഹചര്യമാണൊരുക്കുന്നത്. പല്ലിനിടയിലെ ഭക്ഷണാവശിഷ്ടം ബാക്ടീരിയകളുടെ വളർച്ച ത്വരിതപ്പെടുത്തും. ഇത്തരത്തിൽ ഒട്ടേറെ അറിവുകളാണു പ്രദർശനത്തിലുള്ളത്. പല്ലിനെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ വിശദമായ കുറിപ്പ് പ്രദർശനത്തിലുണ്ട്. ‌പ്രദർശനം 24 ന് ഉച്ചവരെ. 

ADVERTISEMENT

English Summary: Dental care tips