40 വയസ്സു പിന്നിടുന്നതോടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം കഴിഞ്ഞെന്നു വിശ്വസിക്കുന്നവർ ധാരാളമാണ്. അടുത്തപടി ആരോഗ്യപ്രശ്നങ്ങളുടെ കാലമാണ്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തിൽ കുറച്ചധികം കരുതൽ ആവശ്യമാണ്. ജീവിതശൈലീ രോഗങ്ങൾ ഉൾപ്പടെയുള്ളവയുടെ പ്രത്യക്ഷ ലക്ഷണങ്ങൾ ആദ്യം പ്രകടമാകണമെന്നില്ല. അതിനാൽ 40– പിന്നിട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

40 വയസ്സു പിന്നിടുന്നതോടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം കഴിഞ്ഞെന്നു വിശ്വസിക്കുന്നവർ ധാരാളമാണ്. അടുത്തപടി ആരോഗ്യപ്രശ്നങ്ങളുടെ കാലമാണ്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തിൽ കുറച്ചധികം കരുതൽ ആവശ്യമാണ്. ജീവിതശൈലീ രോഗങ്ങൾ ഉൾപ്പടെയുള്ളവയുടെ പ്രത്യക്ഷ ലക്ഷണങ്ങൾ ആദ്യം പ്രകടമാകണമെന്നില്ല. അതിനാൽ 40– പിന്നിട്ട പുരുഷൻമാർ ചെയ്യേണ്ട ചില പരിശോധനകൾ ഇവിടെ പരിചയപ്പെടുത്തുന്നു.

രക്തസമ്മർദം

ADVERTISEMENT

കൃത്യമായ പരിശോധനയിലൂടെ മാത്രമേ ഉയർന്ന രക്തസമ്മർദം കണ്ടെത്താൻ കഴിയൂ. തുടക്കത്തിൽ കണ്ടെത്തിയാൽ ചിലപ്പോൾ നിയന്ത്രണ വിധേയമാക്കാനും സാധിക്കും. ആറു മാസത്തിലൊരിക്കലെങ്കിലും ബിപി പരിശോധിച്ച് നോർമൽ ആണോയെന്ന് ഉറപ്പുവരുത്തണം.

ബ്ലഡ്ഷുഗർ

പ്രമേഹം തുടക്കത്തിൽ കണ്ടെത്താൻ രക്തപരിശോധനയിലൂടെ സാധിക്കും. രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുൻപും ഭക്ഷണം കഴിഞ്ഞ് രണ്ടു മണിക്കൂർ കഴിഞ്ഞുമാണ് രക്തം പരിശോധിക്കേണ്ടത്. മൂന്നു മാസത്തെ ശരാശരി അളവായ HbA1Cയും പരിശോധിക്കാവുന്നതാണ്.

കൊളസ്ട്രോൾ

ADVERTISEMENT

ഫാസ്റ്റിങ് ലിപ്പിഡ് പ്രൊഫൈൽ പരിശോധന വഴി കൊളസ്ട്രോൾ അളവ് കൃത്യമായി അറിയാൻ കഴിയും. പ്രഭാതഭക്ഷണത്തിനു മുമ്പുള്ള രക്തത്തിലെ കൊഴുപ്പിന്റെ അളവു പരിശോധിക്കുന്നത് അമിത കൊളസ്ട്രോൾ കണ്ടെത്താന്‍ സഹായിക്കും.

ഇസിജി, എക്സ്റേ

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഇസിജി സഹായിക്കും. വർഷത്തിലൊരിക്കൽ ഇസിജി പരിശോധിച്ച് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പിക്കുന്നത് നന്നായിരിക്കും. ശ്വാസകോശസംബന്ധവും ഹൃദയസംബന്ധവുമായ പ്രശ്നങ്ങൾ കണ്ടെത്താൻ നെ‍ഞ്ചിന്റെ എക്സ്–റേ സഹായിക്കും. 

ലിവർ ഫങ്ഷൻ ടെസ്റ്റ്

ADVERTISEMENT

കരളിന്റെ പ്രവർത്തനവൈകല്യങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന പരിശോധനയാണ് ലിവർ ഫങ്ഷൻ ടെസ്റ്റ്. മദ്യപാന ശീലമുള്ളവരും അമിതവണ്ണമുള്ളവരും വർഷത്തിലൊരിക്കലെങ്കിലും ഈ ടെസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കുക.

ആർഎഫ്‌ടി

ബ്ലഡ് യൂറിയ, ക്രിയാറ്റിൻ തുടങ്ങിയവ അളക്കുകവഴി വൃക്കയുടെ ആരോഗ്യം നിർണയിക്കുന്ന റീനൽ ഫങ്ഷൻ ടെസ്റ്റും 40 കഴിഞ്ഞ പുരുഷൻമാർ ചെയ്തിരിക്കേണ്ടതാണ്. വൃക്ക സംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, മൂത്രത്തിലെ അണുബാധ എന്നിവ മനസ്സിലാക്കാൻ യൂറിൻ റുട്ടീൻ പരിശോധന സഹായിക്കും.

വയറിന്റെ സ്കാൻ

ഫാറ്റി ലിവർ, പിത്താശയ കല്ലുകൾ, മൂത്രാശയത്തിലെ കല്ലുകൾ  തുടങ്ങിയവ നേരത്തേ കണ്ടെത്താൻ വയറിന്റെ അൾട്രാസൗണ്ട് സ്കാൻ സഹായിക്കും. മരണത്തിനുവരെ കാരണമാകുന്ന വയറിെല പ്രധാന രക്തക്കുഴലായ അയോർട്ടയുടെ വീക്കം, പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങളും സ്കാനിങ്ങിലൂടെ മനസ്സിലാക്കാൻ സാധിക്കും.

കാൻസറുകൾ

പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ(പിഎസ്‌എ) എന്ന രക്തപരിശോധനയും അനുബന്ധ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പരിശോധനയും വഴി പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്താം. 

English Summary: Health Checkups that 40 plus men have to do