രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കുറയുന്നവരുണ്ടാകാം. ബ്ലഡ്ഷുഗർ പെട്ടെന്നു കുറയുന്നതു തടയാൻ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, അന്നജം ഇവ അടങ്ങിയ ഭക്ഷണം കഴിക്കണം. ചിലപ്പോൾ ശരിയായ രീതിയിൽ ഭക്ഷണം കഴിച്ചാലും ഈ അവസ്ഥ വരാം. രക്തത്തിലെ പഞ്ചസാരയുടെ അല്ലെങ്കിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നവർ ഈ ലക്ഷണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കുറയുന്നവരുണ്ടാകാം. ബ്ലഡ്ഷുഗർ പെട്ടെന്നു കുറയുന്നതു തടയാൻ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, അന്നജം ഇവ അടങ്ങിയ ഭക്ഷണം കഴിക്കണം. ചിലപ്പോൾ ശരിയായ രീതിയിൽ ഭക്ഷണം കഴിച്ചാലും ഈ അവസ്ഥ വരാം. രക്തത്തിലെ പഞ്ചസാരയുടെ അല്ലെങ്കിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നവർ ഈ ലക്ഷണങ്ങൾ അറിഞ്ഞിരിക്കണം. 

∙ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരിക

ADVERTISEMENT

ശരീരത്തിലെ ഊർജത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ഗ്ലൂക്കോസ്. ഇതിൽ പകുതിയും തലച്ചോർ ഉപയോഗിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോൾ ശരിയായ തീരുമാനങ്ങൾ എടുക്കാൻ തലച്ചോറിനു പ്രയാസമാകും. ഏകാഗ്രതയും നഷ്ടപ്പെടും. തലച്ചോറിന്റെ പ്രവർത്തനം ശരിയായി നടക്കാനും ഗ്ലൂക്കോസ് ആവശ്യത്തിനു ലഭിക്കാനും പ്രധാന ഭക്ഷണങ്ങൾക്കിടയ്ക്ക് ലഘുഭക്ഷണം ശീലമാക്കുക. 

∙ അമിതമായ വിയർപ്പ്  

ADVERTISEMENT

വ്യായാമശേഷമോ വേനൽക്കാലത്തോ ഒക്കെ വിയർക്കുക സ്വാഭാവികം. എന്നാൽ ഓഫിസിലും വീട്ടിലും വെറുതെയിരിക്കുമ്പോഴും വിയർക്കുന്നത് ബ്ലഡ് ഷുഗർ കുറയുന്നതിന്റെ ലക്ഷണമാകാം. ഈ ലക്ഷണം കണ്ടാലുടൻ എന്തെങ്കിലും കഴിക്കണം. ഷുഗറിന്റെ അളവ് രാത്രിയിൽ കുറയും എന്നതിനാൽ രാവിലെയാകും ഈ പ്രശ്നം വരുക.

∙ രാത്രിയിൽ ഉണരുക

ADVERTISEMENT

ഷുഗറിന്റെ അളവ് കുറഞ്ഞാൽ ഉറക്കം തടസപ്പെടും. തുടർച്ചയായി ഉറക്കത്തിൽ നിന്ന് ഇടയ്ക്കിടെ ഉണരുകയാണെങ്കിൽ ഷുഗർ കുറയുന്നതാകാം കാരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോൾ ശരീരം സ്ട്രെസ് ഹോർമോണുകൾ പുറപ്പെടുവിക്കുന്നു. ഇത് ഉറക്കം തടസ്സപ്പെടാൻ കാരണമാകുന്നു. 

∙ മൂഡ് സ്വിങ്

ഇടയ്ക്കിടെ മാനസിക നിലയിൽ ഉണ്ടാകുന്ന മാറ്റം ലോ ബ്ലഡ്ഷുഗറിന്റെ ലക്ഷണമാകാം. ഒരു നിമിഷം നല്ല സന്തോഷത്തോടെയിരിക്കുന്ന നിങ്ങൾ അടുത്ത നിമിഷം സങ്കടത്തിലേക്കു വഴുതുന്നു. പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെതന്നെ മൂഡ് മാറുന്നു. പെട്ടെന്ന് നിങ്ങളിൽ ഇങ്ങനെ മാറ്റം ഉണ്ടാകുകയാണെങ്കിൽ വൈദ്യസഹായം തേടണം. 

∙ വർധിച്ച ഹൃദയമിടിപ്പ്

സാധാരണയിലും കൂടുതലാണ് നെഞ്ചിടിപ്പ് എന്നു തോന്നുന്നെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതാകാം കാരണം. പെട്ടെന്ന് ഈ അവസ്ഥ പരിഹരിക്കാന്‍ പഴങ്ങളോ പഴച്ചാറുകളോ കഴിക്കാം.

English Summary: Signs of low blood sugar

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT