കുഷ്ഠരോഗം ചികിത്സിച്ചില്ലെങ്കില്‍ ഭയക്കണം: മന്ത്രി കെ.കെ. ശൈലജ
കുഷ്ഠരോഗം ചികിത്സിച്ചില്ലെങ്കില്‍ ഭയക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഒരു കാലത്ത് കുഷ്ഠരോഗികളെ സമൂഹത്തില്‍ നിന്നു മാറ്റി നിര്‍ത്തിയിരുന്നു. കുഷ്ഠരോഗം ഇന്ന് ഭയപ്പെടേണ്ട കാര്യമില്ല. എങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. കുഷ്ഠരോഗമുണ്ടെന്ന് നേരത്തെ കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ മറ്റുള്ളവരിലേക്കു പകരില്ല.

കുഷ്ഠരോഗം ചികിത്സിച്ചില്ലെങ്കില്‍ ഭയക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഒരു കാലത്ത് കുഷ്ഠരോഗികളെ സമൂഹത്തില്‍ നിന്നു മാറ്റി നിര്‍ത്തിയിരുന്നു. കുഷ്ഠരോഗം ഇന്ന് ഭയപ്പെടേണ്ട കാര്യമില്ല. എങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. കുഷ്ഠരോഗമുണ്ടെന്ന് നേരത്തെ കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ മറ്റുള്ളവരിലേക്കു പകരില്ല. ഇന്നത്തെ സാഹചര്യത്തില്‍, കുഷ്ഠരോഗികളെ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. കുഷ്ഠരോഗ നിര്‍മാര്‍ജന ദിനാചരണം ‘കുഷ്ഠരോഗത്തിനെതിരെ അന്തിമ പോരാട്ടം’ സംസ്ഥാനതല ഉദ്ഘാടനം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍നിന്നു കുഷ്ഠരോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനാണ് ആരോഗ്യ വകുപ്പ് അശ്വമേധം പരിപാടി ആവിഷ്‌ക്കരിച്ചത്. കുഷ്ഠരോഗികളെ അകറ്റി നിര്‍ത്തുകയല്ല, കണ്ടുപിടിച്ചു ചികിത്സിക്കുക എന്നതാണ് പ്രധാനം. സ്പര്‍ശനമറിയാത്ത, വേദനയില്ലാത്ത പാടുകള്‍, അടയാളങ്ങള്‍ എന്നിവ കണ്ടാല്‍ കുഷ്ഠരോഗമല്ലെന്ന് ഡോക്ടറെ കണ്ട് ഉറപ്പ് വരുത്തേണ്ടതാണ്. കുഷ്ഠരോഗമാണെന്ന് കണ്ടെത്തിയാല്‍ ചികിത്സിക്കുകയും വേണം. കഴിഞ്ഞ 5 വര്‍ഷത്തെ പരിശോധനയില്‍ 500ലേറെ കുഷ്ഠ രോഗികളേയാണ് കണ്ടെത്താന്‍ സാധിച്ചത്. കേരളത്തില്‍ ഇപ്പോള്‍ 1000 ത്തോളം ആളുകള്‍ക്ക് കുഷ്ഠരോഗ ചികിത്സ നല്‍കുന്നുണ്ട്. കുഷ്ഠരോഗമുള്ളവര്‍ ശ്രദ്ധിക്കാതിരുന്നാല്‍ അത് മറ്റുള്ളവരിലേക്കു പകരും. വിദ്യാർഥികള്‍ക്ക് ഇക്കാര്യത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. വീട്ടിലുള്ള ആര്‍ക്കെങ്കിലും ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ചികിത്സയ്ക്കായി പ്രേരിപ്പിക്കാനാകും. കുഷ്ഠരോഗം കേരളത്തില്‍ നിന്നു പൂര്‍ണമായും തുടച്ചുനീക്കാന്‍ എല്ലാവരും ഒത്തൊരുമിക്കണമെന്നും മന്ത്രി പറഞ്ഞു.
കേരള വലിയ പോരാട്ടത്തിലാണ്. പകര്‍ച്ചവ്യാധികള്‍ക്കെതിരായി ആരോഗ്യ ജാഗ്രതാ ക്യാംെപയ്ൻ സംഘടിപ്പിച്ചിരിക്കുകയാണ്. എല്ലാവരും ഒരുമിച്ച് ശ്രദ്ധിച്ചാല്‍ പകര്‍ച്ച വ്യാധികൾ പകരുന്നതു തടയാമെന്നും മന്ത്രി വ്യക്തമാക്കി.
വി.കെ. പ്രശാന്ത് എംഎൽഎ, ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. മീനാക്ഷി, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.പി. പ്രീത, സെന്റ് മേരീസ് പ്രിന്‍സിപ്പല്‍ ഡോ. സി.സി. ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ എബി എബ്രഹാം, പി.ടി.എ. പ്രസിഡന്റ് ഷാജിമോന്‍ കുര്യാത്തി, ഡോ. രാധാമണി, സിസ്റ്റര്‍ ജൂഡിത്ത് എന്നിവര്‍ പങ്കെടുത്തു.
English Summary: Leprosy: Things to remember