അലർജിയോ പാർശ്വഫലങ്ങളോ ഇല്ലാത്ത പരിസ്ഥിതി സൗഹൃദ നാപ്കിനുമായി വിദ്യാർഥികൾ
പ്ലാസ്റ്റിക് നിരോധനം മൂലം പ്ലാസ്റ്റിക് കലർന്ന സാനിറ്ററി നാപ്കിനുകൾ എന്തു ചെയ്യുമെന്ന ആശങ്കകൾ നിലനിൽക്കുമ്പോൾ കാലടി ശ്രീശങ്കര കോളജിലെ വിദ്യാർഥികൾ നിർമിച്ച പരിസ്ഥിതി സൗഹൃദ നാപ്കിൻ ശ്രദ്ധേയമാകുന്നു. കോളജിലെ അഡിഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) നേതൃത്വത്തിലാണു പരിസ്ഥിതി സൗഹൃദ നാപ്കിൻ

പ്ലാസ്റ്റിക് നിരോധനം മൂലം പ്ലാസ്റ്റിക് കലർന്ന സാനിറ്ററി നാപ്കിനുകൾ എന്തു ചെയ്യുമെന്ന ആശങ്കകൾ നിലനിൽക്കുമ്പോൾ കാലടി ശ്രീശങ്കര കോളജിലെ വിദ്യാർഥികൾ നിർമിച്ച പരിസ്ഥിതി സൗഹൃദ നാപ്കിൻ ശ്രദ്ധേയമാകുന്നു.
കോളജിലെ അഡിഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) നേതൃത്വത്തിലാണു പരിസ്ഥിതി സൗഹൃദ നാപ്കിൻ നിർമിക്കുന്നത്. പൂർണമായി തുണി ഉപയോഗിച്ചാണ് ഇതിന്റെ നിർമാണം. ഉള്ളിൽ സർജിക്കൽ തുണിയും പുറത്തു സ്റ്റിക്കർ തുണിയും ഉപയോഗിച്ചിരിക്കുന്നു. രാസവസ്തുക്കളൊന്നുമില്ല.
ഇതിന്റെ ഉപയോഗത്താൽ പാർശ്വ രോഗങ്ങളോ അലർജിയോ ഉണ്ടാകില്ലെന്നു അധ്യാപിക ഡോ. പ്രീതി നായർ പറഞ്ഞു. 3 മണിക്കൂർ ഇതു തുടർച്ചയായി ഉപയോഗിക്കാം. ഉപയോഗത്തിനു ശേഷം പരിസ്ഥിതി മലിനീകരണം കൂടാതെ കത്തിച്ചു കളയാം.
നിലവിൽ വിപണിയിൽ ലഭ്യമായ സാനിറ്ററി നാപ്കിനുകൾ ജെല്ലും ബ്ലീച്ചിങ് ക്ലോത്തും ഉപയോഗിച്ചാണു നിർമിക്കുന്നത്. പുറത്തു പ്ലാസ്റ്റിക്കിന്റെ മിശ്രണം ഉണ്ട്. ഇതു കുറേനേരം ഉപയോഗിച്ചാൽ അലർജിക്കും പാർശ്വ രോഗങ്ങൾക്കും സാധ്യതയുണ്ട്. പ്ലാസ്റ്റിക് മിശ്രണം ഉള്ളതിനാൽ ഉപയോഗത്തിനു ശേഷം കത്തിച്ചു കളയാനും പറ്റില്ല. നേരത്തെ കോളജിൽ നടന്ന സ്കിൽ ഫെസ്റ്റിൽ പരിസ്ഥിതി സൗഹൃദ നാപ്കിൻ അവതരിപ്പിച്ചിരുന്നു.
ഫെസ്റ്റിൽ ഏറ്റവും കൂടുതൽ വിൽപന നടന്നത് ഈ നാപ്കിനാണ്. 12 രൂപയാണ് ഒരു പാഡിന്റെ വില. വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കുകയാണെങ്കിൽ ഇതിലും കുറഞ്ഞ വിലയിൽ വിൽക്കാൻ കഴിയും.
നേരത്തെ തുണിയും മറ്റും ഉപയോഗിച്ചിരുന്ന കാലഘട്ടത്തിൽനിന്നു കൂടുതൽ സൗകര്യത്തിനു വേണ്ടിയാണു നാപ്കിനിലേക്കു മാറിയത്. പരിസ്ഥിതി സൗഹൃദ നാപ്കിനിൽ പഴയകാല ഗുണത്തോടൊപ്പം ഉപയോഗ സൗകര്യവും ഒത്തുചേരുന്നു. വിദ്യാർഥികൾ തന്നെയാണ് ഇതു പൂർണമായി നിർമിക്കുന്നത്.
ആദിശങ്കര എൻജിനീയറിങ് കോളജിലെ റിനവേറ്റീസ് സെല്ലുമായി സഹകരിച്ചു നാപ്കിന്റെ വിപുലമായ ഉൽപാദനത്തിനു ശ്രമിക്കുന്നുണ്ട്. പഠനത്തോടൊപ്പം വിദ്യാർഥികൾക്കു തൊഴിൽ വൈദഗ്ധ്യം കൂടി ഉറപ്പാക്കുന്ന അസാപ് ക്ലാസുകൾ ദിവസവും രാവിലെ 9 മുതൽ 10 വരെയാണു കോളജിൽ നടക്കുന്നു. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്കു ബ്രിട്ടിഷ് കൗൺസിലിന്റെയും ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെയും സർട്ടിഫിക്കറ്റുകൾ ലഭിക്കും.
English Summary: Eco friendly sanitary napkins