സസ്യാഹാരം ശീലമാക്കുന്നത് മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ഇ–കോളി പോലുള്ള ഉദര ബാക്ടീരിയകൾ മൂത്രനാളിയിലെത്തുകയും അണുബാധ (UTI) യ്ക്ക് കാരണമാകുകയും ചെയ്യും. വൃക്കകളെയും മൂത്രസഞ്ചിയെയും ഈ അണുബാധ ബാധിക്കുെമന്നും തയ്‍വാനിലെ ബുദ്ധിസ്റ്റ് സു ചി മെഡിക്കൽ ഫൗണ്ടേഷനിലെ ഗവേഷകർ നടത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സസ്യാഹാരം ശീലമാക്കുന്നത് മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ഇ–കോളി പോലുള്ള ഉദര ബാക്ടീരിയകൾ മൂത്രനാളിയിലെത്തുകയും അണുബാധ (UTI) യ്ക്ക് കാരണമാകുകയും ചെയ്യും. വൃക്കകളെയും മൂത്രസഞ്ചിയെയും ഈ അണുബാധ ബാധിക്കുെമന്നും തയ്‍വാനിലെ ബുദ്ധിസ്റ്റ് സു ചി മെഡിക്കൽ ഫൗണ്ടേഷനിലെ ഗവേഷകർ നടത്തിയ പഠനം പറയുന്നു. 

ഇ–കോളി പ്രധാനമായി ഇറച്ചിയിലാണ് ഉണ്ടാകുന്നതെന്നും ഇതാണ് യുടിഐക്കു കാരണമാകുന്നതെന്നും മുൻ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഇറച്ചി ഒഴിവാക്കുന്നത് യുടിഐ സാധ്യത കുറയ്ക്കുമോ എന്ന കാര്യം വ്യക്തമായിരുന്നില്ല. 

ADVERTISEMENT

തയ്‍വാനിലെ 9724 ബുദ്ധമതാനുയായികളിലാണ് പഠനം നടത്തിയത്. സു ചി സസ്യാഹാരപഠനത്തിലും പങ്കെടുത്ത ഇവരിൽ മൂത്രനാളിയിൽ അണുബാധ വന്നിട്ടുണ്ടോ എന്ന് പരിശോധിച്ചു. ഇവരിൽ സസ്യാഹാരത്തിന്റെ ആരോഗ്യഗുണങ്ങളും പഠനം പരിശോധിച്ചു.

മാംസാഹാരികളെ അപേക്ഷിച്ച് സസ്യാഹാരം ശീലമാക്കിയവരിൽ മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യത 16 ശതമാനം കുറവാണെന്നു കണ്ടു. 6684 മാംസാഹാരികളിൽ 444 പേർക്ക് യുടിഐ വന്നപ്പോൾ 3040 സസ്യാഹാരികളിൽ 217 പേർക്കു മാത്രമാണ് യുടിഐ ബാധിച്ചത് എന്നു കണ്ടു. 

ADVERTISEMENT

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് യുടിഐ സാധ്യത കുറവുള്ളതെന്നും പഠനം പറയുന്നു. ഭക്ഷണശീലം പരിഗണിക്കാതെതന്നെ പുരുഷന്മാരിൽ മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യത 79 ശതമാനം കുറവാണെന്നും പഠനം പറയുന്നു. 

പോർക്ക്, കോഴിയിറച്ചി ഇവ കഴിക്കുന്നത് ഒഴിവാക്കിയാൽ ഇ–കോളിയെ ഒഴിവാക്കാം എന്നും പഠനം നിർദേശിക്കുന്നു. 

ADVERTISEMENT

സസ്യാഹാരം ശീലമാക്കിയവർ നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഇ–കോളിയുടെ വളർച്ച തടയും. ഇത് കുടലിനെ കൂടുതൽ അമ്ലസ്വഭാവം ഉള്ളതാക്കുകയും യു ടി ഐ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നും സയന്റിഫിക് റിപ്പോർട്സിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

English Summary: Vegetarian diet linked to lower risk of urinary tract infection