ADVERTISEMENT

രാവിലെ ഉറക്കമുണർന്ന് എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ തലകറങ്ങുന്നതുപോലെ തോന്നും. മുറിയുടെ ഭിത്തിയും അവിടെയുള്ള ചിത്രങ്ങളും കറങ്ങുന്നതുപോലെ തോന്നും മുറിയാകെ ഇരുട്ടുപോലെ തോന്നിക്കും. ഓക്കാനം അനുഭവപ്പെടുന്നു. നീണ്ടു നിവർന്നു കിടന്ന് കണ്ണടച്ചു കിടക്കും. വശങ്ങളിലേക്ക് തിരിഞ്ഞു കിടക്കാനും കഴിയില്ല. കുറെ സമയം കഴിയുമ്പോൾ അസ്വസ്ഥത മാറും. ഇത് എന്തെങ്കിലും സുഖക്കേടാണോ? എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്?

ഉത്തരം: ഹൃദയമിടിപ്പിൽ രക്തം ശരീരത്തിലെവിടെയും ചുറ്റിക്കറങ്ങുമ്പോൾ വേണ്ടസ്ഥാനത്ത് വേണ്ടത്ര അളവിൽ എപ്പോഴും രക്തം എത്തിച്ചുകൊണ്ടിരിക്കണം. രക്തം തികയാതെ വന്നാൽ ആ അവയവം ശരിയായി പ്രവർത്തിക്കുകയില്ല. കുറെ നേരം കിടക്കുന്ന വ്യക്തി പെട്ടെന്നു ചാടി എഴുന്നേറ്റാൽ ഒരു നിമിഷം തലച്ചോറിലേക്ക് രക്തയോട്ടം തികയാതെ പോകാൻ സാധ്യതയുണ്ട്. ഇത് പ്രായമായവരിൽ തലകറക്കം വരാൻ ഒരു പ്രധാനകാരണമാണ്. 

സമതല ബാലൻസ് നിലനിർത്തുന്ന മസ്തിഷ്കത്തിലെ ഇരുവശത്തുമുള്ള അവയവത്തിലേക്കുള്ള രക്തയോട്ടം തികയാതെ പോകുന്നതായിരിക്കും മുറി ആകെ വട്ടത്തിൽ കറങ്ങുന്നതായി തോന്നുന്നത്. തല ഒരു വശത്തേക്ക് കുറേ നേരം വലിച്ചു പിടിച്ചാലും മറുവശം രക്തക്കുഴൽ വലിഞ്ഞ് ഇങ്ങനെ സംഭവിക്കാം. ചുറ്റുപാടിൽ ഒരു സ്ഥാനത്തെ മാത്രം സാധനങ്ങൾ മുകളിലേക്കും താഴേക്കും മാത്രം ചലിക്കുന്നെങ്കിൽ ഗുരുതരമാകാറില്ല. 

പ്രധാന അനുബന്ധരോഗങ്ങൾ പ്രമേഹവും രക്താതിമർദവും ആണ്. അവ കൃത്യമായി നിയന്ത്രിക്കണം. അർശസ്സിൽ കൂടിയും മറ്റും രക്തം നഷ്ടപ്പെട്ടാൽ രക്തത്തിലെ ഹീമോഗ്ലോബിൻ കുറഞ്ഞ് ഇത് സംഭവിക്കാം. വിളർച്ചയുണ്ടെങ്കിൽ അതിന്റെ കാരണവും കണക്കിലെടുക്കണം. കഴുത്തിലെ നട്ടെല്ലിന്റെ തേയ്മാനത്തിൽ കൂടിയും ഇതു സംഭവിക്കാം. ശക്തമായ ഓക്കാനം വന്നാലും തലകറക്കം വരാം. കിടന്നിട്ട് എഴുന്നേൽക്കുന്ന സമയത്തു ചാടി എഴുന്നേൽക്കാതെ ഒന്നു രണ്ടു മിനിറ്റ് സമയം ഇരുന്നതിനുശേഷം എഴുന്നേൽക്കുന്നതാണു നല്ലത്. ഒരു ന്യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ച് ഉപദേശം തേടുക. 

English Summary: Dizziness in the morning

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com