നിങ്ങൾ ദിവസവും വ്യത്യസ്ത ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരാണോ? എങ്കിൽ ആരോഗ്യ പ്രശ്നങ്ങൾക്കു സാധ്യതയുണ്ട്. ജോലിസമയം മാറുന്നതിനനുസരിച്ച് ഉറക്കത്തിന്റെ സമയവും ദൈർഘ്യവും മാറുന്നതാണ് കാരണം. ജേണൽ ഓഫ് അമേരിക്കൻ ഓസ്റ്റിയോപതിക് അസോസിയേഷൻ ആണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധപ്പെടുത്തിയത്. ഷിഫ്റ്റ് വ്യതിയാനം ഉണ്ടാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങൾ ദിവസവും വ്യത്യസ്ത ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരാണോ? എങ്കിൽ ആരോഗ്യ പ്രശ്നങ്ങൾക്കു സാധ്യതയുണ്ട്. ജോലിസമയം മാറുന്നതിനനുസരിച്ച് ഉറക്കത്തിന്റെ സമയവും ദൈർഘ്യവും മാറുന്നതാണ് കാരണം. ജേണൽ ഓഫ് അമേരിക്കൻ ഓസ്റ്റിയോപതിക് അസോസിയേഷൻ ആണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധപ്പെടുത്തിയത്.

ഷിഫ്റ്റ് വ്യതിയാനം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളിൽ മുൻപന്തിയിലാണ് ടൈപ്പ് ടു പ്രമേഹവും ഹൃദ്രോഗവും. എല്ലാവരുടെയും ശരീരത്തിൽ ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളുടെ സമയക്രമം അനുസരിച്ചാണ് ഇത്. ദിവസവും ഒരേ സമയമാകുമ്പോൾ നമുക്ക് വിശക്കുന്നതും ഉറക്കം വരുന്നതുമൊക്കെ ഈ ക്ലോക്കിന്റെ തീരുമാനപ്രകാരമാണത്രേ. എന്നാൽ ഓരോ ദിവസവും ഓരോ സമയത്തു ജോലി ചെയ്യുന്നവരുടെ ഉറക്കവും ആഹാരസമയവുമൊക്കെ വ്യത്യസ്തമായിരിക്കും. ഇത് ബയോളജിക്കൽ ക്ലോക്കിനെ ആശയക്കുഴപ്പത്തിലാക്കും. 

ADVERTISEMENT

അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ നല്ലൊരു ശതമാനം കെട്ടിപ്പടുത്തിരിക്കുന്നത് നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവർ കൂടി ചേർന്നാണ്. നഴ്സുമാർ, ഡോക്ടർമാർ, അഗ്നിശമന സേനക്കാർ തുടങ്ങി ഷോപ്പിങ് മാളിലെ ജീവനക്കാർക്കു വരെ നൈറ്റ് ഷിഫ്റ്റ് ബാധകമാണ്. വ്യത്യസ്ത ഷിഫ്റ്റ്  ഇവരുടെ പ്രമേഹസാധ്യത വർധിപ്പിക്കുന്നു. അമിത രക്തസമ്മർദത്തിനും ഇതു കാരണമാകും. ഇതുമൂലം ഇവരുടെ ഹൃദയം അപകടനിലയിലാകുന്നു. നൈറ്റ് ഷിഫ്റ്റുകാർ മറ്റുള്ളവരെ അപേക്ഷിച്ച്  ഉറക്കം വരാതിരിക്കാൻ ജങ്ക് ഫുഡ്, കോഫി എന്നിവ കൂടുതൽ അകത്താക്കുന്നതായും കണ്ടെത്തി. പകൽ സമയത്ത് ജോലി ചെയ്യുന്നതിന്റെയത്ര ഉന്മേഷം രാത്രി തോന്നാത്തുകൊണ്ടാണിത്. ഇതും അനാവശ്യ രോഗങ്ങളെ വിളിച്ചുവരുത്തുന്നു. 

English Summary: Health effects of shift work