കുട്ടികളുടെ ചികിത്സ സൗജന്യമായി ലഭ്യമാക്കാൻ ഒരു ആരോഗ്യ പദ്ധതിയുണ്ട് – രാഷ്ട്രീയ ബാല സ്വാസ്ഥ്യ കാര്യക്രമം(ആർബിഎസ്കെ). 18 വയസ്സിനു താഴെയുള്ള കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന 30 ആരോഗ്യപ്രശ്നങ്ങളെ കാലേക്കൂട്ടി കണ്ടുപിടിക്കുന്നതിനുള്ള വിദഗ്ധ പരിശോധനയും തുടക്കത്തിൽ തന്നെയുള്ള ചികിത്സയും പരിചരണവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളുടെ ചികിത്സ സൗജന്യമായി ലഭ്യമാക്കാൻ ഒരു ആരോഗ്യ പദ്ധതിയുണ്ട് – രാഷ്ട്രീയ ബാല സ്വാസ്ഥ്യ കാര്യക്രമം(ആർബിഎസ്കെ). 18 വയസ്സിനു താഴെയുള്ള കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന 30 ആരോഗ്യപ്രശ്നങ്ങളെ കാലേക്കൂട്ടി കണ്ടുപിടിക്കുന്നതിനുള്ള വിദഗ്ധ പരിശോധനയും തുടക്കത്തിൽ തന്നെയുള്ള ചികിത്സയും പരിചരണവും നൽകുന്നതിനുമുള്ള നൂതന പദ്ധതിയാണിത്. 

നവജാത ശിശുക്കളിൽ ജൻമനാ ഉണ്ടാകുന്ന ജനനവൈകല്യങ്ങൾക്ക് ശസ്ത്രക്രിയ ഉൾപ്പടെയുള്ള വിവിധ ചികിത്സകൾ ഇതിന്റെ ഭാഗമാണ്. ആരോഗ്യപ്രശ്നത്തിന്റെ സ്വഭാവമനുസരിച്ച് പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കും ജില്ലാതല ആശുപത്രികളിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഡിസ്ട്രിക്ട് ഏർലി ഇന്റർവെൻഷൻ സെന്ററുകളിലേക്കും അസുഖത്തിന്റെ സ്ഥിരീകരണത്തിനും തുടർ ചികിത്സയ്ക്കുമായി റഫർ ചെയ്യുന്നു. ഈ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സാകേന്ദ്രങ്ങളിലേക്കും റഫർ ചെയ്യുന്നു.

ADVERTISEMENT

സൗജന്യ ചികിത്സയും തുടർ നടപടികളും ലഭിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

ജനനവൈകല്യങ്ങൾ

1. ന്യൂറൽ ട്യൂബ് ഡിഫക്ട്

2. ഡൗൺ സിൻഡ്രോം

ADVERTISEMENT

3. മുറിച്ചുണ്ട്

4. അണ്ണാക്കിലെ വിടവുകൾ

5. കാൽപാദ വൈകല്യങ്ങൾ

6. അരക്കെട്ടിനുണ്ടാകുന്ന വികാസവൈകല്യം

ADVERTISEMENT

7. ജന്മനാ ഉള്ള കേൾവിക്കുറവ്

8. ജന്മനാ ഉള്ള ഹൃദ്രോഗം

9. ജന്മനാ ഉള്ള തിമിരം

10. മാസം തികയാതെ പ്രസവിക്കുന്നതിനാൽ കണ്ണിലെ റെറ്റിനയ്ക്കുണ്ടാകുന്ന തകരാറുകൾ

ന്യൂനതകൾ

1. വിളർച്ചയും ഗുരുതരമായ അനീമിയയും

2. വൈറ്റമിൻ എയുടെ കുറവ്

3. വൈറ്റമിൻ ഡിയുടെ കുറവ്

4. ഗുരുതരമായ പോഷകാഹാരക്കുറവ്

5. തൊണ്ടവീക്കം

English Sumary: Free medical treatment for children under age 18